പുസ്തകം

രോഗികളോടുള്ള സ്നേഹവും അനുകമ്പയും എക്കാലവും കാത്തുസൂക്ഷിക്കുകയും അസാധാരണമായ നിരീക്ഷണ പാടവം കൊണ്ട് രോഗനിർണയം നടത്തുകയും ചെയ്ത് നമുക്കിടയിൽ ജീവിച്ച ഒരു ഡോക്ടറുടെ വാങ്മയ ചിത്രമാണ് ജയചന്ദ്രൻ മൊകേരി രചിച്ച ‘പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം’ എന്ന പുസ്തകം. 1923 ൽ കോഴിക്കോട് ജില്ലയിലെ മൊകേരിയെന്ന ഗ്രാമത്തിൽ ജനിച്ച പി.പി. പദ്മനാഭന്‍റെ ഒരു ഡോക്ടറാകുകയെന്ന സ്വപ്നം സഫലമാകുന്നത് ഇന്ത്യ സ്വതന്ത്രയായ വർഷത്തിലാണ്. അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ആദ്യത്തെ എം.ബി.ബി.എസ്Continue Reading

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ് ഇവിടെയാണ് ഇവിടെയാണ് ….”ഏതൊരു വികസന സമൂഹത്തിൽ നിന്നുകൊണ്ടും അതിന്റെ ഗുണഫലമനുഭവിക്കുന്ന മനുഷ്യർക്ക് പറയാവുന്ന വാചകമാണത് . എന്നാൽ അതേ സമൂഹത്തിൽ ദുരിതമനുഭവിച്ച് ജീവിക്കുന്നവർക്ക് അതത്ര ആകർഷകമായ പ്രയോഗമായിരിക്കുകയുമില്ല. കേരളത്തിന്റെ സാമൂഹ്യവികസനത്തെക്കുറിച്ചോ സാംസ്കാരിക ഘടനയെക്കുറിച്ചോ പറയേണ്ടി വരുമ്പോൾ ആവർത്തിക്കപ്പെടുന്നൊരു വാചകമുണ്ട് – ” കേരളം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുകാതം മുന്നിലാണ് “.വലിയ നഗരങ്ങളിലെ വരേണ്യജീവിതങ്ങളെ ഒഴിച്ചു നിർത്തിയാൽ കേരളത്തിന്, മറ്റ്Continue Reading

[It had become usual to give Napoleon the credit for every successful achievement and every stroke of good fortune. You would often hear one hen remark to another: “Under the guidance of our leader, Comrade Napoleon, I have laid five eggs in six days”, or, two cows, enjoying a drinkContinue Reading

വടക്കേ മലബാറിലെ തെയ്യം പശ്ചാത്തലമാക്കി 215 പേജുകളിൽ നിറഞ്ഞു നിൽക്കുന്ന മികച്ചൊരു ക്രൈം ത്രില്ലറാണ് അഖിലിന്റെ സിംഹത്തിന്റെ കഥ.ആദിയുടെയും, ശരവണന്റേയും പ്രതികാരത്തിന്റെ കഥ. ഇതെഴുതുന്ന നിമിഷം എവിടെ നിന്നോ ഒരു ചെണ്ടക്കൂറ്റ് എന്റെ ചെവികളിൽ അലയടിക്കുന്നുണ്ട്… പ്രതികാരം ചെയ്തു തന്നെ തീർക്കാനുള്ളതാണെന്നും, അതിങ്ങനെ തന്നെ ചെയ്യേണ്ടതാണെന്നും ഞാൻ വിശ്വസിക്കുന്നു… അഖിലിന്റെ ഭാഷ, അനിതര സാധാരണമായ നിരീക്ഷണ പാടവം, നല്ല കയ്യടക്കമുള്ളൊരു മാന്ത്രികന്റേത് പോലെ അനുഭവപ്പെടുന്നു വായന മുറുകുമ്പോൾ… അത് പോലെContinue Reading

(വി.കെ. ചെറിയാന്‍റെ ‘ചലച്ചിത്രവിചാരം’ എന്ന കൃതിയെക്കുറിച്ചൊരു വായനാനുഭവം) 1970 കള്‍ വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിതരണമാധ്യമങ്ങളുടെ ലഭ്യതയിലും അചിന്ത്യമായ വിധത്തില്‍ പിന്നിലായിരുന്നല്ലോ! ഏതാനും വാരികകളും അപൂര്വ്വം മാസികകളും മാത്രമുള്‍പ്പെട്ടിരുന്ന പത്രലോകം. അടിയന്തിരവാര്‍ത്തകള്‍ക്കായി ആകാശവാണി പോലെയുള്ള റേഡിയോ നിലയങ്ങളും. അതിനൊക്കെ അപ്പുറത്തേയ്ക്ക് ഒന്നും ലഭ്യമല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളും അത് പ്രദര്‍ശിപ്പിക്കാനുള്ള കൊട്ടകകളും വളരെക്കുറവായിരുന്നു. താരതമ്യേന മികച്ച നാടകങ്ങളൊക്കെ കാണാന്‍ ചില ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളുണ്ടായിരുന്നെങ്കിലും അവയൊക്കെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ ഒരു കാലത്തുനിന്നാണ്‌ വി.Continue Reading