രാമെഗൌഡ ഓഫീസിലേയ്ക്ക് നേരത്തെ പുറപ്പെട്ട ദിവസം
ഇന്ന് നേരത്തേ ഓഫീസിലെത്തണം…ആരേയും പേടിച്ചിട്ടല്ല..ആരേയും ബോദ്ധ്യപ്പെടുത്താനു മല്ല…എങ്കിലും–‘ രാമെഗൌഡ കന്നടത്തില്‍ ചിന്തിച്ചു. ‘ശിവലിംഗു സെക് ഷന്‍ ഓഫീസറാണ്..ഞാന്‍ അയാളുടെ കീഴില്‍ ഒരു അക്കൌണ്ടന്‍റും. അല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ശിവലിംഗു ഓഫീസറായിട്ടല്ല ജനിച്ചത്. ഞാന്‍ അക്കൌണ്ടന്‍റായിട്ടുമല്ല. സാധാരണ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നതു പോലെ ജനിച്ചു. സാധാരണ കുട്ടികളെ പോലെ വളര്‍ന്നു. പഠിച്ചു. വലുതായി. ഒരേ ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. ശിവലിംഗു കുറെ വര്‍ഷം തുടരെത്തുടരെ പരീക്ഷയെഴുതി എസ്.ഓ. ആയി. ഞാനുംContinue Reading





















