March 2025

മലയാളനാടിൽ രാഹുൽ ശങ്കുണ്ണി എഴുതുന്ന നോവൽ അടുത്ത ലക്കത്തോടെ അവസാനിക്കുകയാണ്. തികച്ചും പ്രോത്സാഹന ജനകമായ വായനയാണ് നോവലിനു ലഭിച്ചത്. പ്രസാദ് കാനത്തുങ്കലിന്റെ ചിത്രങ്ങളും വിൽസൺ ശാരദ ആനന്ദിന്റെ മുഖചിത്രങ്ങളും ഉടനീളം അഭിനന്ദിക്കപ്പെട്ടതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. തികച്ചും മൗലികമായ കഥാതന്തുവിന്റെ ഗരിമയും സൗന്ദര്യവും ധ്വനിപ്പിക്കുന്നതായിരുന്നു നോവലിസ്റ്റ് നൽകിയ പേര്. വായനക്കാർക്ക് നന്ദി. നോവലിസ്റ്റിനും കലാകാരന്മാർക്കും അഭിനന്ദനം. നൂറ്റിപ്പതിമൂന്ന് ഞായറാഴ്ച ഉച്ചയോടെയാണ് പുറപ്പെട്ടത് ആദ്യം അടൂരിലുള്ള രാജന്റെ അനിയത്തി രാജിയുടെ വീട്ടിലേക്ക് പോയി. അവിടെവച്ച്Continue Reading

ഇന്നലെ വിവാദ സിനിമ കണ്ടിരുന്നു നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. ഖത്തറിലെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ മൊത്തം അഞ്ചു പേരാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്. ഞാനും മകളും പിന്നെ മറ്റൊരു മൂന്നംഗ കുടുംബവും. ഓൺ ലൈൻ ബുക്കിങ്ങിനു എന്തൊക്കെയോ തടസ്സങ്ങൾ ഉണ്ടായിരുന്നു, അതിനാലാണോ ആള് കുറഞ്ഞത് എന്നറിയില്ല. ഞാൻ കണ്ട സിനിമ ഒരു തട്ടുപൊളിപ്പൻ ആക്ഷൻ ചിത്രമാണ്. അതിലെ രാഷ്ട്രീയമൊക്കെ ഈ തട്ടുപൊളിപ്പൻ ആക്ഷൻ കാണിക്കാനായി തട്ടിക്കൂട്ടിയ ഒരു കണക്റ്റിംഗ് വൺ ലൈനർContinue Reading

സെൻസർ സർട്ടിഫിക്കറ്റ് നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് എമ്പുരാൻ. രണ്ടുദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഈ സിനിമ കയറി എന്നതുതന്നെ ഇതിന്റെ ജനപ്രീതിയാണ് കാണിക്കുന്നത്. അതിൽ പ്രതിപാദിച്ചിരിക്കുന്ന ഗുജറാത്ത് കലാപവും കൂട്ട ബലാൽസംഗവും കെട്ടുകഥയല്ല. നാമെല്ലാം ജീവിച്ചിരിക്കുന്ന കാലത്ത് നടന്ന ദുരന്തമാണ്. എന്നാൽ ചില വർഗ്ഗീയശക്തികൾക്ക് അതത്ര സുഖിച്ചില്ല. അതേ ശക്തികൾ ഭരിക്കുന്ന ഇന്ത്യയിൽ ഇങ്ങനെയൊക്കെ സിനിമ ഇറക്കാൻ “ഇവ്വളവ് ധൈര്യമാ?” എന്ന മട്ടിൽ കുറെContinue Reading

ഗംച എന്ന ഗമുച്ച എന്ന ഗമോസ എന്ന ഗമുസ 2025 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയ്യതി. സമയം പകല്‍ ഒന്നര മണി കഴിഞ്ഞിരുന്നു. ബാഗുകള്‍ കയറ്റിയ ട്രോളിയുമായി ഞങ്ങള്‍, സുശീലയും ഞാനും, ഗുവാഹാത്തിയിലെ ലോക്‍പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ പുറത്തേയ്ക്കുള്ള വാതില്‍ കടന്നു. കാത്തുനിന്നവര്‍ ഉയര്‍ത്തിക്കാട്ടിയ പ്ലക്കാര്‍ഡുകളുടെ കൂട്ടത്തില്‍ അപ്രതീക്ഷിതമായി എന്‍റെ പേരെഴുതിയ ഒന്ന് ! ഇതുവരെ ഉണ്ടായിട്ടില്ല – വേണ്ടിവന്നിട്ടില്ല. കൈയുയര്‍ത്തിക്കാണിച്ച്, അടുത്തെത്തി, ട്രോളി കൈമാറി. ബന്ധുവും ഞങ്ങളുടെContinue Reading

രസച്ചരട് അറ്റുപോയിടാംമൂക്കുകുത്തി വീണിടാം …. ചെറ്റുദൂരംപറന്ന് പതുക്കനെകാറ്റിനൊപ്പംനിൻ നിശ്വാസഗദ്ഗദം പരസ്യ വിസ്താരംതൊങ്ങൽ, പൊടിപ്പുകൾകര വിട്ട് നീറുംതുമ്പുകൾ, വാലുകൾകരവിരുതിൻരസച്ചരട് പൊട്ടും വരെപരഗതിയില്ലാ –തുഴന്ന് കാഴ്ചയായ് … വെറുതെയേതോവിതാനം, പ്രാണനുംവിറയടങ്ങാത്തവേവും വിളർച്ചപ്പകപ്പും ഒരു ഞൊടി,കാറ്റെടുത്തോരലച്ചിലിൻവരുതിയിൽ കഥ,നൂൽബന്ധമറ്റു ഞാൻ..! മാനം വരച്ച ചിത്രങ്ങൾ നീറ്റിൽ മുങ്ങിമറയുന്നതിൻ മുൻപ്കൊച്ചനുജനായ്ചേച്ചി നീട്ടിയതാമരത്തണ്ട് മാതിരിമാനത്ത് പട്ടം,പായൽ വിഷാദമേഘങ്ങൾ … കാലേ തെളിച്ചവഴിവിട്ടകലുംകാറ്റല, കടലാസ്, കാലം …ടി.കെ പത്മിനി വരച്ച ചിത്രത്തിൽ … ഒരട്ടി മണ്ണിൽ നിന്നുമുയിർക്കുംക്യാൻവാസ് മാനം, പാനൂസ്Continue Reading