നീണ്ട അവധിക്കുള്ള അപേക്ഷാപത്രം
[dropcap]ദി[/dropcap]വസം-ഏതുമാകാം സ്ഥലം-എവിടെയുമാകാം ബഹുമാനപ്പെട്ട മേലാവി അറിവാൻ, അദ്ധ്വാനം അതികഠിനമാകയാൽ, തലച്ചോറിൽ നീരുവീണു അനക്കമറ്റതിനാൽ, അൽപ്പം നീണ്ട ഒരവധി വേണം. കാരണമെന്തെന്നാൽ പുറംകാഴ്ച്ചകളൊന്നും വയ്യ വെളിച്ചമൊട്ടുംതന്നെ വയ്യ- വല്ലതുമെങ്ങാനും കണ്ടുപോയാൽ ദിവസങ്ങളോളം കണ്ണിലിരുട്ട് താമസമാക്കുന്നു. അക്ഷരങ്ങളും അക്കങ്ങളും തീരെവയ്യ- തലയ്ക്കുള്ളിൽ പാടില്ലാത്ത എന്തൊക്കെയോമിന്നൽപ്പിണറുകളാകുന്നു. ശീതികരിച്ച ഇരുൾമുറിയിൽ മുനിഞ്ഞിരുപ്പാണൊരാശ്വാസം പുണ്യപുരാണ പരമ്പരകളും കോമഡിക്കളികളും ആണു പഥ്യം! പിന്നെ കാണേണ്ടവ തിരഞ്ഞെടുത്തും കാണരുതാത്തവ മറച്ചും കാണാനിഷ്ടമുള്ളത് മെനഞ്ഞുമൊക്കെ പ്രിയം മാത്രം കാണിച്ചുതരുന്നവയും! ഇതൊക്കെയല്ലാതെ മറ്റെന്തുംContinue Reading





















