July 2026

അങ്ങനെ ഒരു മാസത്തിനു മുമ്പ് വരെ അപ്രതിരോധ്യം എന്ന് കരുതിയ ഒരു അധികാര ദുർഗ്ഗം ഒന്ന് കുലുങ്ങിയിരിക്കുന്നു. മുതിർന്ന തലമുറയുടെ രാഷ്ട്രീയം കരുതലോടെയും ഭീതിയോടെയും സംശയിച്ചും പിൻവാങ്ങിയും നിന്നിടത്ത് പ്രത്യയശാസ്ത്രത്തിന്റെയോ , സാമ്പ്രദായിക രീതിശാസ്ത്രത്തിന്റെയോ ഭാരം ചുമക്കാത്ത വിദ്യാർത്ഥി യുവജന സമരം ചരിത്രം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലയാളനാട് കോലായ സമരം ചർച്ച ചെയ്തു.ചർച്ചയിലേക്ക് വായനക്കാർക്ക് സ്വാഗതം. ജെയിംസ് വർഗീസിന്റെ ഒരു അവലോകണക്കുറിപ്പിൽ നിന്നാണ് ഇന്നത്തെ ചർച്ച തുടങ്ങുന്നത്. ജെയിംസ്Continue Reading

1ഗിഥാര്‍ വായിക്കുമൊരാളെഅയാള്‍ ചിത്രത്തിലാക്കിചുവരില്‍ തൂക്കി. ഗിഥാര്‍ വായിച്ചിരുന്ന ആള്‍ഇല്ലാതായിട്ടുംചിത്രത്തിലെ ആള്‍ഗിഥാര്‍ വായിച്ചുകൊണ്ടേഅനശ്വരനായി. 2അയാള്‍ വരച്ച പൂക്കള്‍യഥാര്‍ത്ഥ പൂക്കളേക്കാളുംനിറമുറ്റതായി. തേന്‍ നിറയ്ക്കാന്‍മറന്നു പോയതിനാല്‍പൂമ്പാറ്റകള്‍ വന്നതേയില്ല. 3കമിതാക്കളെ അയാളുംവരഞ്ഞിട്ടുണ്ട്.രഹസ്യമായിചുംബിക്കുന്നതായി. ചുംബിക്കുമ്പോള്‍അവര്‍ മറന്നു പോയ ലോകത്തെചിത്രംമറവില്ലാതെ കാട്ടി. കവർ: വിൽസൺ ശാരദ ആനന്ദ്Continue Reading

വ്രണങ്ങളുടെ നിറം പുരണ്ട മണ്ണിൽനീളുന്ന വരികൾഒരുവൾ അവയ്ക്കു കുറുകെ തളർന്നു വീണുഹൃദയം പിന്നിലെവിടെയോ ,അകലെഒരു പടിവാതിൽക്കൽ ഇളകിവീഴുകയോആരോ പിച്ചിച്ചീന്തുകയോ ചെയ്തിരിക്കണംബാക്കിയായ മിടിപ്പുകൾഉള്ളംകൈയിൽ നിന്നടർന്നു വീണുകൊണ്ടേയിരിക്കുന്നുഒടുവിലത്തെതും തെറിച്ചു വീഴുമ്പോൾഭാണ്ഡവും തോളിൽ നിന്നൂർന്നു പോകുന്നുഭീമാകാരമായ ശബ്ദത്തിൽ എന്തോ പൊട്ടി തകരുന്നുസ്വപ്നങ്ങളാവാംഅവൾക്കു അധികം പിന്നിലല്ലാതെ ഞാനുമുണ്ട്അവൾക്കു ഏറെ മുന്നിൽഅപരിചിതമായ ഭാഷയിൽ തലതല്ലിയാർക്കുന്നുണ്ടാരോആർത്തനാദങ്ങൾക്കു വാക്കും ഈണവുംതിട്ടപ്പെടുത്തേണ്ടതില്ലലോഅവ ആത്മാവിനെ ഉണർത്താൻ കെല്പുള്ള ഗീതമാണ്ചവിട്ടി നടന്നത് മണ്ണിലല്ലായിരുന്നെന്ന്നിലയിലാത്ത കടലിലായിരുന്നെന്നു വിതുമ്പൽഞാനപ്പോൾ എന്നെ പ്രണയിച്ച വയലിൻ വാദകനായിരുന്നകവിയെ ഓർമ്മിച്ചുപലായനം എന്ന്Continue Reading

അധ്യാപികയും കവിയും നർത്തകിയുമായ ഗിരിജ പാതേക്കര മലയാളനാടിന് നൽകിയ അഭിമുഖം. അവതരണം : പി എൽ ലതിക ചോദ്യം: ടീച്ചർ എന്നാണോ കവി എന്നാണോ നർത്തകി എന്നാണോ വിളിക്കേണ്ടത് എന്ന് എന്റെ മനസ്സ് പാതിവഴിയിൽ നിൽക്കുന്നു. എന്നെ ടീച്ചറെന്നു തന്നെ വിളിച്ചോളു. കാരണം നർത്തകി എന്ന ഐഡന്റിറ്റി മറ്റുപല ഐഡന്റിറ്റികൾക്കും പിറകിൽ മാത്രമേ നിൽക്കുന്നുള്ളു. ചോദ്യം: ബാല്യകാലത്ത് നൃത്തത്തിനോട് ആഭിമുഖ്യം ഉണ്ടായിരുന്നു എന്നും പിന്നീട് വഴിയിൽ ഉപേക്ഷിച്ചു എന്നും ഗിരിജContinue Reading

“ജന്തർ മന്തറിലെ സംഘർഷത്തിൽ 60 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുപറ്റി അവർ വിദഗ്ധ പരിശോധനയിലാണ്. ഏതാനും പ്രക്ഷോഭകാരികൾക്ക് പരിക്കേറ്റു. കുറച്ചു പേരെ കരുതൽ തടങ്കലിൽ ആക്കുകയും കലാപം ഉണ്ടാക്കിയതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ പ്രക്ഷോഭകാരികൾ കൂട്ടം കൂടി പ്രതിഷേധം തുടർന്നത് കൊണ്ടാണ് നടപടി വേണ്ടിവന്നത്.” രാവിലത്തെ ആകാശവാണി വാർത്തയിൽ നിന്നാണ്. തലസ്ഥാനത്തെ പിടിച്ചു കുലുക്കിയ യുവജന പ്രക്ഷോഭത്തെ ഔദ്യോഗിക ദേശീയ മാധ്യമം റിപ്പോർട്ട്Continue Reading