പടികടക്കുമ്പോൾ
1മുറിവാതിലടച്ചു തഴുതിട്ടു.മുഷിഞ്ഞ കിടപ്പിടംതുടച്ചു പൊടിയാറ്റി.കിടന്ന കീഴ്ത്തട്ടിലെവിഴുപ്പും വെടിപ്പാക്കിഅയഞ്ഞോരഴയിലെ-ക്കൂറകൾ നനച്ചിട്ടു.പുതുതായ് കുടിപാർക്കാ-നെത്തുവോർക്കുഴിഞ്ഞിട്ടു.യാത്രകളൊടുങ്ങുന്നു.പടി ഞാനിറങ്ങുന്നു. 2കവർച്ചക്കാർക്ക് എന്തിനീ പഴയതുണിസഞ്ചി.പിഴിഞ്ഞാലുപ്പും വേർപ്പുനീരുമുണ്ടേറെച്ചൂരും.വറുതിക്കാലം കട-ഞ്ഞാറ്റിയ നെടുവീർപ്പി-ന്നവിഞ്ഞതെല്ലാം കൊഴി-ച്ചുണങ്ങിയിരിക്കന്നു.! 3അവിടെയൂതിക്കാച്ചി-ത്തെളിഞ്ഞ പ്രണയമി-ല്ലകലെക്കൊഴിച്ചിട്ടസ്വപ്നത്തൂവലുമില്ല.കവിതക്കനലൂറി-കനത്തമാറാപ്പിലെകുരുതിപ്പൂവിൻ ഗന്ധ-മൂർന്നുപോയറിഞ്ഞില്ല.എനിക്കായൊരുമുറി-വേണ്ടവേണ്ടെത്തുന്നിട-ത്തൊതുങ്ങാൻ പഠിക്കുമ്പോ-ളെന്തിനീ കലിപ്പുകൾ. കവർ : ജ്യോതിസ് പരവൂർContinue Reading





















