December 2016

    [dropcap]റെ[/dropcap]ക്കൊലീറ്റ ജലധാരയില്‍ നിന്ന്‍ തൂവാല നനച്ച് നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ആകെ ക്ഷീണിച്ചു തളര്‍ന്നാണ് ഞങ്ങള്‍ ഒടുവില്‍ അവിടെയെത്തിയത് മനോഹരമായ ഉദ്യാനമുള്ള അയാക്കുചോ തെരുവിലെ ആ വീട്ടില്‍.ഹാ, എന്തൊരാനന്ദം! ഞങ്ങള്‍ അഞ്ചാംനിലയിലേയ്ക്കുള്ള എലിവേറ്ററില്‍ കയറി. എന്‍റെ ഈ മുഷിഞ്ഞ വസ്ത്രങ്ങള്‍ കാരണം ഈ യാത്രയില്‍ എനിക്കത്ര മന:സുഖമൊന്നും തോന്നിയില്ല. മാത്രമല്ല, പുറത്തു പോകാന്‍ അനുകൂലമായൊരു മാനസികാവസ്ഥയിലുമായിരുന്നില്ല ഞാന്‍. ഉച്ച തിരിഞ്ഞുള്ള സമയം കിടക്കവിരി അലക്കിയും തേച്ചുമടക്കിയും മറ്റുംContinue Reading

മുകുള്‍ കേശവന്‍ പരിഭാഷ: എന്‍.പി.ആഷ്ലി [dropcap]ന്യൂ[/dropcap]ഡല്‍ഹിയില്‍ നിന്ന് നോക്കുമ്പോള്‍ വലതുപക്ഷ ജനപ്രിയതയുടെ ആഗോള അലയടി എങ്ങനെയിരിക്കും? ബ്രെക്സിറ്റിനും ട്രംപിന്‍റെ വിജയത്തിനും ശേഷമുണ്ടായ ഉദാരവാദികളുടെ നിരാശാപ്രകടനങ്ങള്‍ ഇടതുപക്ഷത്ത് നിന്നും വലതുപക്ഷത്ത്‌ നിന്നും ‘അപ്പോഴേ പറഞ്ഞതല്ലേ?’ എന്ന പഴി കേള്‍ക്കാന്‍ കാരണമായിട്ടുണ്ട്. രണ്ട് പരസ്പര ബന്ധിതമായ പരാജയങ്ങള്‍ക്കാണ് രണ്ടു വശവും ഉദാരവാദികളെ പഴി പറയുന്നത്. ഒന്ന്, സാമ്പത്തിക സ്തംഭനാവസ്ഥയോടും നിശബ്ദരായ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ സഹിക്കേണ്ടി വന്ന പതനത്തോടും കാണിച്ച ആന്ധ്യത്തിന്. രണ്ട്, തൊഴിലാളിContinue Reading

ആമുഖം ബ്രസീലിന്‍റെ ചരിത്രം എന്നാല്‍ അവിടത്തെ ആദിമ ജനതയില്‍ നിന്ന് തുടങ്ങുന്നു. കൊതിമൂത്ത യൂറോപ്യന്മാര്‍ ഇവിടെ കാല് കുത്തുന്നത് വരെ ഇവിടത്തെ ജീവിതം പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ളതും സന്തോഷകരവുമായിരുന്നു. പോര്‍ച്ചുഗീസ്കാരനായ പെദ്രോ ആൽവാരസ് കബ്രാൽ എത്തിയതിനു ശേഷം ഇല്ലാതായത് അതുവരെയുണ്ടായിരുന്ന ഒരു സംസ്കാരം ആയിരുന്നു. 1822 ല്‍ സ്വാതന്ത്ര്യം നേടിയ ഈ രാജ്യം മിക്കപ്പോഴും ഏകാധിപതികളുടെയും പട്ടാള ഭരണത്തിന്‍റെയും കീഴിലായിരുന്നു. ബ്രസീലിലേക്ക് പ്രധാനമായും കുടിയേറ്റം വന്നത് 1870 മുതല്‍ 1975 വരെയാണ്.Continue Reading

ജന്തുലോകങ്ങളുടെ സ്വാതന്ത്ര്യ ബോധം [dropcap]വാ[/dropcap]നരക്കൂട്ടങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന ഭൂമികയാണ് വൃന്ദാവനം . യുവാക്കളും യുവതികളും ഗർഭിണികളും മധ്യവയസ്കരും നെറ്റിയിൽ കാലം നൽകിയ ദീക്ഷണരേഖകൾ ഉള്ള പടുവൃദ്ധന്മാരും  വരെ അക്കൂട്ടത്തിലുണ്ട്. മതിലുകൾ,പുരപ്പുറങ്ങൾ, വൃക്ഷങ്ങൾ,റോഡുകൾ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലം പോലും ഭൂമിയിലില്ല. ജന്മഗുണമായി വന്നു ചേർന്ന ചാപല്യങ്ങൾ നിമിത്തം പലരിൽ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങൾ ചിലതിന്‍റെയെല്ലാം ശരീരത്തിൽ മുറിപ്പാടുകളായി കിടപ്പുണ്ട്. പഴക്കച്ചവടക്കാരുടേയും  മറ്റു ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവരുടേയും അടുത്ത്Continue Reading

മേളയുടെ പ്രധാനവേദി – ടാഗോര്‍ തീയേറ്റര്‍ [dropcap]തി[/dropcap]രുവനന്തപുരത്തെ ‘നിള’യിലേയ്ക്കു വരുമ്പോൾ, ‘നിള പോലെയാണിന്നു ഞാൻ ; ഒഴുകാനാവുന്നില്ല. ആരോ എന്നെ കോരിയെടുത്തു’ എന്ന് ചൊല്ലിയ കവിയുണ്ടാകുമോ ഇത്തവണയും എന്നായിരുന്നു എന്‍റെ സംശയം. ‘ജലജീവി’യായ ലൂയിസ് പീറ്റർ ഒന്നാമൻ എന്ന കവി കഴിഞ്ഞ വർഷം എന്‍റെ മനസ്സിൽ കോറിയിട്ടുപോയ വാക്കുകൾ! ‘നിള’യിലായിരുന്നു ഞങ്ങളുടെ ആദ്യസമാഗമം. ഇല്ല. കണ്ടില്ല. ഹാലാ ഖലീലിൻറെ ഈജിപ്ഷ്യൻ ചിത്രമായ ‘നവാര’ കണ്ടിറങ്ങുമ്പോൾ, കൈരളിയുടെ താഴത്തെ പടവിൽ ലൂയിസ്Continue Reading