December 2020

ചരിത്രം ഉള്ളവനും (the haves) ഇല്ലാത്തവനും (have nots) തമ്മിലുള്ള വർഗ്ഗ സമരത്തിന്‍റെ കഥയാണ്‌ എന്ന് നമുക്ക് പറഞ്ഞു തന്നത് കാൾ മാർക്സ് ആണ്. ഉള്ളവൻ ഉല്പ്പാദന പ്രക്രിയയെ നിയന്ത്രിക്കുന്നുവെന്നും ഇല്ലാത്തവൻ കുറഞ്ഞകൂലിക്കു നടുവൊടിയുവോളം പണിയെടുത്തു ജീവിതം തള്ളി നീക്കുന്നുവെന്നും. ശാസ്ത്രം പഠിച്ചിട്ടുള്ള മലയാളി മാർക്സിസം മനസ്സിലാക്കിയിരിക്കുന്നത്, ഉള്ളവൻ എന്നാൽ ഉൽപ്പാദനോപകരണങ്ങളിൽ നിയന്ത്രണമുള്ള മുതലാളി എന്നും ഇല്ലാത്തവന്‍ എന്നാല്‍ തൊഴിലാളി എന്നും യാന്ത്രികമായാണ്. ഉള്ളവൻ എന്നാൽ സ്വന്തമായി കരമടച്ച പറ്റുContinue Reading

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഒരു വർഷത്തേയ്ക്ക് ലോകം ഓടിത്തളർന്ന് എത്തുമ്പോഴേയ്ക്ക് ധാരാളം മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായി. നല്ലതും ചീത്തയുമായ മാറ്റങ്ങൾക്കിടയിലൂടെ നാം കടന്നു പോയിക്കൊണ്ടിരുന്നു. അനേകലക്ഷം ജീവനെടുത്ത കോവിഡ് മാരി, ഇപ്പോഴും മനുഷ്യരുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്നു. ഇതിൽ മനുഷ്യന്‍റെ, ശാസ്ത്രത്തിന്‍റെ വിജയം വലുതാണ്. ആ വിജയം തന്നെയാണ്, സാധാരണക്കാരന് സംശയം ഉണ്ടാക്കുന്നത്. അതൊരു വിജയമാണോ, അതോ പറ്റിക്കപ്പെടലാണോ എന്നാണ് സാധാരണ മനുഷ്യർ ചിന്തിക്കുന്നത്. അത്തരം ചിന്തകൾക്ക് ആഴംContinue Reading

കൃഷ്ണപ്രണയിനിയായി എഴുതിയ കവിതകള്‍ വായിച്ചപ്പോഴൊക്കെ ഞാനും പരകായ പ്രവേശം നടത്തി രാത്രിയുടെ “തീവ്രസ്പന്ദിയാം സംഗീതം പോൽ “ചപലനാം കാറ്റിൻ കയ്യിലേറി വന്ന” കാലം തെറ്റിപ്പൂത്ത പ്രണയത്തിന്‍റെ ,ഉന്മാദഗന്ധം ഈയുള്ളവളെപ്പോലുള്ളവരുടെ കിറുക്കല്ലാതെ മറ്റെന്ത്? “നിന്നെ ഞാനെന്തു ചെയ്യട്ടെ , വിമൂകയാമെന്‍റെ തിരസ്കൃതയാമനുരാഗമേ ” എന്ന് ഈ വരികളിലല്ലാതെ മറ്റെവിടെയുമല്ല ഞാൻ മുഖം നോക്കുക. യാത്രയുടെ ജാലകത്തിലൂടെ വഴിവിളക്കിന്‍റെ ചുവട്ടിൽ സങ്കോചപ്പെട്ടു ‌ നിന്ന പെൺകിടാവിനെ കണ്ട് എന്‍റെ ഉള്ളിലും വല്ലാത്ത ആന്തലുണ്ടായിContinue Reading

രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ മൂന്ന് കിലോമീറ്റർ നീണ്ടുകിടക്കുന്ന ‘രാജ് പഥ്’ എന്നറിയപ്പെടുന്ന ഇടനാഴി വാര്‍ത്തകളിലൂടെയും റിപ്പബ്ലിക്ക് ഡേയിൽ നടക്കുന്ന പരേഡിലൂടെയും അവിടം സന്ദർശിക്കാത്തവർക്ക് കൂടി പരിചിതമായ സ്ഥലമാണ്. രാജ് പഥ് എന്ന പേരിനെ അന്വർത്ഥമാക്കുന്ന നിരവധി രാജകീയ പൈതൃകമന്ദിരങ്ങൾ നിലകൊള്ളുന്ന ഈ ഇടനാഴിയിൽ വലിയ തോതിലുള്ള നിർമ്മാണ പ്രവൃത്തികൾ ആവശ്യമായി വരുന്ന ബൃഹത് പദ്ധതിയാണ് ‘Central Vista Project’. പുതിയ പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രിയുടെ വസതി, മന്ത്രാലയമന്ദിരങ്ങൾContinue Reading

2018 ൽ പ്രളയ ജലം കേരളത്തെ വിഴുങ്ങുമ്പോൾ ചെങ്ങന്നൂര്‍ എംഎൽ എ ഗത്യന്തരമില്ലാതെ നിലവിളിക്കുകയുണ്ടായി നാളത്തെ പ്രഭാതം 50000 ത്തോളം ശവങ്ങൾ കണികാണേണ്ടി വരുമെന്നായിരുന്നു ആ വിളി . പ്രതിപക്ഷ നേതാവ് സൈന്യത്തിന്‍റെ സഹായം തേടാത്തതിൽ അരിശം കൊള്ളുകയായിരുന്നു . സൈന്യത്തിനുവേണ്ടി കേന്ദ്രത്തിനോടാവശ്യപ്പെട്ടിട്ടുണ്ട് എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി കേട്ടുകൊണ്ടാണ് ആ രാത്രി കേരളവും ലോകത്തെമ്പാടുമുള്ള മലയാളികളും ഉറങ്ങാൻ പോയത് അഥവാ ഉറക്കമിളച്ചത് . നേരം പുലർന്നപ്പോൾ കണ്ടത്Continue Reading