December 2018

  [dropcap]ആയാസരഹിതവും[/dropcap], താരതമ്യേന ചിലവു കുറഞ്ഞതുമായ രീതിയിൽ പൊതുജനങ്ങൾക്ക് വീടും, മറ്റു പല ഉപയോഗത്തിനുമായ കെട്ടിട നിർമ്മാണങ്ങൾക്കുള്ള അനുമതികൾക്കായി ഓൺലൈനായി അപേക്ഷിക്കുന്നതിനായി”ഇൻഫർമേഷൻ കേരള മിഷൻ” കേരള സർക്കാറിനു വേണ്ടി നിർമ്മിച്ച സ്വതന്ത്ര സോഫ്റ്റ് വെയറായിരുന്നു. “സങ്കേതം”. സങ്കേതം സോഫ്റ്റ് വെയർ വഴി കെട്ടിട നിർമാണാനുമതികൾക്കുള്ള അപേക്ഷകളും അനുമതികളും സുഗമമായി പ്രവർത്തനസജ്ജമായി വന്നതായിരുന്നു. പക്ഷേ ,യാതൊരു മുന്നൊരുക്കമോ വിദഗ്ദരുമായി ചർച്ചകളോ കൂടാതെ സർക്കാർ ഈ സംവിധാനം നിർത്തലാക്കുകയും അന്താരാഷ്ട ഭീമനായ AutodeskContinue Reading

“മൃണാൾ സെന്നിനെ കുറിച്ചെഴുതുമ്പോൾ ഭാഷയുടെ ഭൂതകാല രൂപം ഉപയോഗിക്കേണ്ടി വരാവുന്ന ദിവസം ഇക്കാലമത്രയും എന്റെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളിൽ ഒന്നായിരുന്നു. മൃണാൾ ദാ, ഈ ലോകം, വിശിഷ്യാ എന്റെ ലോകം അങ്ങില്ലാതെ പഴയ പോലാകില്ല ” (ബംഗാളി ചലച്ചിത്രകാരി നന്ദിത ദാസ് ട്വിറ്ററിൽ കുറിച്ചത് ) നിരവധിയായ ഭാവുകത്വ പരിണാമങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇന്ത്യൻ സിനിമ. മാറ്റങ്ങളെ ഉൾക്കൊണ്ടു മുന്നോട്ട് പോയപ്പോഴും വാണിജ്യപരമായി വിജയം കൈവരിക്കാവുന്ന ഒരു സുരക്ഷിത മേഖലയിൽ നിന്നാണ്Continue Reading

  വളരെ ചെറിയ കാലം കൊണ്ട് ‘സ്വന്തമായ ശൈലി’ കൊണ്ട് മലയാള സിനിമയിൽ ഒരു ഇടം നേടിയ ശങ്കർ. സ്വന്തമായി തിരക്കഥ എഴുതി, നിർമിച്ചു സംവിധാനം ചെയ്യുക എന്ന അധികമാരും സ്വീകരിക്കാത്ത വഴിയിൽ നടക്കുന്നത് കൊണ്ടാവാം ഈ ഇടം സാധ്യമായത്. എല്ലാ പ്രേക്ഷകരും ഒരു പോലെ കയയടിച്ചു സ്വീകരിക്കുമോ എന്നുറപ്പില്ലെങ്കിലും നിരന്തരം ഒരു അടയാളപ്പെടുത്താൽ അദ്ദേഹം നടത്തുന്നുണ്ട്. സ്വന്തം സിനിമകളുടെ വിജയ പരാജയ ഭാരങ്ങളും അദ്ദേഹം അധികം കൊണ്ട് നടക്കുംContinue Reading

80 കൾ മുതൽ പ്രേക്ഷകർ പ്രതീക്ഷയുടെ അമിതഭാരം നൽകിയ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം . മലയാളി മധ്യവർത്തി ജീവിതത്തിലെ നിത്യകാഴ്ചകൾ മൂതൽ ദ്വയാർത്ഥ ദാരിദ്ര്യമില്ലാത്ത തമാശ വരെ നിരവധി ഘടകങ്ങൾ ഈ പ്രതീക്ഷക്ക് പിന്നിലുണ്ട്. ഏതോ അതീന്ദ്രിയ ലോകത്ത് നിന്ന് സാധാരണക്കാരെ നോക്കാതെ പെരുമാറുന്ന നായകനും പലപ്പോഴും നായകനെക്കാൾ സരസമായി നിറഞ്ഞു നിൽക്കുന്ന സഹനടീനടന്മാരും ഒക്കെ ഇവരുടെ സിനിമകളുടെ ആകർഷണങ്ങൾ ആയിരുന്നു. അതിലളിതമായി രാഷ്ട്രീയം സംസാരിക്കുന്ന ,Continue Reading

എന്റെ ഗ്രാമത്തിൽ ആറങ്ങോട്ടുകരയിലെ പ്രധാനപാതയോട് ചേർന്നു് ഇരുവശങ്ങളിലായി കിടക്കുന്ന ഒരു കുശവക്കോളനിയുണ്ട്. ദുരിതപർവ്വങ്ങൾ ഒരു പാട് താണ്ടിയതിന്റെ കദനകഥകളുണ്ട് ഇവർക്ക് പറയാൻ. കേരളത്തിൽ അങ്ങോളമിങ്ങോളം പരന്നു കിടക്കുന്ന കുംഭാരക്കോളനികളുടെ ഒരു പരിഛേദം തന്നെയാണിതും. ഈ നാടിന്റെ ചരിത്രവുമായി ഇവർക്കു വലിയ ബന്ധമുണ്ട്. കുശവൻ ,കുംഭാരൻ, വേളാൻ, കുലാലൻ, കുലാലനായർ, ആന്ധ്രനായർ എന്നിങ്ങിനെ വിവിധ പേരുകളിലാണ് ഇവർ വിവിധപ്രദേശങ്ങളിൽ അറിയപ്പെടുന്നത്. കുശവൻ എന്ന പേര്‌ സത്യത്തിൽ കുഴമണ്ണ് ചുട്ടെടുക്കുന്നവൻ എന്ന അർത്ഥത്തിലാണത്രേ!ഐതിഹ്യപ്പെരുമയിൽContinue Reading