ഒരു ഇടശ്ശേരി അനുസ്മരണം (2020)
വലിയ സാഹിത്യാഭിനിവേശം ഉണ്ടായിരുന്ന കൌമാരയൌവനങ്ങളാണ് എനിക്കുണ്ടായിരുന്നത്. എനിക്ക് ഇടശ്ശേരിയോടുള്ള ആരാധനക്കുള്ള പ്രധാനകാരണം ആ ആരംഭദശയിൽ എൻ്റെ വിനീതമായ സാഹിത്യജീവിതത്തെയും അത് വഴി ജീവിതത്തെത്തന്നെയും നിര്‍ണ്ണയിച്ച പഞ്ചമഹാകവികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നതാണ്. അദ്ദേഹത്തിന്‍റെ കവിതകളില്‍ നിന്ന് കൂടിയാണ് എന്നില്‍ രാഷ്ട്രീയാവബോധം ഉണ്ടാകുന്നത്. അദ്ദേഹത്തിൻ്റെ മൂല്യമണ്ഡലത്തിൻ്റെ അന്ത്യദര്‍ശനം നേടാന്‍ ഭാഗ്യമുണ്ടായ ഒരാള്‍ എന്ന നിലയില്‍ ഒരു എഴുത്തുകാരൻ്റെ ധര്‍മ്മനിഷ്ഠയും മാനവികതയും സാമൂഹ്യബോധവും എത്ര ഉയരത്തില്‍ ആയിരിക്കണം എന്ന് അദ്ദേഹം തൻ്റെകവിതകളിലൂടെ എന്നെ ഓര്‍മ്മപ്പെടുത്തി. അദ്ദേഹത്തിന്‍റെContinue Reading





















