February 2019

സ്റ്റാർ വാർ എന്ന സിനിമയും കാൾ സാഗനും അമേരിക്കക്കാരെ ഒരു കാലത്ത് കേടുവരുത്തി എന്ന് വേണമെങ്കിൽ പറയാം  ! എന്തിലും ശാസത്രം ഉണ്ടെങ്കിലേ വിശ്വസിക്കൂ ,സയൻസിന് എന്തും സാധ്യമാണ് എന്ന് ഒക്കെ ആളുകൾ വിചാരിക്കാൻ തുടങ്ങി ! ശാസ്ത്രീയ അന്ധ വിശ്വാസം എന്ന ഒരു പ്രയോഗം അങ്ങനെ വന്നതാണ് .ഇപ്പോ അത് അത്ര കേൾക്കാനില്ല! ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത അനുഭവങ്ങളും പ്രതിഭാസങ്ങളും ധാരാളം ഉണ്ട് എന്ന് ലോകത്ത് പലരും ഇപ്പോൾContinue Reading

അമ്പലത്തിലെ തൊഴാനുള്ള ക്യൂവിൽ നിന്നപ്പോൾ മോഹൻകുമാർ ഓടിവന്നു. “എടാ വർഷം ഏഴു കഴിഞ്ഞു ഞാനിപ്പോഴും മാരീഡ് ആണ്. നീയല്ലേ പറഞ്ഞത് കഷ്ടി ഒരു വർഷം തികയില്ല എന്ന്”! “ഉം, രേഖാശാസ്ത്രത്തിന് അപൂർവ്വമായി തെറ്റ് പറ്റാറുണ്ട്’. ഒരു ശാസ്ത്രമായതുകൊണ്ട് തന്നെ ശാസ്ത്രീയമായ അപഗ്രഥനങ്ങൾക്ക് എല്ലാം അത് വിധേയമാണ്”. കല്യാണത്തലേന്ന് മാനസാന്തരപ്പെടാത്തതോർത്ത് ആശ്വസിച്ച മോഹൻകുമാർ കളിയാക്കിയതാണോ എന്ന് സംശയിച്ചപ്പോഴേക്ക് അയാളുടെ ഭാര്യ വിളിച്ചു: “മോനേട്ടാ, കടുംപായസത്തിന്റെ ശീട്ടെവിട്യാ വെച്ചത്? അതോടെ മോഹൻകുമാർ എന്നContinue Reading

വൈകിയ വണ്ടിയിൽനിന്ന് തനിച്ചിറങ്ങിയ ഒരു തണുപ്പ് എന്റെ ഉഷ്ണമാപിനികളുടെ മുനമ്പിൽനിന്ന് കുടമണിയില്ലാത്ത ആട്ടിൻകുട്ടികളെ മടക്കി വിളിച്ചു നെടുവീർപ്പുകളുടെ ഇല മറവിലൂറിയ വെളിച്ചം മായ്ച്ച് പൂഴിയുരുകിയ നിരത്തിൽ ഇരുട്ടു വരച്ചു വേഗം കിതയ്ക്കുന്ന മഴ മേഘങ്ങളോട് സന്നാഹമൊരുക്കാനും മഴവില്ലിനെ തടവിലാക്കാനും അതു കല്പിച്ചു ഇരട്ടക്കുതിരകൾ വലിക്കുന്ന ഒരു രഥം വന്നടുക്കും മുമ്പെ നെരിപ്പോടിന്റെ നാട്ടിലേയ്ക്കുള്ള വഴി ഞാൻ മറന്നിരുന്നു…  Continue Reading

  അമ്മക്ക് ഒരുപാട് കഥകളുണ്ട്.. പണ്ട് പണ്ട് എന്ന്  പറഞ്ഞുതുടങ്ങുമ്പോളാണ് ചട്ടിയിലെ കറി കരിയാൻ തുടങ്ങുന്നത് പിന്നെ അങ്ങോട്ടേക്ക് ഒരൊറ്റ ഓട്ടമാണ്. ഒരിടത്തൊരിടത്ത് എന്ന് വീണ്ടും തുടങ്ങുമ്പോളാണ്‌ കലത്തിൽ വെള്ളം നിറഞ്ഞു തുളുമ്പുന്നത് ഓട്ടം തുടരുന്നു… അന്നൊരിക്കൽ എന്ന് പറയുമ്പോഴൊക്കെ പൂവാലി പശു കയറ് പൊട്ടിച്ച് അപ്പുറത്ത് തൊടിയിൽ ചാടിക്കയറും.. ഓട്ടം നിൽക്കുന്നില്ല.. കഥ തുടങ്ങുമ്പോഴൊക്കെ അങ്ങനെയാണ്.. അച്ഛന്റെ നീട്ടിയുള്ള അധികാര വിളി.. അല്ലെങ്കിൽ അടുക്കളയിൽ കുറിഞ്ഞി പൂച്ചയുടെ കളവ്Continue Reading

ഈ അവാർഡ് ഒന്ന് നിർവചിക്കാമോ? അവാർഡിന് പ്രധാനമായി പരിഗണിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ് ? കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകർക്കും മറ്റു വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള അംഗീകാരങ്ങളിൽ ഒന്നാണ് ഇൻസെന്റീവ് അവാർഡ്. അതിൽ ഒന്ന് റീജിയണൽ മറ്റൊന്ന് നാഷണൽ. ഓരോ വർഷവും ഒരു തവണ നൽകുന്ന ഈ അംഗീകാരങ്ങൾക്ക് വിവിധ മാനദണ്ഡങ്ങൾ ആണൂള്ളത്. അധ്യാപകരുടെ അവാർഡിനെപ്പറ്റി തന്നെ പറയാം. മിനിമം അഞ്ച് വർഷം അതേ പോസ്റ്റിൽ ജോലി ചെയ്തിരിക്കണം. കൂടാതെ,Continue Reading