രാഷ്ട്രീയം

ശ്വസനത്തിനായി രക്തത്തെ ആശ്രയിക്കാത്തതുകൊണ്ട് കൂറകൾക്ക് (Cockroach) ഹീമോഗ്ലോബിന്റെ ആവശ്യമില്ല, അതുകൊണ്ട് തന്നെ അവയുടെ രക്തത്തിന് ചുവപ്പ് നിറവുമില്ല. ആ ദ്രാവകത്തെ ‘ബ്ലഡ്’ എന്നതിന് പകരം ഹീമോലിംഫ് എന്നാണ് വിളിക്കുന്നത്. ‘ഞങ്ങൾ കൂറകൾ’ എന്ന് സ്വയം പ്രഖ്യാപിച്ചു തെരുവിൽ ഇറങ്ങുന്ന ജെൻ സി – ജെൻ Z രാഷ്ട്രീയം അതുകൊണ്ട് തന്നെ ചോരത്തിളപ്പല്ല. മറിച്ച് പുതിയൊരു രാഷ്ട്രീയചിത്രം ഇന്ത്യയിൽ തെളിയുകയാണ്. ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാൻ പോലും പ്രായം ആകാത്തContinue Reading

ഓസ്‌ട്രേലിയയിൽ ലാറ്റിനമേരിക്കൻ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഒരു ചെറു സ്ഥാപനം തുടങ്ങിയ ശേഷമാണ് സൗത്ത്, സെൻട്രൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ വെനസ്വേല, കൊളംബിയ, മെക്സിക്കോ, പെറു, എൽ സാൽവഡോർ, അർജന്റീന, ബ്രസീൽ എന്നീ രാജ്യക്കാരുമായി അടുത്ത് ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചത്. ഇവരിൽ ബ്രസീൽ ഒഴികെ ബാക്കി എല്ലാ രാജ്യക്കാരുടെയും ഭാഷ സ്പാനിഷ് ആണ്. അതിനാൽ തന്നെ ഇവർക്കെല്ലാമിടയിൽ ഒരു പ്രത്യേക സാഹോദര്യവും അന്തർധാരയും ഉള്ളതായി തോന്നിയിട്ടുണ്ട്. ബ്രസീൽകാരുടെ ഭാഷ പോർച്ചുഗീസ് ആണ്.Continue Reading

ലോകത്തെ ഒന്നാമത്തെ സൈനിക ശക്തിയായ, ലോക പോലീസുകാരൻ എന്നു പലപ്പോഴും വിളിക്കപ്പെട്ടിരുന്ന അമേരിക്ക 2026 ജനുവരി 3 നു നേരം വെളുത്തപ്പോൾ ലോക കൊള്ളക്കാരനായി പരിവർത്തനപ്പെട്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇരുളിന്റെ മറവിൽ, യാതൊരു വിധ സൂചനയോ, നിയമപരമായ നീക്കങ്ങളോ, അന്താരാഷ്ട്ര ഇടപെടലോ അംഗീകാരമോ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി, സൈനിക ശക്തിയിൽ ലോകത്ത് അമ്പതാം സ്ഥാനം പോലുമില്ലാത്ത ഒരു രാജ്യത്തെ ആക്രമിക്കുകയും ഇരുളിന്റെമറവിൽ ആ രാജ്യത്തിൻറെContinue Reading

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകളുടെ തരംഗം തുടർന്നുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷ മുസ്‌ലിം സംസ്ഥാനമായ കെബ്ബിയിൽ നടന്ന രണ്ടു പുതിയ സംഭവങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും ആ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവന്നു. ഏതാനും ദിവസങ്ങൾക്കിടയിൽ തന്നെ, കത്തോലിക്കാസഭ നടത്തുന്ന രണ്ട് സ്കൂളുകളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത് — ഒന്നിൽ നിന്നും 25 കുട്ടികളെയും മറ്റൊന്നിൽ നിന്നും 215 കുട്ടികളെയും തട്ടിക്കൊണ്ടുപോയി. സാധാരണയായി ശക്തമായ അച്ചടക്കവും സുരക്ഷിതമായ താമസ സൗകര്യങ്ങളും കാരണം വിശ്വാസം നേടിയിട്ടുള്ള ഇവിടങ്ങളിൽ,Continue Reading

2025-ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് (എൻഡിഎ) റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം സമ്മാനിച്ചു. 101 സീറ്റുകളിൽ മത്സരിച്ച ജെഡിയു, ബിജെപി എന്നീ കക്ഷികൾ യഥാക്രമം 85, 89 സീറ്റുകൾ നേടി വലിയ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ്. വ്യാപകമായ തിരഞ്ഞെടുപ്പ് അപാകതകളും വോട്ട് കൃത്രിമത്വവും ആരോപിച്ച് മഹാസഖ്യം (എംജിബി) ഈ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. പരമ്പരാഗത രാഷ്ട്രീയ മാറ്റങ്ങളെ മറികടക്കുന്ന തരത്തിൽ പ്രതിപക്ഷത്തിന് സീറ്റുകൾContinue Reading