May 2016

അശോക്‌ മിത്രയും പ്രസൻജിത് ബോസും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രണ്ടു തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. 84 കാരനായ മിത്ര അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും പശ്ചിമ ബന്ഗാളിൽ 1977 -87 കാലത്ത് ധനകാര്യ മന്ത്രിയും ഇന്ദിരാ സര്ക്കാരിന്റെ മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവുമായിരുന്നു. 38 കാരനായ പ്രസൻജിത് ബോസ് സി പി എം ന്റെ ഗവേഷണ വിഭാഗത്തിന്റെ മുൻ കൺവീനർ. പ്രണബ് മുഖർജിയുടെ പ്രസിഡണ്ട്‌ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങിയതിനെ വിമർശിച്ചു പ്രസന്‍ജിത്തിനെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു.Continue Reading

ശുഭചിന്തകളോടെയും ഹൃദ്യമായ ഉപചാരങ്ങളോടെയും പുതിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സ്ഥാനമേറ്റുകഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്‍റെ മുന്നില്‍ ജനങ്ങളുടെ പ്രതീക്ഷകളുടെ ഒരു വലിയ കൂമ്പാരം തന്നെയുണ്ട്. ഒപ്പംതന്നെ കാലിയായ ഖജനാവും ദിശാഹീനമായ ബ്യൂറോക്രസിയും ഉയർത്തുന്ന വെല്ലുവിളികൾ വേറേയും. അങ്ങനെയൊക്കെ ഇരിക്കിലും പിണറായിയെ പോലെ ധിഷണാശാലിയായ ഒരു നേതാവിനും അതേപോലെ ശ്രീ തോമസ് ഐസക്കിനെ പോലെ കർമ്മശീലരായ സഹായികൾക്കും വായിക്കാൻ പാകത്തിന് ഒരു വിശാലഗ്രന്ഥം തന്നെ തുറന്നിട്ടിട്ടാണ് മുൻസർക്കാർ സ്ഥാനമൊഴിയുന്നത്. പശ്ചാത്തലം: അഞ്ച്Continue Reading

ഇറ്റാലിയൻ എഴുത്തുകാരൻ മസ്സിമോ കർലറ്റോയുടെ കഥയിൽ ശ്രീരാം രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് 2015 ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ സിനിമയാണ് ബദ്ലാപൂർ. വരുൺ ധവാനും നവാസുദ്ദീൻ സിദ്ദിഖിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആ സിനിമ തെരുവിൽ ഗുണ്ടകളായി ജീവിക്കേണ്ടി വരുന്നവരെക്കുറിച്ചുളള സിനിമയാണ്. ഒരു ബാങ്ക് കൊളളയും തുടർന്നുണ്ടാകുന്ന കൊലപാതകവും കൊലപാതകികളോട് നായകകഥാപാത്രത്തിന് തോന്നുന്ന പ്രതികാരവും ഒക്കെ ചേർന്ന പതിവു ക്രൈം സിനിമകളുടെ ഫോർമുല തന്നെയാണ് ഈ സിനിമയും പറഞ്ഞുപോകുന്നതെങ്കിലും, സിനിമ സംസാരിക്കുന്നContinue Reading

[dropcap]സ[/dropcap]ഞ്ജയൻ ലാസ്റ്റ് ബസ്സിൽ കയറി ഹസ്ഥിനപുരത്തേക്ക് സ്ഥലം വിട്ടതിനു ശേഷം ധൃതരാഷ്ട്രൻ ദുര്യോധനനോട് ഒരിക്കൽ കൂടി പറഞ്ഞു കൃഷ്ണന്‍റെ ഉപദേശം കേൾക്കാൻ. ഹും പറഞ്ഞിട്ടെന്താ. “ഞാനാണ് കൗരവനായകൻ എന്നും എന്നോടൊപ്പമുള്ളവരെ വെട്ടി വീഴ്ത്താൻ അനുവദിക്കില്ലെന്നും” കട്ടായം പറഞ്ഞു ദുര്യോധനൻ. ഒപ്പം അതിബുദ്ധി മാനായ കൃഷ്ണന്‍റെ വാക്കുകളിലെ ചതിയുടെ മണത്തെക്കുറിച്ചും വാചാലനായി മുടി ചീകാൻ പോലും മറന്നു പോയ ദുര്യോധനൻ. എന്‍റെ തുണിയഴിച്ച ദുശ്ശാസനനും കൂട്ടർക്കും എതിരെ ഏതു സൂര്യസന്നിധിയിലും ഹാജരായിContinue Reading

[dropcap]കേ[/dropcap]രളീയ കുടുംബ, ആണ്‍- പെണ്‍ ബന്ധങ്ങളുടെ അടിത്തറയായി നാം ആദര്‍ശവല്കരിച്ചിരിക്കുന്നത് അമ്മ- പെങ്ങള്‍-ഭാര്യാ ബന്ധങ്ങളൊക്കെയാണ്. ആങ്ങള എന്ന സങ്കല്പം ഇതിനെല്ലാം അലങ്കാരമായിട്ടാണ് വ്യവഹരിക്കുന്നത്. അമ്മ പെങ്ങന്മാരെയും ഭാര്യമാരെയും സ്നേഹിച്ചു സംരക്ഷിക്കുന്ന ആള്‍രൂപമാണ് ഈ ആങ്ങളക്കോലം. അമ്മപെങ്ങന്മാര്‍ പലതരത്തില്‍ ദുര്‍ബലരാണെന്നും വീടിനകത്തിരിക്കുന്നവരാണെന്നും അവരെ പുറത്തെ ചില ശക്തികളില്‍ നിന്നു സംരക്ഷിക്കണമെന്നും അതാണ് പ്രധാനമായും പുറത്തിന്റെ ഉടമയായ ആങ്ങളയുടെ ദൗത്യമെന്നും കാലങ്ങളായി വ്യവഹരിച്ചുകൊണ്ടേയിരിക്കുന്നു. രൂപത്തലും ഭാവത്തിലും ഭാഷയിലും ചില മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ അടിസ്ഥാനContinue Reading