December 2023

മലയാളനാടിന്റെ കോലായയിൽ ഒരു ചർച്ച പതുക്കെ ചൂട് പിടിക്കുകയാണ്. പ്രഭാതത്തിന്‍റെ നവോന്മേഷം പോലെ, പതുക്കെ തിളച്ചു തുടങ്ങുന്ന തേയിലയുടെ സുഗന്ധംപോലെ. ചന്ദ്രൻ പുതിയോട്ടിൽ ബീഹാർ യാത്രക്കിടയിൽ ബോറിംഗ് റോഡിലെ കൃഷ്ണ യാദവിന്‍റെ ഗുമിട്ടി പീടികയിൽ നിന്നും കുടിച്ച കുൽഹദ് ചായയുടെ പതഞ്ഞു തൂവുന്ന ഫോട്ടോക്കാഴ്ച വായനയുടെ അകലത്ത് നിന്ന് ചന്ദ്രന്‍റെ സുഹൃത്തിനെ ചായാതുരനാക്കിയതോടെയാണ് തുടക്കം ലേഖനത്തിലെ വിവരണം വായിച്ച് സംഗീതജ്ഞൻ മുകുന്ദനുണ്ണിയുടെ കമന്റ്‌ :“ഈ ചായ കുടി എന്നെ വല്ലാതെ….Continue Reading

ആട്ടം’ എന്ന ചലച്ചിത്രത്തിന്‍റെ ഒരു ചുവര്‍പരസ്യം എന്നെ ഓര്‍മ്മിപ്പിച്ചത് ലിയൊനാര്‍ഡോ ദവിന്‍‌ചിയുടെ ‘അന്ത്യത്താഴ’ (The Last Supper) മാണ്‌. ഒന്നുകൂടി അതിലേയ്ക്കിറങ്ങിയാല്‍ പ്രധാന കഥാപാത്രമായ അഞ്‌ജലി (Zarin Shihab) യേശുവാകുന്നതും ചുറ്റും കൂടിയ പന്ത്രണ്ടു പേര്‍ സുഹൃത്തുക്കളോ ശിഷ്യരോ ആകുന്നതും കാണാം. പ്രസിദ്ധമായ ‘അന്ത്യത്താഴം’ ഇറ്റലിയിലെ മിലാനിലെ സാന്‍റ മറിയ ഡീല്ലെ ഗ്രാറ്റ്‌സിയെ പള്ളി സമുച്ചയത്തിലാണെങ്കിലും അതിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്‌ചകളായും സംഭാഷണപ്രതികരണങ്ങളായും പല ചിത്രകാരന്മാരും പകര്‍ത്തിയ ചിത്രങ്ങള്‍Continue Reading

ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,നാടിനെ വേണ്ടാത്തവരെ,നാടും മറക്കാൻ തുടങ്ങി. കാത്തിരുന്ന അവധിക്കാലംനാട്ടിലെന്ന സന്തോഷം,എങ്കിലുമുണരാത്ത നാട്.എന്നോ മറന്നു നാടിനെ,മുറിവുണങ്ങാത്തൊരകൽച്ചയായ്. അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.സൗഹൃദങ്ങൾ, കളിക്കൂട്ടുകാർതിരക്കിന്റെ തുരുത്തുകളിലെവിടെയോ. പവിഴമല്ലിപ്പൂമണക്കും മുറ്റം,മയിലുകളുടെ നിലവിളി.കാലം തെറ്റിയ മഴ,പുഴയുണങ്ങി പൊതുവഴിയായി. തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽമറുവിളി കേൾക്കാതെ മടങ്ങുകയാണ്,നിശബ്ദതയുടെ കനവും പേറി,ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി. നാട് വിട്ടവരെ നാടിനുംവേണ്ടാതായോ?നാടിനെ വേണ്ടാത്തവരെ,നാടും മറന്നോ? കവർ : ജ്യോതിസ് പരവൂർContinue Reading

ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക്, അതും സ്‌കൂൾ കോളേജ് തലങ്ങളിൽ മാത്രമല്ല, രണ്ട് തലങ്ങളിലും പൊതു വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളിലും, വിദേശത്ത് പ്രൊഫെഷണൽ വിദ്യാഭ്യാസ മേഖലയിലും അധ്യാപകനായി പ്രവർത്തിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, കുറെ കാലമായി പലതും പറയണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ഈയിടെ ഈ ചോദ്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത് നമ്മുടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഷാനവാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി എന്നിവരുടെ അഭിപ്രായ പ്രകടനങ്ങളാണ്.Continue Reading

ഞെട്ടറ്റുപതിക്കുന്നേരം ഇല തന്റെ ആത്മസുഹൃത്തിനെയൊന്ന് നോക്കി. ഒന്ന് പുണരാൻ, ആർദ്രമായി വിടപറയാൻ ഉള്ളം തുടിച്ചു. അവൻറെ യൗവനത്തെ സ്പർശിച്ചുണർത്തിയ കാറ്റ് ഒരൂയലിനാൽ അന്ത്യാഭിവാദ്യം നേർന്നിട്ട് കുരുന്നിലച്ചാർത്തുകളിലേയ്ക്ക് നൂണുകയറിയതപ്പോഴാണ്. വിടപറയലിന്റെ വിഷാദം വെടിഞ്ഞ കുസൃതിക്കാറ്റ് തള്ളിവിട്ട തളിരിലകൾ തന്റെ ചങ്ങാതിയെ ആലിംഗനം ചെയ്യുന്നതവൻ കണ്ടു. ആ തലോടലിൽ മിഴികൂമ്പിയ പച്ചില, ചങ്ങാതിയുടെ കണ്ണിലെ നനവ് കണ്ടില്ല. മണ്ണിന്റെ അന്ത്യചുംബനം സിരകളിൽ തണുപ്പായി അരിച്ചിറങ്ങുന്നേരം പുതു ചില്ലകളിൽ സംഗീതമായിത്തീർന്ന കാറ്റിൽ കാലത്തിന്റെ രഹസ്യംContinue Reading