June 2016

കേരളത്തിന്‍റെ വഴികള്‍ – 11 കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ – 3 [dropcap]ഇ[/dropcap]ന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ അടിയന്തരാവസ്ഥക്ക് മുൻപും പിൻപും എന്ന് വേർതിരിക്കാൻ ആകും. പല സാമൂഹിക -സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ ചില കാലഘട്ടത്തിൽ കാതലായ രാഷ്ട്രീയ മാറ്റങ്ങളും ലോകത്തെ പല രാജ്യങ്ങളിലും സംഭവിക്കാറുണ്ട്. 1945 -1950 ലോക രാഷ്ട്രീയ കാലാവസ്ഥയെ മാറ്റി മറിച്ച അഞ്ചു വർഷങ്ങൾ ആയിരുന്നു. ഇന്ന് കാണുന്ന ആഗോള സ്ഥാപനങ്ങൾ, അധികാര ശ്രേണികൾ എല്ലാംContinue Reading

[dropcap]ആ[/dropcap]ധുനിക ഇന്ത്യന്‍ ചിത്രകലയിലെ കുലപതികളിലൊരാളായ കെ.ജി.സുബ്രഹ്മണ്യന്‍ എന്ന കെ.ജി.എസ്സിന്റെ കേരളത്തിലെ ആദ്യ സോളോ പ്രദര്‍ശനം നടന്നത് 2014 ആഗസ്റ്റിലായിരുന്നു. അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കലാചരിത്രകാരനായ ആര്‍.ശിവകുമാര്‍ ക്യുറേറ്റ് ചെയ്ത് കല്‍ക്കത്തയിലെ സീഗള്‍ ആര്‍ട്ട് ഫൗണ്ടേഷനും കേരള ലളിതകല അക്കാദമിയും ചേര്‍ന്നൊരുക്കിയ വിപുലമായ കലാപ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ഹാളിലായിരുന്നു.‘യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പ്പങ്ങള്‍ക്കും ഇടയിലൂടെ’എന്ന് സ്വയം വിശേഷിപ്പിച്ച ചിത്രപരമ്പരയില്‍ വരച്ച ഏറ്റവും പുതിയ തൊണ്ണൂറ് ചിത്രങ്ങളുമായാണ് പ്രിയപ്പട്ടവര്‍ ‘മണി ദാ’ എന്ന്Continue Reading

[dropcap]ജൂ[/dropcap]ണ്‍ 11 ശനിയാഴ്ച വൈകുന്നേരം ലിങ്കണില്‍ നിന്ന്‍ ലണ്ടന്‍ കിംഗ്സ് ക്രോസിലേയ്ക്കുള്ള ട്രെയിനില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എനിക്കഭിമുഖമായി വാരാന്തത്തിന്‍റെ ആഘോഷത്തില്‍ മുങ്ങി ബോധം കെടുവോളം കുടിച്ചിട്ടുള്ള വെള്ളക്കാരായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. കണ്ടിട്ട് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണെന്നു തോന്നി. ടിക്കറ്റ് കലക്റ്റര്‍ വന്നു ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഇവര്‍ ട്രെയിന്‍ മാറിയാണ് കയറിയിരിക്കുന്നത് എന്ന് മനസ്സിലായത്. ഇനി അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ലിങ്കണിലേയ്ക്ക് തിരിച്ചു പോകണം. ചെറുപ്പക്കാരന്‍ പാതി ഉറക്കത്തില്‍ ശാപവാക്കുകള്‍ പറയുന്നു.Continue Reading

[dropcap]വേ[/dropcap]നലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും. ….പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുകൾമായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ …വീണ്ടും തളിരുകള്‍. അന്‍പ് നിറഞ്ഞ   പച്ചപ്പോടെ ..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ ഇടവേളകള്‍ മാത്രം. ഇതൊരു നാട്ടുപച്ചയുടെ വീണ്ടെടുപ്പ് ആണ്. അതിജീവനത്തിനും പുനരുജ്ജീവനത്തിനും നീക്കി വെക്കുന്ന പ്രകൃതിയുടെ ഇടവേളകൾ .കേരളത്തിൽ ഇത് തിരുവാതിര ഞാറ്റുവേലക്കാലം. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക്  ഈ മഴയെ കുറിച്ചോർക്കാതെ വയ്യ.Continue Reading

നിലനിൽക്കുമ്പോഴറിയുന്നില്ല അതിന്റെ പിടച്ചിൽ . കൂട്ടത്തിൽ ചുമ്മാ കൂടിയൊരു യാത്രക്കാരനെ പോലെ. യാത്രക്കാരൻ കൈയിൽ തൊട്ടൊരു കഥ പറയുമ്പോലെ . അതിലേറെ അനുഭവിക്കാറില്ല . രാത്രിമയക്കങ്ങളുടെ ഉഷ്ണസഞ്ചാരങ്ങളിൽ ഒരു നോവായി പിടഞ്ഞത് നീയായിരുന്നോ ! പടയൊരുക്കത്തിന്റെ നാളുകളിൽ ഒരിക്കൽ നീയെന്നിൽ പിടഞ്ഞുപിടഞ്ഞുണർന്നതായ് ഞാനോർക്കുന്നു . അന്ന് ഞാൻ നിന്നെ പരിഹസിച്ചതും , അടങ്ങിക്കിടക്കാൻ കൽപ്പിച്ചതും .. നീണ്ടൊരു യാത്രയുടെ ഇടയിലെ പിരിമുറുക്കങ്ങൾക്കിടയിൽ നീ നിന്റെ സാന്നിധ്യമറിയിച്ചതും യാത്രാന്ത്യത്തിന്റെ ശുഭപര്യവസായിയിൽ നീContinue Reading