കാടകം (അധ്യായം-9)
നാല്പത്തിമൂന്ന് പരമശാന്തമായ ഒരു ഞായറാഴ്ച ഉച്ചയോടടുപ്പിച്ച് രാജൻ മണ്ണടിയിലെത്തി. യൂണിയൻ എന്നു പേരുള്ള പ്രൈവറ്റ് ബസിലാണ് നാട്ടിലെത്തിയത്. താടി നന്നായി വളർന്നിരുന്നതു കൊണ്ട് ബസിലുണ്ടായിരുന്ന പരിചയക്കാർ തിരിച്ചറിഞ്ഞില്ല. ആറുമാസത്തെ ഇടവേളയിൽ നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ കാണാനായി രാജൻ ചുറ്റും നോക്കി. തരിമ്പും മാറാത്ത നാട്. പൂട്ടിയിട്ടിരിക്കുന്ന പോസ്റ്റോഫീസ്, തെക്കടത്തുകാരുടെ പലചരക്കു കട, ഒരു പാളി മാത്രം തുറന്നിരിക്കുന്ന ലക്ഷ്മണന്റെ തയ്യൽക്കട. അതേ നിശ്ചലത. അതേ മ്ലാനത. മനസ്സിൽ അരുചി അനുഭവപ്പെട്ടു.Continue Reading





















