ഭ്രാന്തിമാന്‍
രക്തബന്ധത്തിലുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ ഈ ലോകത്തെ ഒരു മുഖവും മറ്റൊരു മുഖം പോലെയല്ല എന്നായിരുന്നു ഒരു കാലത്തെ വിശ്വാസം. രണ്ട് കണ്ണും രണ്ട് ചെവിയും ഒരു മൂക്കും ഒരു വായും വെച്ച് ഇങ്ങനെ അവസാനിക്കാത്ത രൂപഭേദങ്ങള്‍ ഉണ്ടാക്കുന്ന ശക്തിയെ കുറിച്ച് അന്ന് തോന്നിയ മതിപ്പ് ഇന്നും കുറഞ്ഞിട്ടില്ല. അപരിചിതമുഖങ്ങളെ ഗവേഷണബുദ്ധിയോടെ കാണാനാരംഭിച്ചത് അങ്ങനെയാണ്. എന്താണ് അവയോരോന്നിനേയും വ്യത്യസ്തമാക്കുന്നത് എന്നറിയണം. അന്വേഷണങ്ങള്‍ക്കിടെ ഒരു വസ്തുത വെളിപ്പെട്ടുകിട്ടി: വിരലടയാളം പോലെ, ക്യു ആര്‍ കോഡ്Continue Reading





















