അക്കിത്തത്തിന്റെ കവിതയിലെ നാടകീയത – (അവസാനഭാഗം)
1952 ലാണ് അക്കിത്തം ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ഖണ്ഡകാവ്യം എഴുതിയത്.“സ്വന്തം ഇച്ഛയ്ക്ക് വിപരീതമായി എഴുതിപ്പോയ കൃതിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. അങ്ങനെയൊന്ന് എഴുതിയതിൽ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. എന്റെ മനസ്സിന്റെ പ്രബുദ്ധതലപ്രേരണകളെ ചോദ്യം ചെയ്തുകൊണ്ട് അബോധതലത്തിൽ നിന്ന് തിളച്ചുപൊന്തിയ വാക്കുകളാണ് ഞാൻ ആ പുസ്തകത്തിൽ കുറിച്ചു വെച്ചിരുന്നത്. ഇടശ്ശേരി ഇടപെട്ട് ചീന്തിക്കളയില്ലെന്ന് ഉറപ്പുവാങ്ങിയത് കൊണ്ടാണ് അത് വെളിച്ചം കണ്ടത്.”എന്ന് കവി പറഞ്ഞിട്ടുണ്ട്. മഹാകവിത്രയത്തിലെ ഒരാളായ വള്ളത്തോൾ നാരായണമേനോൻ ആണ് ‘ഇരുപതാംContinue Reading





















