സുരേഷ് നെല്ലിക്കോട്

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

2026 സെപ്റ്റംബര്‍ 10 മുതല്‍ 20 വരെ 27 വേദികളിലായി നടക്കുന്ന ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ അയ്യായിരത്തോളം ചലച്ചിത്രപ്രവര്‍ത്തകരും ആയിരത്തിഅഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരുമുള്‍പ്പടെ അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.Continue Reading

കർശനമായ രാഷ്ട്രീയ നിയന്ത്രണങ്ങൾക്കിടയിലും ഇറാനിയൻ സ്ത്രീകൾ നേരിടുന്ന ശരീരസൗന്ദര്യ സങ്കൽപ്പങ്ങളും സ്വാതന്ത്ര്യപ്രേക്ഷകളും ചർച്ച ചെയ്യുന്ന അഫ്‌സാന സലാരിയുടെ ‘ടെഹ്‌റാന്‍, അണ്ടര്‍ ദ് സ്‌കിന്‍’ എന്ന ചിത്രത്തെക്കുറിച്ചുള്ള അവലോകനം. TIFF ഡോക്യുമെന്‍ററി വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തെപ്പറ്റി.Continue Reading

”എവിടെയാണ്‌ ചരിത്രത്തില്‍ എന്‍റെ സ്ഥാനം? ഞാനെവിടെയാണ്‌ നില്‍ക്കുന്നത്? ചരിത്രത്തിനകത്തോ പുറത്തോ? പറയൂ….”പുതിയകാലത്ത് തന്‍റെ നിലനില്‍‌പ്പിനെക്കുറിച്ചുള്ള സംശയം ചോദിക്കുന്നത് ചന്തുവാണ്‌. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചലച്ചിത്രത്തിലെ എം.ടിയുടെ മുഖ്യകഥാപാത്രം. ആ ചന്തുവിന്‍റെ സ്രഷ്ടാവായ എഴുത്തുകാരനോടാണ്‌ ചോദ്യം.എം.ടി അതിനു മറുപടി പറഞ്ഞു: ”ചരിത്രം അങ്ങനെയാണ്‌ ചന്തൂ. അത് എഴുതുന്നവന്‍റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കൂടി ചേര്‍ന്നതാണ്‌. അതാണിവിടെ നടക്കുന്നത്. അവര്‍ ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്‌. സത്യത്തെ തിരുത്തിക്കൊണ്ടിരിക്കുകയാണ്‌. പൊയ്‌മുഖങ്ങള്‍ക്ക് മുഖാവരണങ്ങ ള്‍ തുന്നിച്ചേര്‍ക്കുകയാണ്‌. ഉയരങ്ങളിലെത്താനവര്‍Continue Reading

San Pedro യിലെ ഇടിഞ്ഞു വീഴാറായ ഒരു മഠത്തില്‍ നിന്നാണ്‌ സിസ്റ്റര്‍ റഫേല ഒരു ചെറിയ മോട്ടോര്‍ സൈക്കിളില്‍ San Vicente യിലേയ്ക്ക് യാത്ര പുറപ്പെടുന്നത്. ദൈവം മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശങ്ങളാണ്‌ സ്വപ്നങ്ങളെന്നും, ചിലപ്പോഴൊക്കെ അത് വരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നുമൊക്കെ വിശ്വസിക്കുന്ന ആത്മീയജീവിതത്തിനുടമയാണ്‌ യുവതിയായ ആ കന്യാസ്ത്രീ. എല്ലാം തരുന്നത് ദൈവമാണെന്നും ദൈവഹിതമനുസരിച്ചാണ്‌ ഓരോ മനുഷ്യന്‍റെ ജീവിതമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ആര്‍ച്ച് ബിഷപ്പ് San Vicente എന്ന സ്ഥലത്താണ്‌Continue Reading

സാധാരണക്കാര്‍ക്ക് തീര്‍ത്തും ദുര്‍ഗ്ഗമമായ ഒരു ഭരണസിരാകേന്ദ്രമാണ്‌ വത്തിക്കാ (വാത്തിക്കന്‍ എന്ന് ഇം‌ഗ്ലീഷ് ഉച്ചാരണം) ന്‍റേത്. വലിപ്പത്തില്‍ ഒരു ഗോള്‍ഫ്‌മൈതാനത്തിനൊപ്പമേ എത്തുന്നുള്ളുവെങ്കിലും വലിമയില്‍ ഇരുന്നൂറുകോടിയിലധികം വരുന്ന ക്രൈസ്തവജനതയെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേയൊരു രാജ്യവും വത്തിക്കാനാണ്‌. വെറും നൂറ്റിയെട്ട് ഏക്കറില്‍ മാത്രം ഒതുങ്ങുന്ന, തെരുവുമേല്‍വിലാസങ്ങളില്ലാത്ത ഒരേ ഒരു രാജ്യം. ഒരു ബന്ധുവോ, രാഷ്ട്രീയ ഇളമുറക്കാരനോ ഭരണാധികാരത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായി വരാത്ത ഏക ഏകാധിപത്യരാഷ്ട്രവും ഇതു തന്നെയാകും. അവിടുത്തെ ജനസംഖ്യയാണെങ്കില്‍ ആയിരത്തിയിരുന്നൂറില്‍ താഴെയും! ഒരു പക്ഷേ,Continue Reading