പൂമുഖം LITERATUREകഥ അപ്ഡേറ്റ്സ്

അപ്ഡേറ്റ്സ്

സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ…
അവന്റെ വകയാണ്. ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി ആശംസയയച്ചിരിക്കുന്നു – കാമുകനാണത്രെ!!
രണ്ടുപറഞ്ഞിട്ടുതന്നെകാര്യം. ലാപ്പ്ടോപ്പ് ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു – അത് സ്വിച്ച്ഓഫ് !! ദേഷ്യം വർദ്ധിച്ചു.
അമ്മയുടെ ഫോൺ അടിച്ചുമാറ്റി, മുകൾനിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി – 828124… 24 ആണോ 42 ആണോ?!
ഒരുനിമിഷം ആലോചിച്ചു – 24 അല്ല 42 തന്നെ, 828142…93 !! അതോ 63 ??
ആകെ കുഴങ്ങി. കുറെനേരം തിരിച്ചുംമറിച്ചും ആലോചിച്ചിട്ടും ഓർമ്മവരുന്നില്ല – അവന്റെ നമ്പർ മറന്നിരിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്നാലോചിച്ച് തെല്ലിട നിന്നു. പിന്നെ, ആളനക്കം കേൾപ്പിക്കാതെ താഴെയിറങ്ങി, അമ്മയുടെ ഫോൺ യഥാസ്ഥാനത്ത് വെച്ചു. ഫോൺ കുത്തിയിട്ടിരിക്കുന്നിടത്ത് ചെന്ന് ചാർജ് കയറുന്നുണ്ടോ എന്നുറപ്പാക്കിയിട്ട് കമ്പ്യൂട്ടർ ഓൺ ചെയ്തു. അവന് മറുപടിയെഴുതി- “താങ്ക് യൂ സോ മച്ച് , മൈ സ്വീറ്റ് ഹേർട്ട് ” .
കൂടെ കുറെ ഹൃദയചിഹ്നങ്ങളും.
* * * * *

കവർ : അനുരാഗ്

Comments
Print Friendly, PDF & Email

You may also like