കേളുമാഷ് (ഭാഗം 10)
പിശുക്കന്മാരായ ചില മാഷന്മാർക്കിടയിൽ കേളുമാഷ് ഒരൊറ്റയാനായിരുന്നു. ഭാവാധികൾ കണ്ടാൽ പിശുക്കിന്‍റെ ആൾരൂപമെന്ന് ആൾക്കാർ പറയുമെങ്കിലും ആള് സത്യത്തിൽ അങ്ങനെയൊന്നുമായിരുന്നില്ല. അക്കാര്യം വിസ്തരിക്കുന്ന മൂപ്പരുടെ കഥയും ചില്ലറ പറയാനുണ്ട്.ഒരിക്കൽ നാട്ടിലെ ദല്ലാൾ കുഞ്ഞിരാമൻ സ്‌കൂളിലേക്ക് തിടുക്കപ്പെട്ടുപോകുന്ന മാഷെ ഭവ്യതയോടെ ചേർത്തുനിർത്തി ഒരൊറ്റ ചോദ്യം.“കേളുമാഷേ ഇങ്ങളേടത്ത് നൂറ് ഉറുപ്യക്ക് രണ്ട് അയ്മ്പത് എടുക്ക്വാന് ണ്ടോ ?”“അതെന്താ കുഞ്ഞിരാമാ ഇനിക്ക് രണ്ട് അയിമ്പേന്‍റെ ഒരെടപാട്?” അത്രയും പറഞ്ഞു തീരുംമുമ്പേ രണ്ടമ്പതിന്‍റെ നോട്ടുകൾ ഷർട്ടിന്‍റെ പോക്കറ്റിൽContinue Reading





















