August 2023

കഴിഞ്ഞ ദിവസം അന്തരിച്ച കവിയും നടനും ആയ ജെയിംസ് കാരിയിലിനെ അനുസ്മരിക്കുന്നു. 1977 ജനുവരിയിലെ ഒരു പ്രഭാതം. തിരുവനന്തപുരത്തെ തനിനിറം പത്രത്തിനു മുകളിലുള്ള ഹാൾ. കലാനിലയം നാടകത്തിന്റെ ഫൈനൽ ഓഡീഷൻ നടക്കുന്നു. ഹാളിന്റെ ഒത്ത നടുക്കായി കൃഷ്ണൻ നായർസാർ ഇരിക്കുന്നു. അദ്ദേഹത്തിന്റെ നോട്ടം ഭയങ്കരമാണ്. ഒരാൾ ആർട്ടിസ്റ്റാണോ ഇല്ലയോ എന്ന് അറിയാൻ അങ്ങേർക്ക് ഒരു നിമിഷം മതിയാകും. ജഗതി എൻ.കെ. ആചാരിയെ പ്പോലൊരാൾ എഴുതുന്ന നാലര മണിക്കൂർ ദൈർഘ്യമുള്ള നാടകമൊക്കെContinue Reading

പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലന്റെ ‘ വായനക്കാരൻ എം ടി എന്ന പുസ്തകം, ഇന്ത്യയിൽ തന്നെ ഒരെഴുത്തുകാരന്റെ വിശാലമായ വായനയെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകമായിരിക്കാം. നവതിയിലെത്തിയ ബഹുമുഖ പ്രതിഭയായ എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ വായനയെ എം ടി പറഞ്ഞതും എഴുതിയതുമായ സൂചകങ്ങളിലൂടെ പരിശോധിക്കുകയാണ് ഇ പി. പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.എം ടിയുടെ വായനയിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങൾ ഉൾപ്പെടുന്ന ആദ്യ ഭാഗം. ലേഖകൻContinue Reading

പ്രഭാതം. ഒട്ടകത്തിൽ കയറുമ്പോൾ ശലമോൻ അകലേക്ക് നോക്കി. ആകാശത്തിന്റെ നിറം ചുവപ്പാണ്. അയാൾ പുഞ്ചിരിച്ചു. ആകാശം ചുവന്നാൽ മരുഭൂമി ശാന്തമാണെന്നാണ് ബിദവികളുടെ വിശ്വാസം. അന്ന് മരുക്കാറ്റിന് ഭ്രാന്തിളകില്ല. വെള്ളമൂക്കൻ നടന്നു. അവന്റെ പിന്നാലെ മറ്റ് ഒട്ടകങ്ങളും. തരിശുഭൂമിയിലെ നരകയാതനകൾ അവർ മറന്നു.കുറെ ദൂരം പിന്നിടുമ്പോൾ അവയെല്ലാം സംഭവിച്ചതാണോ എന്ന് പോലും സംശയിക്കും. ഒടുവിൽ ഒരു ദുസ്വപ്നത്തിന്റെ പൊട്ടും പൊടിയും മാത്രം അവശേഷിക്കും. ഉൽക്കടവ്യഥകളിൽ നിന്ന് ഫാത്തിമയും മോചിതയായി. പക്ഷേ, ദുരനുഭവങ്ങൾContinue Reading

ആഴ്ചച്ചന്തയിലേക്ക് അണിഞ്ഞൊരുങ്ങി പുറപ്പെടുന്നതിന് മുന്നെ പതിവുപോലെ വേലായുധൻ, വിൽക്കാനുള്ള തൻ്റെ ഉരുവിനെ തൊഴുത്തിൽ നിന്നഴിച്ച് കയറുംപിടിച്ച് മുറ്റത്ത് നിന്നുകൊണ്ട്, പ്രായം എഴുപതായതിൻ്റെ യാതൊരു ക്ഷീണവുമേൽക്കാത്ത നെഞ്ചും വിരിച്ച് അകത്തേക്കെത്തിനോക്കി കൽപ്പിച്ചു. ‘ങ്ങ്ഹാ! വേഗം ചോയ്ച്ചാട്ടെ!” ആജ്ഞാനുവർത്തിയായ ഭാര്യ ശാന്ത, പതിവ് ചര്യക്ക് മുടക്കം വരാതിരിക്കാൻ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരിക്കിനിടയിൽ വിളികേട്ടമാത്രയിൽ കയ്യിലെ സോപ്പും വെള്ളവുമെല്ലാം പഴകി നരച്ച ഉടുവസ്ത്രത്തിൽ തുടച്ച് ഉമ്മറപ്പടിയിൽ വന്നുനിന്ന് ഉരുവിനെ അടിമുടിയൊന്ന് നോക്കി, തന്നെContinue Reading

സ്വാസ്ഥ്യത്തിന്റെ ദിനരാത്രങ്ങൾ ഒന്നൊന്നായ് അടർന്നു വീണുകൊണ്ടിരുന്നു. എങ്ങോട്ടും തനിച്ചാക്കാതെ അവൾ കൂടെയും. അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു, എല്ലാം അറിയുന്നവളായിട്ടും അവൾ തന്നോട് ഒന്നും ചോദിച്ചിട്ടില്ല, അഥവാ ചോദിക്കുന്നില്ല എന്നത്. ഒടുക്കം ആ മൗനത്തെ മുറിച്ചുകളയാൻതന്നെ തീരുമാനിച്ചുറച്ചു. മടിയിൽ മുലകുടിച്ചുറങ്ങുന്ന കുഞ്ഞിനെ കിടക്കയിൽക്കിടത്തിയിട്ട് അവളെ നോക്കി നോട്ടങ്ങൾ തമ്മിലിടഞ്ഞു, അന്നേരമത്രയും അവൾ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഉറപ്പായും തന്റെ മനസ്സ് വായിക്കപ്പെട്ടിരിക്കുന്നു. ആ കണ്ണുകളുടെ നിഗൂഢതയെ നേരിടാനാവാതെ മെല്ലെ കണ്ണുകൾ താഴ്ത്തി, കളവ് പിടിക്കപ്പെട്ടContinue Reading