April 2021

എന്തുകൊണ്ട് തൻറെ സജീവപൊതുപ്രവർത്തനകാലത്തുണ്ടായ എല്ലാ യുദ്ധങ്ങളിലും ഗാന്ധി പക്ഷം ചേർന്നു , ഒരു അഹിംസാവാദിയ്ക്ക് അതു സാദ്ധ്യമാണോ എന്നത് അദ്ദേഹം ജീവിച്ചിരിക്കുമ്പോഴും കൊല്ലപ്പെട്ടതിനുശേഷവും ഉയർന്നുകേട്ടിരുന്ന, ഇപ്പോഴും കേൾക്കുന്ന ഒരു ചോദ്യമാണ്. വൈരുദ്ധ്യം എന്ന വാക്കിൽ തന്നെ ഹിംസയുടെ അംശമുണ്ട്. ശത്രുത , വിരോധം തുടങ്ങിയ അർത്ഥങ്ങളുള്ള വൈരം എന്ന വാക്കിൽനിന്നും ഉളവാകുന്നതാണ് വൈരുദ്ധ്യം എന്ന വാക്ക്. ഗാന്ധിയിലെ വൈരുദ്ധ്യത്തിൽ അതിനാൽ ഹിംസയുണ്ട് . അതദ്ദേഹത്തിന് അറിയാമായിരുന്നൂ താനും. അതായിരുന്നു അദ്ദേഹത്തിനെContinue Reading

”അതേയ്, ചേട്ടായ്യേ… ഈ ഒട്ടുപാലിനുണ്ടായവന്‍ എന്നു വെച്ചാ എന്നാ?” പാതിരാത്രിക്ക്… ശരിക്കും പറഞ്ഞാ രാവിലെ എന്‍റെ കനേഡിയന്‍ സമയം 2.14 ന്‌ ഒരുത്തന്‍ മീനച്ചിലാറിന്‍റെ തീരത്തുള്ള അരുവിത്തുറേലെ റബര്‍ത്തോട്ടത്തിനു നടുക്കുള്ള വീട്ടീന്ന് എന്നെ വിളിച്ചുചോദിക്കുന്ന ചോദ്യമാണിത്‌. എനിക്ക് ദേഷ്യം വന്നു : ”പോടാ വെച്ചിട്ട്. നിന്നോടു ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്, ഈ സമയത്ത് വിളിക്കരുതെന്ന്‌.” അവന്‍ : സോറി, ചേട്ടായീ… ഞാനേ.. അറിയാതെ. അവിടിപ്പം പാതിരാത്രിയാ അല്ലേ? ഇവിടെയിപ്പം പകലുContinue Reading

രണ്ടോ മൂന്നോ പേജിലൊതുങ്ങുന്ന ചെറുകഥകളായി ജീവിതത്തിൽ വന്ന്, മറഞ്ഞവർ – അവരിൽ ചിലരെങ്കിലും മുന്നിൽ വന്നുനിന്ന്, ഓരോ ഓർമ്മക്കുറിപ്പ് അവകാശമായി ചോദിക്കാറുണ്ട് . ആരും വലിയ ജീവിതങ്ങൾ ജീവിച്ചവരല്ല. പലരും സമൂഹത്തിലെ കരടുകളായിരുന്നു എന്നും പറയേണ്ടിവരും. ജീവിച്ച കുഞ്ഞിയിടങ്ങളിൽ തങ്ങളുടെ വെളുത്തതോ കറുത്തതോ ആയ മുദ്രകൾ പതിപ്പിച്ച ശേഷം മറ്റു സ്ഥലങ്ങളിലേയ്ക്കും ജീവിതങ്ങളിലേയ്ക്കും ചേക്കേറിയവർ. ഓർമ്മകൾ ഒരുപക്ഷേ പിണങ്ങി, ഇറങ്ങിപ്പോകുന്നതിനു മുൻപ് അഥവാ കളി തീർന്ന് രംഗം വിടുന്നതിന് മുൻപ്,Continue Reading

സപ്തസ്വര മണ്ഡപത്തിലെ ശിലാമയ വടിവുകളിൽ നിന്ന് ഉതിരുന്ന നിസ്വനം പോലെയും ഗംഗയുടെ മഹാപ്രവാഹ ഗതി പോലെയും ഒരു കവിത – ഷെഹ് നായ്. ” ആ നിഷാദങ്ങൾ ഹിമധാമ സാനുവിൻ ഗോമുഖമായതും ധൈവതങ്ങൾ നാദ ധാരാധരങ്ങളായുള്ളിൽ വർഷിച്ചതും ഏകാന്തത തൻ ധനുർ വീണയിൽ ഷഡ്ജ താര സ്ഫുലിംഗം ശ്രുതിയിൽ നിറഞ്ഞതും ഗാന്ധാര നിസ്വനം ഖിന്നമാം രാവിനെ മേഘമിന്നാട്ടത്തിൽ മുക്കിയതുമറി- ഞ്ഞേകാംബരനായിജീവനധാര തൻ ദേശാന്തരം ഞാൻതിരയാനൊരുങ്ങുന്നു..” ( ഷെഹനായ് – പിContinue Reading

ഒരു ബാങ്ക് മാനേജർ കൂടി ആത്മഹത്യ ചെയ്തു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകമെന്ന പോലെ അത്രമേൽ സാധാരണമായതിനാലാവണം, കാര്യമായ ചലനമാേ ചർച്ചയോ ആ വാർത്ത സൃഷ്ടിച്ചില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കരുതുന്നവരോടാണ് – കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ, ഒരേ തൊഴിലെടുക്കുന്നവരിൽ ഇത്രയധികംപേർ ആത്മഹത്യ ചെയ്യുന്നത് ഈ രാജ്യത്തെ ബാങ്കിങ് മേഖലയിലായിരിക്കും. അവരെല്ലാവരും ലക്ഷങ്ങളോട് മത്സരിച്ച് ജോലി നേടിയവരായിരുന്നു, വിവിധ ഘട്ടങ്ങളിലായി കഴിവ് തെളിയിച്ച് സ്ഥാനക്കയറ്റം നേടിയവരായിരുന്നു, ഉറച്ച ജോലിയും ആനുകൂല്യങ്ങളുംContinue Reading