August 2016

ഐ എഫ് സിഇന്നത്തെ യാത്ര Federal Institute ലെക്കെന്നന്നത്കൊണ്ട് രാവിലെ ഏഴു മണിക്ക്തന്നെ റെഡിയായിരുന്നു. താഴെ ലോബിയില്‍ എത്തിയപ്പോള്‍ എല്ലാവരുമുണ്ട്. ആന്ദ്രെ വന്നപ്പോള്‍ മൂന്നാലാളുകള്‍ കൂടുതലുള്ളതുകൊണ്ട് പലരും കാറില്‍ മുന്നില്‍ പോയി.ഞങ്ങളുടെ ബസ്സ്‌ പുറകില്‍ പുറപ്പെട്ടു. സാധാരണ കാണുന്ന ബസ്സല്ല ഇത് ഡ്രൈവറും മാറ്റം. അസാമാന്യനീളമുള്ള, നരയുള്ള താടി ഒതുക്കിവെച്ച സുമുഖനായ ഒരാള്‍. നല്ല നിയന്ത്രണത്തില്‍ ബസ് ഓടിക്കുന്നതിടയ്ക്ക് പറഞ്ഞു നമ്മള്‍ റയോ ഗ്രണ്ടേ സുല്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടക്കുന്നു.Continue Reading

[dropcap]പ[/dropcap]ടി കയറുമ്പോള്‍ ആലോചിച്ചു ഭാരം ലഗേജിനോ മനസ്സിനോ. തിരക്ക് വര്‍ദ്ധിച്ചു എന്നതൊഴിച്ചാല്‍ സ്റ്റേഷനു മാറ്റങ്ങള്‍ അധികം വന്നിട്ടില്ല വര്‍ഷങ്ങള്‍ക്ക് ശേഷവും. പരിചിതമുഖങ്ങള്‍ ഉണ്ടോ എന്നു തിരഞ്ഞു എപ്പോഴും ചെയ്യാറുള്ളതുപോലെ. ചോളപ്പൊരിക്കാരന്‍ പയ്യനെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കാന്‍ പറ്റിയ മുഖം അതായിരുന്നു. വേറെയേതോ ഭാഷക്കാരനാണ് അതിന്റെ ദൈന്യതയാണ് ചിരിക്കാനുള്ള പ്രേരണ തന്നത്. ചിരിക്ക് എന്നും പിശുക്ക് കാട്ടിയിരുന്നു. അത് ഒരു മറ ആയിരുന്നു. ഗൗരവക്കാരി എന്ന് മറ്റുള്ളവര്‍ ചിന്തിച്ചോട്ടെ. എത്രയോContinue Reading

(അരുതേയെന്ന ഉണ്ട) [dropcap]പ്ര[/dropcap]ലോഭനങ്ങളുടെ തീവണ്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു നമ്മളെന്നുറപ്പിക്കുമ്പോൾ അകത്തോപുറത്തോയെന്ന് കാഴ്ചകളെ മനോനില തെറ്റിയ്ക്കുന്നു ഞങ്ങളിരുന്ന ബോഗിയുടെ ജനാലകൾ ഉരുകിപ്പോകുന്ന പാളത്തിലേക്കിറങ്ങുന്നു കാറ്റിന്റെ വേഴ്ചയിൽ വണ്ടി വായ്നോട്ടക്കാരുടെ നഗരത്തിൽ നിന്നും കരിമ്പനകൾക്കിടയിലേക്ക് വെട്ടിച്ചു കയറുന്നു ചുണ്ടുകൾക്കിടയിൽ പെട്ടുപോയൊരു രാജ്യം പൊടുന്നനെ അതിരുകൾ നീട്ടിവരക്കുന്നതറിഞ്ഞ് ഞങ്ങളൊരു യുദ്ധത്തെ കുറിച്ചു സംസാരിക്കുന്നു കാറ്റ് കിതയ്ക്കുന്ന രണ്ടു പതാകകളേന്തിവരുന്നു പ്രണയത്തിന്റെ യുദ്ധക്കുറ്റവാളികളേയെന്ന് അഭിവാദ്യം ചെയ്ത് സഹയാത്രികരൊന്നൊന്നായ് ഇറങ്ങിപ്പോകുന്നു ഞാനുമവളും നേർക്കുനേർ ഉന്നം പിടിക്കുന്നു നിശബ്ദതContinue Reading

[dropcap]വ[/dropcap]വിരലുകളുടേത് പ്രണയചേഷ്ടകളൊന്നു- മായിരുന്നിരിക്കില്ല, നിന്നിൽ നിന്നും ചാടി രക്ഷപ്പെടാനുള്ള എമർജൻസി എക്‌സിറ്റുകൾ പരതുകയായിരുന്നിരിക്കണം. നിറയെ വർണ്ണരാജികൾ തോരണംതൂക്കിയ നിന്റെ ലാവണ്യത്തിനു നടുവിൽ അപായച്ചങ്ങലയേതെന്ന് തിട്ടം വരുത്തുകയായിരുന്നിരിക്കണം. വേഗപ്പൂട്ടു തകർത്ത നിന്റെ ഉടൽവേഗത്തെ എന്റെ ആഞ്ഞാഞ്ഞുള്ള മിടിപ്പുകൾ ഒപ്പിയെടുക്കുകയായിരുന്നിരിക്കണം. ചുംബനങ്ങളുടെ താരാട്ടിൽ നിന്നെ ഉറക്കിക്കിടത്തി, വെളുക്കും മുമ്പേ ബോധിവൃക്ഷച്ചുവട്ടിലേക്ക് മടങ്ങാൻ തത്രപ്പെടുകയായിരുന്നിരിക്കണം. ഏറെയേറെ പ്രണയിക്കുമ്പോൾ നാം ഏറെയേറെ പിരിയുകയാണ്. വലിയ വലിയ ശബ്ദങ്ങൾ കാതുകൾക്ക് ഒരു തരം നിശബ്ദത- യായിരിക്കുന്ന പോലെContinue Reading

[dropcap]മീ[/dropcap]ഡിയത്തോട് നീതി പുലർത്തുക എന്നു പറയുന്നത് അതിലളിതവത്കരിക്കലാകും. സ്വന്തം കലയിലൂടെ പ്രകടമാകുന്ന കലാകാരന്റെ ആർട്ടിസ്റ്റിക് ഇന്റഗ്രിറ്റി ഉണ്ടല്ലോ, അതാണ് സർവ്വപ്രധാനം. കലാസൃഷ്ടിയിലൂടെ ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്താണ്,അതെങ്ങനെയാണ് പറയുന്നത്, അതിന്റെ രീതി, പ്രയോഗമുറ ഇതെല്ലാം അതിലുൾപ്പെടു” മെന്ന് കുറച്ചുകാലങ്ങൾക്കു മുൻപ് ചലച്ചിത്ര നിരൂപകൻ എംഎഫ് തോമസിനനുവദിച്ച ഒരഭിമുഖത്തിൽ ചലച്ചിത്രഭാഷയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അടൂർ പറയുന്നുണ്ട്. മാധ്യമത്തോട് നീതി പുലർത്തുക എന്നതിനുമപ്പുറം ഒരു ആർട്ടിസ്റ്റിക് ഇന്റഗ്രിറ്റി നേടിയെടുക്കാൻ കഴിയുക എന്നതാണ് ഒരു ചലച്ചിത്രകാരനെContinue Reading