പുസ്തകം (Page 2)

ഏത് ദുരന്ത കാലവും ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ടവരെയാണ്. മാസ്കിനടിയിൽ നിശബ്ദമായ അവരുടെ കരച്ചിലുകൾ ആര് കേൾക്കാൻ. ആംബുലൻസുകൾ കൂട്ടത്തോടെ നിലവിളിക്കുന്ന കോവിഡ് കാലത്ത് പോസിറ്റിവായ അച്ഛൻ നാർക്കുളനെ ആശുപത്രിയിൽ കാണാനെത്തുന്ന കണ്മഷിയുടെ കറുത്ത നിറമുള്ള, കാട്ട് പൊന്ത പോലെ മുടിയുള്ള മെലിഞ്ഞ ചെറുപ്പക്കാരൻ മകൻ ബാലചന്ദ്രനെയാണ്, അംബികാസുതൻ മാങ്ങാടിന്റെ “കാരക്കുളിയൻ” എന്ന കഥ തുടങ്ങുമ്പോൾ കാണുന്നത്.പനിച്ച് കിടക്കുന്ന അച്ഛൻ നാർക്കുളൻ ഭൂതകാലത്തിലെ നോവുന്ന ഓർമ്മകളിൽ “പരപ്പ്”Continue Reading

ന്യൂസ് റൂം- ബി ർ പി ഭാസ്കർ-ആത്മകഥ : ഡി സി ബുക്ക്സ് -2021 പ്രൊഫഷണൽ ജീവിതത്തിൻറെ മിക്ക ഭാഗവും ഡൽഹിയിലെ പ്രധാനപ്പെട്ട പത്രങ്ങളിൽ ദേശീയ രാഷ്‌ടീയത്തെയും, വികസനങ്ങളെയും എൺപതു മുതൽ നോക്കിക്കണ്ട എനിക്ക് ബാബു ഭാസ്കർ എന്ന പേര് 1980 മുതലേ സുപരിചിതമായിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടതോ ഒരു പത്തു വർഷം മുൻപ്! കാരണം എൺപതുകളിൽ ഞാൻ മുഖ്യധാരാ പത്രപ്രവർത്തനത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹം ഡൽഹി വിട്ടിരുന്നു.Continue Reading

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിൻ്റെ “ലാ ടൊമാറ്റിനാ.” രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിൻ്റെ മാച്ചേർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരൻ്റെ നരക തുല്യമായ തടവിലെ വിചിത്രമായ അവസ്ഥയാണ്Continue Reading

ജാതക കഥകളിലെ ഒരു കഥ പറഞ്ഞു കൊണ്ടാണ് എഴുത്തുകാരൻ ഈ പുസ്തകം തുടങ്ങുന്നത്. അതിങ്ങനെയാണ്. അക്കാലത്തെ ഒരു രാജാവിന് ഒരു ഖജനാവു സൂക്ഷിപ്പുകാരനുണ്ടായിരുന്നു. അതിവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ഊണ്. അതിന്റെ മണം പോലും ആളുകളെ അതിയായി കൊതിപ്പിക്കും. ഒരു ദിവസം ആ മണത്തിൽ ആകൃഷ്ടനായി ഒരു വഴിയാത്രക്കാരൻ ചുറ്റുമതിലിനപ്പുറമുള്ള മരത്തിൽ കയറി നോക്കി. അതിവിശിഷ്ടമായ ആ ഭോജ്യം കണ്ടതും അദ്ദേഹത്തിനു ആഗ്രഹം അടക്കാനായില്ല. വഴിയാത്രക്കാരൻ ഖജനാവു സൂക്ഷിപ്പുകാരനെ സമീപിച്ചു. “എന്റെ ഒരുContinue Reading

ഉത്തരകേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഏറെ പ്രചാരമുള്ള തോറ്റം പാട്ടുകൾ ഉണ്ടായിരുന്നു. അവ കേട്ടെഴുതി ഭാഷയെ സമ്പന്നമാക്കിയത് പണ്ഡിതനായിരുന്ന ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായരായിരുന്നു. ‘കേരള ഭാഷാ ഗാനങ്ങൾ ‘എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ തോറ്റങ്ങളിലെ മാക്ക തോറ്റത്തിൻറെ പുനരാഖ്യാനമാണ് ശ്രീ അംബികാസുതൻ മാങ്ങാടിൻറെ ‘മാക്കം എന്ന പെൺ തെയ്യം’ എന്ന നോവൽ. പാതിവ്രത്യത്തെകുറിച്ചുള്ള പരദൂഷണത്തിൽ സ്വന്തം ആങ്ങളമാരാൽ കൊല ചെയ്യപ്പെട്ട മാക്കത്തിൻറെയും മക്കളുടെയും കഥ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഏറെContinue Reading