November 2018

  [dropcap]ഏ[/dropcap]റെ ആദരിക്കുന്നവരുടെ നിരീക്ഷണങ്ങളോട് വിയോജിക്കുമ്പോൾ സവിശേഷമായ ശ്രദ്ധ പുലർത്തണം. വാക്കുകളിൽ അർത്ഥ പ്പിഴ വരരുത്.ഉദ്ദേശം കൃത്യമായി വെളിപ്പെടണം. അത്തരം ഒരു സന്ദർഭമാണിത് .സി ആർ പരമേശ്വരൻ മലയാള നാട് ജേർണലിൽ എഴുതിയ ” ശബരിമല ഒരു അപശബ്ദം ” എന്ന ലേഖനത്തിലെ ചില നിരീക്ഷണങ്ങളെ കുറിച്ച് തോന്നിയ സന്ദേഹങ്ങളാണ് താഴെ കുറിക്കുന്നത് . ശബരിമലയിലെ സ്ത്രീ പ്രവേശനം ബീവറേജ്‌സ്നു മുൻപിൽ പ്രത്യേക വരി തരപ്പെടുന്നതു പോലെയല്ല .അവിടെ കയറിContinue Reading

[dropcap]ജ[/dropcap]ർമ്മൻ ഫീച്ചർ ഫിലിം, 2014, 110 മിനുറ്റ് സംവിധാനം: ഡീറ്റ്രിഷ് ബ്രുഗ്ഗ്മാൻ മരണവിധിക്ക് ശേഷം കാല് വരിക്കുന്നിലേക്കുള്ള യേശുവിന്റെ യാതനാപൂർണ്ണമായ യാത്രയുടേയും തുടർന്നുള്ള കുരിശുമരണത്തിന്റേയും ബൈബിൾ വിവരണത്തെ പതിനാലു ഘട്ടങ്ങളിലായി ആവിഷ്ക്കരിക്കുന്ന ചിത്രീകരണമാണു ‘കുരിശിന്റെ വഴി’ എന്ന് അറിയപ്പെടുന്നത്. കൃസ്ത്യൻ വിശ്വാസധാരയിലെ പ്രധാനപ്പെട്ട ഈ സംഭവ പരമ്പരക്ക് സമാന്തരമായ ഒരു ആഖ്യാനമായിട്ടാണു ‘Stations of the Cross’ എന്ന ജർമ്മൻ ചലചിത്രം ആവിഷകരിച്ചിട്ടുള്ളത്. മരിയ എന്ന കൗമാരക്കാരിയുടെ ദുരന്തപൂർണ്ണമായ ജീവിതംContinue Reading

  [dropcap]തീ[/dropcap]ർന്നുപോകുന്ന  ഒരു കടലായി കണ്ടു നോക്കിയിട്ടുണ്ടോ പുഴകളെ ? തിരയും താളവും ഒഴുക്കിന്റെ തിരിച്ചുപോക്കാവുന്നതും കൈവഴികൾ ഒന്നൊന്നായി പിരിഞ്ഞകലുന്നതും നിറവും ആഴവും എക്കലായി ചുഴികൾ തീർക്കുന്നതും അടിവയറ്റിലൊളിപ്പിച്ച അത്ഭുതങ്ങൾ വെള്ളാരം കല്ലായി പഞ്ചാരമണലായി അലസിത്തൂവുന്നതും ഉറവ എന്നൊരിടത്ത് ഉപ്പും ഊറ്റവും നഷ്ടപ്പെട്ട് ഒളിവുകളുടെ മണ്ണടരുകളിൽ എവിടെയോ ഞാൻ ഞാൻ എന്ന് ഒറ്റത്തുള്ളിയായി ഒടുങ്ങുന്ന ഒരു കടലിനെ അതിന്റെ വേലിയേറ്റങ്ങളെ സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ ? മൂന്നിലൊന്നു മാത്രമുള്ള കരയിലിരുന്ന് അതോർത്താൽContinue Reading

  നാമെന്ന ഒറ്റയാകാശത്ത് നിന്നും വസന്തമിറങ്ങിപ്പോയി ബാക്കിയായ രണ്ട് അകലങ്ങളാണ് മുറിവ്. വിട്ടു പോയ കൈവിരലുകളെ തിരഞ്ഞലയുന്ന ദിശതെറ്റിയ പട്ടം, കാഴ്ചയുടെ മുറിവാണ്. ഒരേ മഴയെ നമ്മുക്കിടയിൽ പകുത്ത് രണ്ടായി മാറ്റിയ ജനാലകൾ, ഓർമ്മയുടെ മുറിവാണ്. വഴികളിലെ നീയില്ലായ്മകളുടെ ശൂന്യത, ശബ്ദമില്ലാതെയും – നാം പറഞ്ഞു തീരാത്ത വിശേഷങ്ങൾ, രണ്ട് കടലകലങ്ങളിൽ തൂവി വീഴുന്ന- ഒറ്റനിലാവ്, ആൾക്കൂട്ടങ്ങളിൽ- അറിയാതെ, ഒരു കൈത്തലം തിരയുന്ന നോവ്, എത്ര മുറിവുകളിൽ ജീവിതം കൊണ്ടൂതിത്തണുപ്പിച്ചാലാണ്Continue Reading

  [dropcap]കേ[/dropcap]രളം അഭിമുഖീകരിക്കുന്ന ഏക പ്രശ്നം  അതാണെന്ന മട്ടില്‍ എല്ലാവരും ശബരിമലയെ കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.കേരളത്തെ നശിപ്പിക്കുന്ന ഇടതു-വലതു കപടാവബോധങ്ങളെ പോലെ   വീര്യമുള്ള ഒരു മയക്കുമരുന്നില്ല. എല്ലാ മയക്കുമരുന്നുകളെയും പോലെ ചുമതലകളെ വിസ്മരിപ്പിച്ചു കൊണ്ട് അവ നമ്മുടെ വലിയ വലിയ സാമൂഹ്യനോവുകള്‍ ആറ്റുന്നു. ഇടതുകള്‍ വലതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകള്‍ ഇടതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകളും ഇടതുകളും താന്താങ്ങളുടെ ദൌര്‍ബല്യങ്ങളില്‍ , അതിക്രമങ്ങളില്‍ ഏതെങ്കിലുമൊന്നുപോലും ഓര്‍ക്കാറില്ല . ഒരു നല്ല ശതമാനം മലയാളികള്‍ രണ്ടു  മാസം മുന്‍പ് ഒരു പ്രളയക്കെടുതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രളയബാധിതരെ പുനരധിവസിക്കാന്‍ ശ്രമിക്കേണ്ട ഭരണകൂടം അതിന്‍റെ ഊര്‍ജ്ജം മുഴുവന്‍ ശബരിമലയിലെ കഥയില്ലാത്ത  ഒരു വിജയത്തിനും ദീര്‍ഘകാലContinue Reading