January 2021

ജല മുറികളിൽ ഉണരാതെ ഉറങ്ങുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ? അവളുടെ തുറന്നിരിക്കുന്ന കണ്ണുകളിലെ ചത്തുമലച്ച സ്വപ്നങ്ങൾ പുറത്തേക്കു വഴിയറിയാതെ കുമിളകളായ് പരന്ന് നടക്കും ഇനിയും ചെയ്തു തീർക്കേണ്ടുന്ന ജോലികളെ കുറിച്ചോർത്ത് കൈകൾ ശരീരത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രമാകുവാൻ ശ്രമിക്കും അവളുടെ നീളമുള്ള മുടി ജലപ്പരപ്പുകളിൽ പകയൊടുങ്ങാത്ത പാമ്പുകളെപ്പോലെ ഇഴഞ്ഞു നടക്കും ഒരമ്മ ബേജാറ് അവളുടെ മാറിടത്തെ ജലപ്പരപ്പിന് മുകളിലേക്ക് അൽപ്പം ഉയർത്തി നിർത്തും നിറവും മണവും രുചിയും ഉത്സവങ്ങളാക്കിയില്ലെന്നോർത്ത് ഇന്ദ്രിയങ്ങൾ തലContinue Reading

അവർ രണ്ടുപേരും സംസാരിക്കുന്നതിലേറെ പിറുപിറുക്കുകയായിരുന്നു: ആ ബന്ധം അല്പം മുമ്പു തുടങ്ങിയിട്ടേയുള്ളു, രണ്ടുപേരുടെയും തല പമ്പരം കറങ്ങുന്നുമുണ്ട്; അതു പ്രണയമായിരുന്നു. പ്രണയവും അതിനെത്തുടർന്നുവരുന്ന മറ്റേതും: അസൂയ. -കൊള്ളാം, നീ ആദ്യമായി പ്രേമിക്കുന്നത് എന്നെയാണെന്നു നീ പറയുന്നതു ഞാൻ വിശ്വസിക്കാം, അതു കേൾക്കുന്നത് എനിക്കിഷ്ടവുമാണ്‌. എന്നാൽ നീ നേരു പറയണം, നേരു മാത്രം പറയുകയും വേണം: എന്നെ ചുംബിക്കുന്നതിനു മുമ്പ് മറ്റൊരു സ്ത്രീയേയും നീ ചുംബിച്ചിട്ടില്ല? കാര്യം ലളിതമായിരുന്നു. -ഉണ്ട്, മുമ്പ്Continue Reading

” Never in his life had he been conscious of so sharp a wish to see and touch his fellow-creatures “ (1886 ൽ പ്രസിദ്ധീകരിച്ച ഡോക്ടർ ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡ് എന്ന റോബർട്ട്‌ ലൂയീസ് സ്റ്റീവ്ൺസന്‍റെ പുസ്തകത്തിൽ നിന്ന്) ഇന്ന്, കൃത്യം നൂറ്റിമുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം, രണ്ടായിരത്തി ഇരുപത്തിഒന്നിലെ, മഞ്ഞു പെയ്യുന്ന ജനുവരി മാസത്തിൽ ബ്രിട്ടൻ കോവിഡ് രണ്ടാം പക്കത്തിന്‍റെContinue Reading

അങ്കിത നാരംഗിയുടെ രചനയിൽ പുഷ്കർ മഹാബൽ സംവിധാനം ചെയ്ത് 2019 നവംബറിൽ, സോണി ലൈവ് പ്ലാറ്റ് ഫോമിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ്, വെൽക്കം ഹോം. ഈ ക്വാറന്റൈന്‍ ദിനങ്ങളിലാണ് സിനിമ കണ്ടത്. പോസ്റ്ററിൽ പറയുന്നത് പോലെ, ഇത് ലോലഹൃദയമുള്ളവർക്കുള്ള സിനിമയല്ല. പ്രേതം പരത്തുന്ന ഭീതിയല്ല യാഥാർത്ഥ്യത്തിന്‍റെ കടുംവർണ്ണങ്ങൾ. ഇന്ത്യൻ അവസ്ഥയിൽ ആൺ മേൽക്കോയ്മയിൽ ഞെരിഞ്ഞമരുന്ന സ്ത്രീത്വം. കണ്മുന്നില്‍ നടക്കുന്ന സംഭവങ്ങളുടെ പരമ്പര നമ്മളെ അസ്വസ്ഥരാക്കും . മഹാരാഷ്ട്രയിലെ സ്കൂൾ അധ്യാപികമാരാണ്Continue Reading

തൊണ്ണൂറുകളുടെ തുടക്കം. മുംബൈയിലെ ബാന്ദ്രയിൽ Fr. Agnel Institute -ൽ പഠിക്കുന്ന കാലം. ഇടയ്ക്ക് എപ്പോഴോ നാട്ടിൽ വന്ന സമയത്ത് വലിയ ഒരാഗ്രഹം. മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഒരാഴ്ചത്തെ ധ്യാനത്തിൽ പങ്കെടുക്കണം. മനസ്സിനെ ബാധിച്ചിരിക്കുന്ന കൗമാര, യൗവ്വന അസ്കിതകൾ മാറ്റിയെടുക്കുക, ജീവിത ലക്ഷ്യം കണ്ടെത്തുക, സ്വഭാവ രൂപീകരണം, നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ട പ്രത്യേക പ്രാർത്ഥന, Self discipline, personality development, future planning അങ്ങനെ നീണ്ടContinue Reading