ആദിമ ഭൂമിയിലൂടെ – ഒഡീഷ (നാലാം ഭാഗം)
2020-04-20
കന്ധമാലിലേക്ക് കന്ധമാലിലേക്കുള്ള ബസ്സ് പുറപ്പെട്ടു. പതിനാറു മണിക്കൂറോളം വേണം ടിക്കാബലിയില്‍ എത്താന്‍. ഗഞ്ചം ജില്ലയിലെ ബഞ്ചാപ്പൂരില്‍ ഇറങ്ങി വീണ്ടും ഒരു നാല്‍പതു കിലോമീറ്റര്‍ കൂടെ സഞ്ചരിക്കണം. ഒരു കാലത്ത് ഏറെ നിഷ്കളങ്ക ജീവിതങ്ങള്‍ പൊലിഞ്ഞ നാടായിരുന്നു കന്ദമാലിലെ ടിക്കാബലിയും സമീപപ്രദേശങ്ങളും. ഇന്നും അതിന്‍റെ മുറിവേറ്റ ജീവിതങ്ങളും ബാക്കിപത്രങ്ങളും അവശേഷിക്കുന്നയിടം. ബസ്സില്‍ പലരും കച്ചവടാവശ്യത്തിനായി വന്ന് തിരിച്ചുപോകുന്നവരും ദൂരെയെവിടെയൊക്കെയോ പഠിക്കുന്ന കുട്ടികളുമാണ്. പലരുടെയും കൂടെ അവരുടെ പിതാക്കളുമുണ്ട്. കുറച്ചൊക്കെ സാമ്പത്തികശേഷിയുള്ള പുറത്തുനിന്ന്Continue Reading

















