February 2024

രണ്ടാം ഭാഗം ചോ : ഈയിടെ വിഎസിന്റെ നൂറാം ജന്മ വാർഷിക ആഘോഷത്തിന് പാലക്കാട്ടെ സഖാക്കൾ താങ്കളെ ക്ഷണിക്കുകയും പിന്നീട് ചില നേതാക്കളുടെ അതൃപ്തി കാരണം താങ്കളോട് പങ്കെടുക്കരുത് എന്ന് അവർക്ക് തന്നെ പറയേണ്ടി വരികയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നല്ലൊ. എന്തായിരുന്നു അത്? വിഎസിനെ സ്നേഹിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. അവർ ആദ്യം ക്ഷണിച്ചപ്പോൾ തന്നെ ഞാൻ വരുന്നില്ല എന്ന് പറഞ്ഞതാണ്. അല്ലContinue Reading

(പ്രിയ സുനിലിന്‍റെ ഇടയ എന്ന കഥയെ ആസ്പദമാക്കി ഒരു പഠനം) ആടുമാടുകളെ മേയ്ക്കുന്ന തൊഴില്‍ ചെയ്യുന്നവരെയാണ് ഇടയന്‍ എന്നു വിളിച്ചു വരുന്നത്. എന്നാല്‍ പിന്നീട് ക്രിസ്തുമതവുമായി ബന്ധപ്പെട്ട ഈ വാക്കിന് പുതിയ ഒരു അര്‍ത്ഥതലം രൂപപ്പെട്ടിട്ടുണ്ട്. നല്ല ഇടയനായ ക്രിസ്തു, അറിവില്ലാത്ത സഭാജനങ്ങളായ കുഞ്ഞാടുകളെ നയിക്കുന്നവന്‍, അവരെ നഷ്ടപ്പെട്ടു പോകാതെ വീണ്ടെടുക്കുന്നവന്‍, പുരോഹിതന്‍ ഇങ്ങനെ വിപുലങ്ങളായ അര്‍ത്ഥങ്ങള്‍ ഇടയന്‍ എന്ന വാക്കിന് വന്നുചേര്‍ന്നു. താന്‍ നയിക്കേണ്ടവരായ ഒരുകൂട്ടം ആളുകളെ സ്നേഹിക്കുകയുംContinue Reading

അഴിക്കുന്തോറും കുരുക്കുകൾ ഒന്നൊന്നായി മുറുകുന്ന, ചുവടുവെക്കുന്തോറും ചവിട്ടു പിഴക്കുന്ന,അധികാരത്തിൻ്റെ രാവണൻ കോട്ടയിൽ അകപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ നിലവിളിയാണ് ഭ്രമയുഗം എന്ന സിനിമയുടെ പ്രമേയം. പുരാതനമായ മനയുടെ ഇരുണ്ട ഇടനാഴികളിൽ അട്ടഹാസം പോലെ മുഴങ്ങുന്ന അധികാരച്ചിരിയുടെ അല, അടുത്ത നിമിഷം കാലൻ കോഴിയുടെ കൂവലായി, മരണത്തിൻ്റെ പ്രതീകമായി മാറുന്നു. മനയിൽ അകപ്പെട്ടു പോയ അന്തേവാസികളുടെ ഭയവും അതിനു മേലെ സർവ്വശക്തനായ അധികാരിയുടെ ഉന്മാദം നിറഞ്ഞ ചേഷ്ടകളും, നിഗൂഢത വേവിച്ചെടുക്കുന്ന പാചകപ്പുരയും, പ്രാകൃതവുംContinue Reading

നൂറ്റാണ്ടുകളെത്ര കഴിഞ്ഞാലും സിരകളിൽ നുരഞ്ഞു പതയുന്ന അധികാരത്തിൻ്റെ വീഞ്ഞ്, വീര്യം കൂടിയ ഉന്മാദ ലഹരിയായി ഭ്രമിപ്പിക്കും എന്ന് അടിവരയിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ഭ്രമയുഗം. ഏറ്റവും സ്പഷ്ടമായ രാഷ്ട്രീയ മാനം കറുപ്പിലും വെളുപ്പിലും ഇതൾ വിരിയുമ്പോൾ ഒരു കെട്ടുകഥ തനിക്കനുഗുണമായ രീതിയിൽ പരുവപ്പെടുത്തിയെടുത്തുകൊണ്ട് പ്രേക്ഷകനെ ഭ്രമിപ്പിക്കുവാൻ എപ്രകാരം കാമ്പുള്ള കലാകാരന് സാധിക്കും എന്ന് സംവിധായകൻ കാണിച്ചു തരുന്നു. പതിനേഴാം നൂറ്റാണ്ടിലെ കൊടുമൺ ഇല്ലത്തിൻ്റെ കഥ പ്രേക്ഷകൻ്റെ മനസ്സിലേക്ക് മികച്ച ചിത്രകാരനെന്ന പോലെ രാഹുൽContinue Reading

എന്റെ കുട്ടിക്കാലത്തു അച്ഛനമ്മമാരുടെ കൂടെ ഊട്ടിയിൽ പോയപ്പോഴാണ് ഞാൻ ആദ്യമായി തണുപ്പിന്റെ മണം അറിഞ്ഞത്. നീലഗിരി കുന്നുകൾ കയറുമ്പോൾ കാറ്റിൽ അലയടിച്ചെത്തിയ യുകാലിപ്റ്റസിന്റെയും പൈനിന്റെയും ഗന്ധം തണുപ്പിന്റെ ഗന്ധമാണെന്ന് ഞാൻ കരുതി. പിന്നെ ഊട്ടിയിൽ എത്തിയപ്പോൾ വഴിയരികിലെ കടകളിൽ നിന്ന് നിലക്കടല വറുക്കുന്നതിന്റെയും, ചോളം ചുടുന്നതിന്റെയും, വട, ബജ്ജി മുതലായ ഭക്ഷണസാധനങ്ങളുടെയും വാസന മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു, “അച്ഛാ, നാട്ടിലൊന്നും ഭക്ഷണത്തിന്റെ വാസന ഇങ്ങനെ മൂക്കിൽContinue Reading