വിയർപ്പിന്റെ നീണ്ട കൈകൾ
ഞെരുക്കിയ ഒരുച്ചയിൽ
വേനലിന്റെ തനിരൂപം
കണ്ടു പകച്ചു ഞാൻ
കാറ്റിന്റെ ചെറിയ മാളങ്ങൾ
പോലും പണ്ടേയടച്ച്
ചിതൽ വന്നു മൂടി
നിമിഷങ്ങളെണ്ണിത്തുടങ്ങിയ ജീവനും
ഒരിടവേള കിട്ടി
കാഴ്ചകളിൽ ഇരുട്ട്
കോട്ടയൊരുക്കി
കാതിൽ വന്നതെല്ലാം
ചുടുകാറ്റിൻ അപസ്വരങ്ങൾ
നെറികെട്ട സ്വപ്‌നങ്ങൾ ഒടുങ്ങുന്ന നേരത്ത്
വിരൽതുമ്പത്ത് മഴയുടെ സ്പർശം
മഴനൂലുകൾ നെയ്ത കുളിരുടുപ്പ്
കുന്നിറങ്ങിയ സാന്ത്വനത്തുള്ളികൾ
പ്രളയരാഗം വരെ പാടട്ടെ
പ്രാണന്റെ കടലിൽ ചേർന്നിടട്ടെ
എനിക്കിത് ആശ്വാസ വചനം
ആയുസ്സിനോട് ചേർത്തുകിട്ടിയ
ആതുര ലേപനം.
വര: പ്രസാദ് കാനത്തുങ്കൽ
കവർ : ജ്യോതിസ് പരവൂർ
Comments