November 2016

“നാം നമ്മുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. ഈശ്വരന്റെ ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിനു അനേക നൂറ്റാണ്ടുകളായി പ്രവേശനമില്ലായിരുന്നു. അത്തരം ഒരു നിരോധനംകൊണ്ട് ഒരു കാലത്ത് വല്ല ഉപയോഗവുമുണ്ടായിരുന്നിരിക്കാമെങ്കിലും ഇപ്പോള്‍ അതുകൊണ്ട് പുരോഗതിയല്ല പ്രതിബന്ധം മാത്രമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ അതുകൊണ്ടുണ്ടായ പ്രയോജനം എന്തുതന്നെയായിരുന്നാലും മനുഷ്യരാശിയോടു ചെയ്യുന്ന ഒരു അനീതിയാണു അതെന്നു നമുക്കു തോന്നി. ഹിന്ദുമതത്തില്‍ ഒരു കളങ്കമായിരുന്നു അതെന്നുള്ളത് സ്പഷ്ടമാണു. അതുകൊണ്ട് നാം വിളംബരം പുറപ്പെടുവിച്ചു.” യശസ്വിയുംContinue Reading

[dropcap]ഹ[/dropcap]രിമോനെ  സ്കൂളില്‍ വിടുന്നത് വലിയ പ്രയത്നമായിരുന്നു. അവന്‍ മോണ്ടിസ്സോറി സ്കൂളില്‍ പോവാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. കളിച്ചു നടക്കുന്നതായിരുന്നു അവനിഷ്ടം. വീട്ടില്‍ അഭിരാമി  ചേച്ചിയുണ്ട്. പിന്നെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന അച്ഛനുമുണ്ട്. അവനെന്തിനു ബുദ്ധിമുട്ടി സ്കൂളില്‍ പോകണം ? പഠിയ്ക്കണം? ഇത്ര വലിയ വലിയ കൊനഷ്ട് അക്ഷരങ്ങള്‍ ഇങ്ങനെ ഉരുട്ടി ഉരുട്ടി എഴുതണം ? അമ്മയ്ക്കു ഓഫീസിലുള്ള പോലെ ഏ സി മുറിയൊന്നുമല്ല അവന്‍റെ സ്ക്കൂളില്‍…അവിടേം ചൂട്.. വീട്ടില്‍ വന്നാലും ഒരു മുറിയിലേContinue Reading

[dropcap]ല[/dropcap]ബ്‌ലിന്‌ അധികം അകലെയല്ലാതുള്ള  ലാഷ്നിക്ക് എന്ന പട്ടണത്തിൽ ഒരാൾ തന്‍റെ ഭാര്യയോടൊപ്പം താമസിച്ചിരുന്നു. അയാളുടെ പേര്‌ ചെയിം നോസ്സെൻ എന്നായിരുന്നു, ഭാര്യയുടേത് റ്റെയ്ബെലി എന്നും. അവർക്കു കുട്ടികൾ ഇല്ലായിരുന്നു. അവരുടെ ബന്ധം വന്ധ്യമായിരുന്നു എന്നല്ല; റ്റെയ്ബെലി ഒരാൺകുട്ടിയേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചുവെങ്കിലും മൂന്നും ചെറുപ്രായത്തിൽ തന്നെ മരിച്ചുപോവുകയായിരുന്നു- ഒന്നിന്‌ വില്ലൻചുമയായിരുന്നു, മറ്റേതിന്‌ അഞ്ചാം പനിയും മൂന്നാമത്തേതിന്‌ ഡിഫ്ത്തീരിയയും. അതില്പിന്നെ റ്റെയ്ബെലിയുടെ ഉദരം അടഞ്ഞു; യാതൊന്നു കൊണ്ടും കാര്യമുണ്ടായില്ല- പ്രാർത്ഥനകളും മരുന്നുംContinue Reading

മുന്‍ പ്രധാനമന്ത്രിയും, ധനകാര്യമന്ത്രിയും, റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും, ഐ.എം.എഫ് അംഗവുമായിരുന്ന മന്മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം കറന്‍സി അസാധുവാക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ   [dropcap]അ[/dropcap]ഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രാജ്യത്തുണ്ടായ ചില പ്രധാനവസ്തുതകളെ ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കള്ളപ്പണം അടിച്ചമര്‍ത്താനും, കള്ളനോട്ടുകള്‍ തടയാനും, തീവ്രവാദികള്‍ക്ക് ലഭ്യമാവുന്ന സാമ്പത്തിക സഹായം ഇല്ലാതാവാനും ഇതാണ് വഴിയെന്നാണ് പ്രധാനമന്ത്രി വാദിക്കുന്നത്. ഞാന്‍ ഇതിനോടൊന്നും യോജിക്കാതിരിക്കുന്നില്ല.Continue Reading

[dropcap]ഡാം[/dropcap] ഫക്കിങ്. മാർച്ച് 23 rd വാട്സ് അപിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്‌ത്‌ മെസ്സേജുകൾ ശ്രദ്ധിക്കാതെ ഫോൺ കിടക്കയിലേക്കെറിഞ്ഞു മരി യ അലെക്സിനോ ബാൽക്കണിയിലേക്കു നടന്നു .ഗ്ലാസ് വിരിച്ച റൂഫ് പരഗോളയുടെ തൂണുകളിലിഴഞ്ഞു കയറിയ വള്ളികളിൽ അമ്പലമണികളെ പോലുള്ള ഓറഞ്ചു പൂക്കൾ .ആകാശത്തിന്റെ ഒരറ്റത്തു മുട്ടുന്നത്രയും നീളമുള്ള , വീടിനു മുൻവശത്തെ സൂര്യകാന്തി തോട്ടം നോക്കി നോക്കി നിൽക്കെ മഞ്ഞയും ബ്രൗണും കലർന്ന നിറത്തിൽ പൂക്കളുടെ ഒരാകാശമായി തനിക്കു നേരെContinue Reading