May 2024

നമുക്കിടയിൽ വെള്ളംതിളച്ചു മറിഞ്ഞു കൊണ്ടിരുന്നു നിൻ്റെ നെറ്റിയിലെ തിരമാലച്ചുളിവുകളിൽനീരാവി പെയ്തിറങ്ങുന്നു, നേർത്ത കാപ്പിപ്പൊടി നിറമുള്ളനിൻ കൃഷ്ണമണികൾക്ക്പൂപ്പൽ വന്നിരിക്കുന്നു, നിനക്കും എനിക്കുംകടുപ്പം കുറഞ്ഞിരിക്കുന്നു, പഞ്ചസാര-പ്പാത്രത്തിലെയുറുമ്പിനെനീ വെറുതേ വിട്ടിരിക്കുന്നു! എത്രയരിച്ചെടുത്താലും ,ബാക്കിയാവുന്നതരികളുണ്ടായിരുന്നുനമുക്കിടയിൽ പണ്ട്,ആകാശമൊരു നേർത്തകട്ടൻ നിറമാകുമ്പോൾ,നമ്മളെത്ര തിളച്ചിരിക്കുന്നു!പുലരുംവരെയിരുന്നുതണുത്താറിയിരിക്കുന്നു,ഇറക്കാനാവാതെ-യൊഴിച്ചുകളഞ്ഞിരിക്കുന്നു.. ചുവന്ന പൂക്കൾ ഡിസൈനുള്ളരണ്ടു പഴയ ചില്ലുഗ്ലാസുകളിൽ,കട്ടൻ നിറം പറ്റിയിരിക്കുന്നുകടുപ്പത്തിൽ! സ്മാരകം പോലെനീയതെടുത്തുവെച്ചിരിക്കുന്നു,തുടയ്ക്കാതെ, ശ്രദ്ധകൊടുക്കാതെ നമുക്കിടയിൽ വെള്ളം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു..എനിക്കും നിനക്കും കടുപ്പം കുറഞ്ഞിരിക്കുന്നു . കവര്‍: സി. പി. ജോണ്‍സണ്‍Continue Reading

അരസ്താ ബസാറും ബ്ലൂ മോസ്കും ഇസ്താംബൂളിലെ രണ്ടാം ദിവസമാണിന്ന്. ആദ്യം തന്നെ കയ്യിലുള്ള ബ്രിട്ടീഷ് പൌണ്ടും യൂറോയും  മാറ്റി ടർക്കിഷ് ലിറ  ആക്കണം. ഓരോ തെരുവിലും മൂന്നും നാലും മണി എക്സ്ചേഞ്ച് ഷോപ്പുകളാണ് കാണാൻ കഴിഞ്ഞത്. പക്ഷേ പലയിടങ്ങളിലും പല റേറ്റാണ് അതുകൊണ്ട് കുറെ ചുറ്റിക്കറങ്ങിയ ശേഷമാണ് ഏറ്റവും നല്ല റേറ്റ് കണ്ട സ്ഥലത്ത് നിന്നും കുറെ പണം മാറ്റിയെടുത്തു. ആ സമയത്ത് ഒരു ബ്രിട്ടീഷ് പൗണ്ടിന് 21.10 ലിറContinue Reading

വേനൽ കടുത്തതോടെ അക്ഷരാർഥത്തിൽ കേരളം വറചട്ടിയിലായതുപോലെയാണ്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ ചൂട് കൂടുക സാധാരണയാണെങ്കിലും ഇത്തവണ കാര്യങ്ങൾ കൈവിട്ടുപോയി. 40 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതൽ താപനില സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെട്ടു. കേരളത്തിൽ ഈ വര്ഷം ഏപ്രിൽ മാസത്തിൽ 40 ഡിഗ്രി സെന്റിഗ്രേഡോ അതിനു മുകളിലോ താപനില രേഖപ്പെടുത്തിയ ദിവസങ്ങൾ 16 എണ്ണമായിരുന്നു; അതിൽ 15 ഉം പാലക്കാട് ജില്ലയിൽ ആയിരുന്നു . ശക്തമായ എൽ നിനോ വർഷമായിരുന്ന 2016 ൽContinue Reading

മൂലധനവും സാങ്കേതികവിദ്യകളും വിപണിയും നിർണയിക്കുന്ന കലാരൂപമാണ് സിനിമ. അതുകൊണ്ടുതന്നെ സമൂഹത്തിലെ പുരുഷാധിപത്യ മൂല്യങ്ങൾ ഈ വ്യവസായത്തെ സമഗ്രമായി സ്വാധീനിക്കുന്നുണ്ട്. എങ്ങനെയാണ്, നമ്മൾ അറിയാതെ, നമ്മുടെ ശ്രദ്ധയിൽ നേരിട്ട് വരാതെ തന്നെ, ഈ മൂല്യങ്ങൾ പ്രവർത്തിക്കുന്നത്? ഇത്തരം പ്രസക്തമായ ഒരു അന്വേഷണമാണ് സി എസ് മീനാക്ഷി നടത്തുന്നത്, ‘പെൺ പാട്ടുതാരകൾ: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്ക്കാരങ്ങൾ’ എന്ന പുസ്തകത്തിലൂടെ. ഒരു കാലത്തും സാധാരണ സിനിമാസംഗീതആസ്വാദകർ പാട്ടിന്റെ ഈ രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല. ‘ഇതൊക്കെContinue Reading

50 കൊല്ലം മുൻപുള്ള ഒരു സിനിമയിൽ നിന്ന് എന്തു പുതുകാഴ്ചയാണ് ഇപ്പോൾ ലഭ്യമായത് എന്ന ചോദ്യം സ്വാഭാവികമാണ്. അടിമത്തം നടമാടിയ ഗ്രാമങ്ങളുടെ സാമൂഹ്യ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് യാദൃച്ഛികമായി ഇന്ത്യൻ സിനിമയിലെ ഈ ക്ലാസ്സിക്‌ വീണ്ടും കാണാനിടയായത്. ഫ്യൂഡലിസത്തിൻ്റെ കാലത്തെ ജമിന്ദാർമാരുടെ ഏകാധിപത്യവും വട്ടിപ്പലിശപ്പിരിവും ലൈംഗിക ചൂഷണവും പ്രമേയമാക്കിയ നിരവധി സിനിമകൾ നമുക്കുണ്ട് .റിതുബിഡ (1939) മുതൽ ആഗസ്റ്റ് 16, 1947 വരെ നീളുന്ന സിനിമകൾ. കബനി നദി ചുവന്നപ്പോൾ, ഇത്തിരിContinue Reading