ഹേ റാം
2020-10-02
കലണ്ടറിൽ ഒക്ടോബർ രണ്ടെന്നചുവന്നയക്കം അടുത്തയാണ്ട്ഉണ്ടാകുമോന്നൊരാധികഴിഞ്ഞ തവണ സേവന വാരത്തിൽവൃത്തിയാക്കിയ ഗാന്ധിസ്മാരകംഇടിഞ്ഞു പൊളിഞ്ഞു പോയിചമ്പാരൻ സമരം ഇക്കുറി സിലബസിൽ നിന്ന് മാറ്റിയോ?ചൊല്ലിപ്പഠിച്ച വള്ളത്തോൾ കവിതസ്‌മൃതിയിലാവശേഷിക്കുന്നുണ്ടോ?ദണ്‌ഡിയെക്കാൾ ദൂരം നടന്ന് പാതി വഴിയിൽ മരിച്ചവരെയോർക്കുന്നുണ്ടോ?ഇരുട്ടിൽ നാവ് മുറിഞ്ഞൊരു പെൺകുട്ടിയുടെ നിലവിളി നിലയ്ക്കുന്നേയില്ല !സമാധാനത്തിനുള്ള ഗോഡ്‌സെ പുരസ്‌കാരംമരണാനന്തരമായി മഹാത്മാവിന് പ്രഖ്യാപിച്ചോ?അഹിംസയുടെ ഊന്നുവടിയെവിടെ?നമസ്കരിച്ച് കാഞ്ചി വലിക്കുന്ന തോക്കുകൾ.“ഹേ റാം”പ്രാർത്ഥനകൾ ഉരുവിടാം Continue Reading

















