June 2022

വ്യവസ്ഥിതിയാണ് ഉത്തരവാദിയെന്ന് അയാൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പൊലീസ് ഈ വ്യവസ്ഥിതിയെപ്പറ്റി ജനത്തോട് തിരക്കി. ഞങ്ങളല്ല, നിങ്ങളല്ലേ അതെന്നായി ഒന്നാമൻ. വെളുക്കെ ചിരിക്കുന്ന നേതാവെന്നോർത്തു രണ്ടാമൻ. ഏതോ കൈക്കൂലിക്കാരനെ ചൂണ്ടി മൂന്നാമൻ. മൂന്നുമല്ല, ആള് പത്രക്കാരനെന്നുറപ്പിച്ച് നാലാമൻ. വഴിമുട്ടിയ അന്വേഷണം;വഴികാട്ടാൻ ലുക്കൗട്ട് നോട്ടീസ്. വ്യവസ്ഥിതിയെ തേടുന്ന നോട്ടീസ് കണ്ടവർ ഞെട്ടി. നോട്ടീസിൽ ഫോട്ടോയ്ക്ക് പകരം കണ്ണാടി;നിലക്കണ്ണാടി. ജനം അത് എറിഞ്ഞുടച്ചു. വ്യവസ്ഥിതി തകർന്നു. കവർ : മനുContinue Reading

ക്ലാസ്സുകൾ തുടങ്ങുന്നതിൻ്റെ ഏതാനും മിനുട്ടുകൾക്ക് മുമ്പാണ് അയാൾ പഠിപ്പിക്കേണ്ട വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനെന്നോണം ഓൺലൈൻലൈബ്രറി റെഫറൻസ് ഗ്രന്ഥങ്ങളിൽ മുഖം പൂഴ്ത്തിയത്. ഡെസ്ക് ടോപ്പിന് അരികിലായി ചാർജിൽ വെച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും ഈയിടെ വൈറലായിമാറിയ റാസ്പുട്ടിൻ സം​ഗീതത്തിന്റെ റിങ്ങ്ടോൺ കേൾക്കുന്നുണ്ടായിരുന്നു. സ്റ്റാഫ് മുറിയിലെ കനത്ത നിശബ്ദതയെ ഭഞ്ജിച്ചതും അകലം പാലിച്ചിരുന്ന അനുഷ്ക ടീച്ചർ ഇടം കണ്ണിട്ട് അയാളെ നോക്കി ഊറിച്ചിരിച്ചു. മനസ്സിൽ എന്നും നൃത്തച്ചുവടുകളെ ആരാധിച്ചിരുന്ന അയാൾക്ക് മെ‍ഡിക്കൽContinue Reading

അവസാനകവിത വായിച്ച്ആത്മസ്നേഹിതൻ പറഞ്ഞു:കാവ്യഗുണം തീരെയില്ലഅന്ന് രാത്രിഞാനെന്റെ കവിതാപുസ്തകംഒരിക്കൽകൂടി നിവർത്തിനോക്കി പ്രാസം വലിച്ചെറിഞ്ഞിരിക്കുന്നു അതിർത്തിക്കപ്പുറം പുറന്തള്ളപ്പെട്ടവർവിശക്കുന്ന മനുഷ്യർ വൃത്തം തെറ്റിച്ചിരിക്കുന്നുആശയറ്റ ആകാശംഅലങ്കാരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നുഉടൽ പൊള്ളിയ പുഴകൾബിംബങ്ങളെ ശിഥിലമാക്കി ഒഴുകുന്നുതല തകർന്ന മഴക്കാലംതാളം മുറിച്ച് പെയ്യുന്നുപിഴുതെറിയപ്പെട്ട കുന്നുകൾധ്വനി വെട്ടിപ്പിളർന്നിരിക്കുന്നുമൺമറഞ്ഞ വയലുകൾപ്രതീകങ്ങൾ കുഴിച്ചുമൂടിയിരിക്കുന്നു ഇല്ല, കവിത തീരെയില്ലഎന്നാൽ പിന്നീട് ഓർത്തു:കാവ്യഗുണം കൊണ്ട് കോരിയാൽ ജീവിതത്തിൽ നിന്ന് എന്ത് കിട്ടും? കവർ ഡിസൈൻ : മനുContinue Reading

വള്ളത്തോളിൻ്റെ ‘ എൻ്റെ ഗുരുനാഥൻ’ എന്ന കവിതയുടെ കൂടെ ഇരിക്കുകയാണ് . കൃത്യം ഒരു നൂറ്റാണ്ടു മുൻപ്, 1922ൽ എഴുതിയ കവിത. ശ്രദ്ധേയമായ, അതിലേറെ ജനപ്രിയം നേടിയ ഗാന്ധി പഠനമാണിത്. ഗാന്ധിജി എന്ന വാക്ക് കവിതയിൽ എവിടെയും കാണ്മാനില്ല. ഗുരുനാഥൻ, ആചാര്യൻ, മഹാത്മാവ്, യോദ്ധാവ്, ഗുരു ,നേതാവ്, യോഗി, ധർമ്മകൃഷകൻ, സിദ്ധൻ, മഹാവിരക്തൻ തുടങ്ങിയ വാക്കുകളിൽ ഗാന്ധിജി ആരാധിക്കപ്പെടുന്നു. ഈ ആരാധന അവസാനത്തെ രണ്ടു വരികളിൽ മൂർച്ഛിക്കുന്നുണ്ട് . ‘ഗതഹർഷനുംContinue Reading

രാവിലെ ആറര മണി. സിംഗപ്പൂർ ഉണരുന്നേയുള്ളു. തെരുവുവിളക്കുകൾ അണഞ്ഞിട്ടില്ല. ചുറ്റുമുള്ള പാതകളിലെ ഒറ്റപ്പെട്ട വാഹനങ്ങളുടെ ശബ്ദം മാറ്റിനിർത്തിയാൽ ഇപ്പോൾ കേൾക്കുന്നത് കലപില കിളിയൊച്ചകൾ മാത്രം. എയർ പോർട്ടിൽ നിന്നുള്ള യാത്രയിൽ കണ്ട പാതയോര വൃക്ഷങ്ങളെ പോലെ കൂട്ടം ചേർന്നുള്ള ആ ചിലയ്ക്കലുകളും സത്യത്തിൽ അദ്‌ഭുതപ്പെടുത്തി. കഴുകി വെടിപ്പാക്കിയ സമ്പന്നമായ ഒരു കോൺക്രീറ്റ് കാട് മാത്രമായിരുന്നു മനസ്സിൽ ഈ സിറ്റി സ്റ്റേറ്റ് . ഡയപ്പർ കെട്ടിയാണ് സിംഗപ്പൂരിലെ പക്ഷികൾ ജീവിക്കുന്നതെന്ന് കൊല്ലങ്ങൾContinue Reading