റദ്ദുചെയ്യപ്പെട്ടവര്‍
വൈകീട്ട്അഞ്ചരക്കെത്തും ബസ്സിന്നായ്ആളൊഴിഞ്ഞ കാത്തുനിൽപ്പ് കേന്ദ്രത്തിൽചതഞ്ഞ മുല്ല മണവുംപാതി തേഞ്ഞ ചെരിപ്പുമായ്അവൾ ഏഴേ മുക്കാലിനിരമ്പുംസ്ക്കൂൾ ബസ്മുന്നേ തയ്യാറാവണംപച്ചച്ചോറും മുളകുടച്ചതുംഅവളും അവളുടേത് മാത്രമല്ലാപകലുകള്‍അവരുടേതുംകൊച്ചുചോറ്റുപാത്രവും ഉച്ചവെയിലുമവൾക്കൊപ്പംകഥകൾ പറഞ്ഞിരിക്കുംആഗതരുടെ കഥപറച്ചിലുകൾകഴിയുമ്പോൾഇരുട്ടിത്തുടങ്ങും മാറിലൊട്ടിപ്പിടിച്ച നോട്ടുകളെപറിച്ചെണ്ണാൻനിൽക്കാതെ വീട്ടുവഴിയിൽമുറുക്കുംദ്രുതപദവിന്യാസത്താളംപകലഴിഞ്ഞഴിഞ്ഞയഞ്ഞോ-രരയാടകൾവാരിപ്പിടിച്ചൊരോട്ടത്തിന്മുഴങ്ങും വിസിലൊച്ച.സ്ക്രോൾപ്പുഴകളിലെപീഡന വാർത്തയിൽമുങ്ങിച്ചത്തു പോയ പെൺപേരുകളിലൊന്ന്വീട്ടുപകലുകളെഅപ്പ് ഡൗൺ ബട്ടണുകളിൽചാടിക്കളിച്ച് എന്നുംഇരുട്ട് തോറ്റിത്തോല്‍ക്കുമ്പോള്‍അടച്ചുറപ്പില്ലാത്ത വീടോര്‍ത്ത്അടുക്കളപ്പുകയേറ്റ് കുഴഞ്ഞവള്‍വിങ്ങിച്ചീർക്കും.പാതിരായില്‍ പകലുറുമ്പുകള്‍ഇരതേടിയിറങ്ങുമ്പോള്‍,തുളഞ്ഞ മരവാതില്‍ക്കരച്ചില്‍കേട്ട് കേട്ട്മണ്ണെണ്ണ വിളക്ക് കരിന്തിരികത്തിത്തുടങ്ങും മുമ്പേഅവളണഞ്ഞുപോകും.നഗരത്തിലേക്കുള്ളവഴികള്‍ മറന്നു പോകും.ജീവിതം റദ്ദു ചെയ്യപ്പെട്ടവരെത്തേടി-യിരമ്പുന്നുണ്ടാവും നഗരമപ്പോള്‍. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading





















