1940 കാലഘട്ടത്തിലെ ആവള: ചരിത്രം, വ്യക്തികള്‍ (ഭാഗം 2)
ഒളിവിലുള്ളവരെ നാട്ടുകാർ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ അച്ഛനും ഏട്ടന്മാരും വീട്ടില്‍ കിടക്കാതായി. അമ്മയും പെണ്‍കുട്ടികളും മാത്രം വീട്ടില്‍. അമ്മ വിളമ്പിവെക്കുന്ന ചോറ് ഒളിവിലുള്ള A.K.G യെപ്പോലുള്ള സഖാക്കള്‍ക്കുള്ളതാണ്. ഈ ചോറ് പുറത്തു നിന്ന് വാതില്‍ തുറന്ന് എടുത്ത് തിന്നണം. നട്ടപ്പാതിരയ്ക്കാണ് അവര്‍ വരുന്നത്. അമ്മ ഒരു സൂത്രപ്പണി ചെയ്തു. അത് ഒളിവിലെ സഖാക്കളേയും പഠിപ്പിച്ചിരിക്കും. എനിക്കും ഏട്ടത്തിക്കും ഒന്നും അതറിയില്ല. തഴുതിന്‍റെ വിടവില്‍ ഇടാന്‍ പാകത്തില്‍ ഒരു മരക്കഷണം ചെത്തി മിനുക്കിContinue Reading





















