നമ്മള് തൊടുന്ന ബീഹാര്‍ – ഭാഗം രണ്ട്
2019-07-03
അതിജീവനത്തിന്‍റെ അറ്റം മുസഫര്‍പൂര്‍ മുസഫര്‍പൂരില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന ഏതൊരു വാതിലും ദുരിതങ്ങളുടെ ആഴങ്ങളിലേക്കാണ്. ബീഹാറിലെ മറ്റ് മിക്ക പട്ടണങ്ങളെയും പോലെ തന്നെയാണ് മുസഫര്‍പൂര്‍. അടുക്കും ചിട്ടയുമില്ലാത്ത ദാരിദ്ര്യത്തിന്‍റെ ആള്‍പ്പാര്‍പ്പുകള്‍. ഇവിടത്തെ പാതയോരങ്ങള്‍ ദരിദ്രജീവിതങ്ങളോടൊത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. ഈ പട്ടണം വടക്കൻ ബീഹാറിനെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്ന പ്രധാന ഞരമ്പാണ്. വടക്കന്‍ ബീഹാറിലേക്കും നേപ്പാളിലേക്കും പോകുന്നത് മുസഫര്‍പൂര്‍ കടന്നാണ്. ലിച്ചവി രാജവംശത്തിന്‍റെയും ലിച്ചി പഴത്തിന്‍റെയും ആസ്ഥാനം. ദ്വാർബംഗ (ബംഗ്ലയുടെContinue Reading
















