പുസ്തകം (Page 6)

എന്റെ ഒരു അനുഭവക്കുറിപ്പുണ്ട് – നനയാത്ത മഴ. എട്ടാംക്ലാസ്സിലെ സ്റ്റേറ്റ് സിലബസില്‍ മലയാളപാഠാവലിയില്‍ അതുണ്ട്. ഒരു നനയാത്ത മഴക്കാരി, മറ്റൊരാള്‍ നനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് കുട പിടിക്കുക…അങ്ങനെയാലോചിക്കുമ്പോള്‍ ഒരു ചിരി ചുണ്ടത്ത് ഊറിവരുന്നു…. ജിഷ്ണുരാഘവന്‍ ഭൂമി കടന്നുപോയതിനെക്കുറിച്ചുള്ളതാണ് ഞാനാദ്യം വായിക്കുന്ന ദീപക്കുറിപ്പ്. യാത്രാഭാണ്ഡം മുറുക്കിവച്ചവര്‍ ബാക്കിയാവുകയും കെട്ടുമുറുക്കാത്തവര്‍ നറുക്കെടുപ്പു വീണ് യാത്രയാവുകയും ചെയ്യുന്ന ലോകരീതിയെക്കുറിച്ച് താടിക്കുകൈയും കൊടുത്തിരുന്ന് ആലോചിച്ചുപോയി. ശരീരവും മനസ്സും രണ്ടിലും വേദനകളും അതിനെയെല്ലാം അതിജീവിക്കാനുള്ള തത്രപ്പാടുകളും ഉള്ള ഒരു യാത്രക്കാരിയായതിനാല്‍ത്തന്നെ ജിഷ്ണുവിന് ഒരുContinue Reading

വി.കെ.എൻ. ഇന്ന് നമ്മോടൊപ്പമില്ല. അത്യപൂർവ്വമായ ആ എഴുത്തിനും ദാർശനീകനർമ്മശൈലിയ്ക്കും പകരം വെക്കാൻ മലയാളഭാഷയിൽ മറെറാരു എഴുത്തുകാരനോ എഴുത്തുകാരിയോ സമീപഭാവിയിൽ ഉണ്ടാകുമെന്ന് നമുക്കിപ്പോൾ പ്രവചിക്കാനുമാവില്ല. അങ്ങനെ ഒരു ‘കാഞ്ഞ വിത്താ’യിരുന്നു മൂപ്പിൽസ്. ആ മൂപ്പിൽസിനെ അനുകരിച്ച് കാലിടറിപ്പോയ പയ്യൻസിനേയും, ചാത്തൻസിനേയുമൊക്കെ സാഹിത്യത്തിന്റെ ഈ അണ്ഡകടാഹത്തിൽ നമ്മൾ എത്ര കണ്ടിരിയ്ക്കുന്നു!പക്ഷെ, സമീപകാലത്ത് നവമാധ്യമമായ സോഷ്യൽ മീഡിയയിൽ അത്രയൊന്നും കൊട്ടി ഘോഷിയ്ക്കപ്പെടാതെ ചില ഒറ്റപ്പെട്ട ‘വി.കെ.എൻ. മാതൃകകൾ’ മിന്നിമാഞ്ഞു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൂപ്പിൽസിനെ ഒട്ടും അനുകരിയ്ക്കാതെContinue Reading

 കവിതക്കമ്പക്കാരല്ലാത്തവര്‍ക്കും ആസ്വദിക്കാവുന്ന കവിതകള്‍ എഴുതുന്ന കവിയായിരുന്നില്ല എന്‍.എന്‍.കക്കാട്. വൃത്ത നിബന്ധനകള്‍ പാലിക്കാതിരിക്കാന്‍ ശ്രദ്ധിച്ച്, സംഗീതത്തെ പലപ്പോഴും മന:പൂര്‍വം കവിതയില്‍ നിന്ന്‍ ദൂരെ നിര്‍ത്തി, ഭാഷയിലും പ്രയോഗങ്ങളിലും ക്ലിഷ്ടത പതിവാക്കി, വേദങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും ടിപ്പണികളില്ലാതെ സന്ദര്‍ഭങ്ങളും പ്രയോഗങ്ങളും എടുത്തവതരിപ്പിച്ച്, നടത്തിയ രചനകള്‍ സാഹിത്യാസ്വാദകരില്‍ തന്നെ സംശയങ്ങളും  ആശയക്കുഴപ്പങ്ങളും ഉണ്ടാക്കിയിരുന്നു. കക്കാട് എഴുതുന്നത് കവിത തന്നെയോ എന്ന്‍ സന്ദേഹിച്ച പണ്ഡിതന്മാരും ഉണ്ടായിരുന്നു. വൃത്തനിബദ്ധമായ ശ്ലോകങ്ങളും ഭാഷാകവിതകളും രചിക്കുന്നതിലുള്ളContinue Reading

“……. പക്ഷെ, അയാൾക്കറിഞ്ഞുകൂടാ.., കാലവും പ്രായവും ഒന്നുമല്ല പ്രശ്നം. മനുഷ്യർക്ക്‌ എന്തും നേടാനാകും. മനസ്സിൽ അത്രയ്ക്ക് ഉത്ക്കടമായ മോഹം വേണമെന്നു മാത്രം. “ അതെ. ആത്യന്തികമായി ‘ദി ആൽക്കെമിസ്റ്റ്’ മുന്നോട്ടു വയ്ക്കുന്ന ജീവിത ദർശനം അതുതന്നെയാണ്. ഏകാഗ്രമായി സ്വന്തം മനസ്സിലേക്ക് നോക്കുക, ലക്ഷ്യം കണ്ടെത്തി, അതിനായി അശ്രാന്തം പരിശ്രമിക്കുക, നിങ്ങൾ നേടിയിരിക്കും എന്നുതന്നെ. ‘സാന്റിയാഗോ എന്നായിരുന്നു അവന്റെ പേര്…,’ ഇടിഞ്ഞു പൊളിഞ്ഞ പഴയ പള്ളിക്കരികിൽ നമ്മൾ കണ്ടുമുട്ടുന്ന കൌമാരക്കാരനായ ആട്ടിടയൻ.Continue Reading

നല്ല പുസ്തകങ്ങളുടെ വായന എന്നും നല്ലൊരു യാത്രയാണ്. അറിയാത്ത ഇടങ്ങളിലേക്ക് അറിയാത്ത മനുഷ്യരിലേക്ക് അറിയാത്ത കാലദേശങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകും. ഇനി പുസ്തകം ഒരു യാത്രയെക്കുറിച്ചുള്ളത് കൂടിയാണെങ്കിലോ വായനയിൽ താൽപര്യം ഇല്ലാത്തവർക്ക് കൂടി പുസ്തകത്തോടൊപ്പം യാത്ര ചെയ്യാം. നമ്മുടെ ഇന്ത്യാ മഹാരാജ്യത്തുടനീളം പായുന്ന തീവണ്ടിയിലെ ജാലകക്കാഴ്ചകളെ പോലെ വൈവിധ്യമാർന്ന കാഴ്ചകൾ മറ്റെവിടെയുണ്ട് ? വ്യത്യസ്ത ഭൂതലങ്ങൾ, വ്യത്യസ്ത മനുഷ്യർ, വേഷങ്ങൾ, ഭാഷകൾ, സംസ്‌കാരം, ജീവിതം എല്ലാം ഒരു യാത്രയിൽ അനുഭവിക്കാനും ആസ്വദിക്കാനുമായി IRCTC  (ഇന്ത്യൻ റെയിൽവെContinue Reading