October 2024

ഉയരാനിരിക്കുന്നപുതിയ വാണിജ്യ സമുച്ചയത്തിനു വേണ്ടിപൊളിച്ചിറക്കുന്ന പഴയ കെട്ടിടത്തെ,മര ഉരുപ്പടികളെ കാണുമ്പോൾ ചോറോട്ടൂർ കുറുമ്പ ഭഗവതിക്കാവിലെ ചുറ്റുവട്ടത്തെ ടൈലറിംഗ് ക്ലാസ്സിൽ പോയിരുന്ന ചേച്ചിമാരെ ഓർക്കുന്നു. ഒറ്റപ്പാലത്തെറെയിൽവേ സ്റ്റേഷൻ വഴിയിലെപഴയ കെട്ടിടത്തിലെകോണി കയറിക്കഴിഞ്ഞാൽആണ് ചാന്ദിനി ടൈലറിംഗ് ക്ലാസ്സ് . അന്നത്തെ ചെറുപ്പക്കാരുടെ ഉത്സാഹത്തിൽകലക്ടർക്ക് നിവേദനം കൊടുത്തുമയിൽ വാഹനം ഏറ്റെടുത്തറൂട്ട് ബസ്സുണ്ട് ചോറോട്ടൂരിലെ റെയിലിൻ്റെ താഴെ, പുഴയിലേക്കുള്ള കമാനം വരെയുള്ളബസ്സിൻ്റെ അവസാനത്തെ ട്രിപ്പ്.എല്ലാ കിതപ്പും തീർത്ത്കണ്ടക്ടറും ഡ്രൈവറുംപുറത്ത് ചായ കുടിക്കാനിറങ്ങും. കെട്ടിക്കൊണ്ടുപോകും വരെയുള്ളലോക സഞ്ചാരംചേച്ചിമാരുടെContinue Reading

നീഎനിക്കാരാണെന്ന്നിനക്കറിയുമോ?നോക്കി നോക്കിയിരിക്കെനിറം മാറ്റിഅതിശയിപ്പിക്കുന്നമാജിക്റോസെന്നപുഷ്പംപോലെഎനിക്ക്നിന്നോടുള്ള ഭാവങ്ങളുംമാറിമാറിപ്പോകാറുണ്ട്…പ്രകൃതിഭാവമാറ്റങ്ങൾആവശ്യപ്പെടുമ്പോൾ,സാധ്യമല്ലെന്ന്പറയാനാവാത്തആഅനുസരണയുടെ വിത്ത്നിയതി എന്നിൽപാകി മുളപ്പിച്ചിരിക്കുന്നു. അതിൽ ഞാൻനിന്നിലേക്ക്മുളയ്ക്കുന്നുതളിർക്കുന്നുപൂക്കുന്നുകായ്ക്കുന്നുപഴുക്കുന്നുകൊഴിയുന്നുഅവിരാമംആവർത്തനങ്ങൾ…. എന്തു ചെയ്യേണ്ടു?വിത്ത്,പ്രാണനൂറ്റിവേരുകളാഴ്ത്തിമുളച്ചുപൊന്തുമ്പോൾ…നിലമാകാതെയെങ്ങനെ ! കവർ: ജ്യോതിസ് പരവൂർContinue Reading

പട്ടാളക്യാമ്പിലെ ജാഗ്രതാസൈറൺ പോലെ അലാറം അലമുറയിട്ടു. അതെ, ഇന്ന് എറണാകുളത്ത് എത്തി ഒരു കല്യാണം കൂടണം.അതിലുപരി, നീണ്ട നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം അസീസിനെ കാണണം. കാര്യങ്ങൾ ഇത്തരത്തിലേക്ക് എത്തിച്ചത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പാണ്; പഴയ സ്കൂളിലെ സഹപാഠികളുടെ. അതിൽ നിന്നാണ് അസീസിൻ്റെ മകളുടെ കല്ല്യാണത്തിനുള്ള ക്ഷണം ലഭിച്ചത്. അപ്പു കുളിക്കാനായി ഗീസറിൻ്റെ സ്വിച്ച് തപ്പി. തിമിരം ബാധിച്ച കണ്ണാൽ കണ്ണട തപ്പുമ്പോൾ അപ്പുവിന് പണ്ട് കാർഗിൽ യുദ്ധകാലത്ത് തലക്കൽ വച്ച് ഉറങ്ങിയContinue Reading

ഇന്ന് രാവിലെ നേരത്തേ തയ്യാറായി. രാവിലത്തേക്ക് സെയ്ഗോൺസിറ്റിടൂർ ബുക്കു ചെയ്തിട്ടുണ്ട്. കൂട്ടാൻ ആളു വരുംമുമ്പേ ഹോട്ടലിൽ നിന്ന് കുശാലായി ഫ്രീ ബ്രെയ്ക് ഫാസ്റ്റ് കഴിച്ചു. കൃത്യം ഏഴരയ്ക്ക് ജോൺ കുവോംഗ് ഒരു AC ടെമ്പോ വാനുമായി വന്ന് നമസ്തേ പറഞ്ഞ് സ്വീകരിച്ചു. യൂറോപ്യൻ എന്നു തോന്നിയ വേറെ എട്ടു ടൂറിസ്റ്റുകളും കൂടെയുണ്ട്. ജോൺ ബുദ്ധമതക്കാരനാണ്. വിയറ്റ്നാമിൽ കൂടുതലും ബുദ്ധമതക്കാരും കൃസ്ത്യാനികളുമാണ്. അഞ്ചുശതമാനത്തോളം ഹിന്ദുക്കളും മറ്റുള്ളവരുമുണ്ട്. വലിയൊരു വിഭാഗം മതമില്ലാത്തവരാണ്. ഗവ.Continue Reading

പതിനൊന്ന്ഉത്തരം കിട്ടാത്ത ഗണിതപ്രശ്‍നം പോലെ കാട് അവരെ കുഴക്കി. പുറപ്പെട്ടയിടത്തു നിന്ന് അധികം ദൂരത്തല്ല തങ്ങളെന്ന് അവർക്കറിയാം. എന്നിട്ടും തിരിച്ചു കയറി രക്ഷപ്പെടാൻ കഴിയുന്നില്ല. കാട്ടിൽ പെട്ടുപോയ തങ്ങളെ തിരക്കി ആരൊക്കെയോ അലയുന്നുണ്ടാകാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത് അസ്ഥാനത്തായതും അവരെ അമ്പരപ്പിച്ചു. ‘അവർക്കു നമ്മളെ വേണ്ടേ?’- ഈ ചോദ്യം രണ്ടുമൂന്നാഴ്ച് ഗിരിയും ഹേമയും സ്റ്റെല്ലയും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. പിന്നെയവർ അക്കാര്യം സംസാരിക്കാതെയായി. കാട്ടിലെത്തി ഏഴെട്ട് ആഴ്ചകൾ കൊണ്ടുതന്നെ നാല്Continue Reading