October 2017

  ഡിഗ്രിക്കു പഠിക്കുമ്പോഴാണ് . അടുത്ത സീറ്റിൽ ഇരിക്കുന്ന ആളോട് ഒരു തമാശ പറഞ്ഞു ചിരിച്ചു നോക്കിയത് ബോട്ടണി അധ്യാപികയുടെ മുഖത്തേക്കാണ്.ടീച്ചർ തെറ്റിദ്ധരിച്ചതു സ്വാഭാവികം .ചിരിയുടെ കാരണം പറയുന്നത് വരെ ക്ലാസ്സിൽ നില്‍ക്കണമെന്ന് ടീച്ചർ . പതിനെട്ടു വയസ്സിൽ സാരിയും ചുറ്റി ക്ലാസ്സിൽ എഴുന്നേറ്റു നിൽക്കുക ! . ആ തമാശ ടീച്ചറോട് പങ്കു വെക്കാൻ നിവൃത്തിയില്ലായിരുന്നു . . മുതിർന്ന സഹോദരന്മാരിൽ ഒരാൾ അതെ ഡിപ്പാർട്മെന്‍റിൽ സീനിയർ ക്ലാസ്സിൽContinue Reading

ഗോകുലത്തിലേക്ക് യാത്ര തിരിക്കും മുന്പ് ഞങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയായ ദയാല്‍ ബാബ നേരത്തെ തന്നെ തീര്‍ത്ഥാടകര്‍ താമസിക്കുന്ന സത്രത്തിലെത്തി. എല്ലാവരും തയ്യാറാകാത്തതില്‍ സൌമ്യമായി അദ്ദേഹം അക്ഷമ പ്രകടിപ്പിച്ചു. തലേന്ന് നന്ദ ഗാവില്‍ നിന്ന് വൈകിയെത്തിയ തീര്‍ത്ഥാടകര്‍ പ്രഭാതത്തില്‍ ഉണരാനും തയ്യാറാകാനും സമയമെടുക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കുട്ടികളെ ഉണര്‍ത്തി തയ്യാറാക്കിയെടുക്കുക ശ്രമകരം തന്നെ. അതുകൊണ്ട് തന്നെ രാധാ രമണന്‍ ക്ഷേത്രത്തില്‍ ദിവസേന പ്രഭാതത്തില്‍ നടക്കാറുള്ള വാദ്യ മേളങ്ങളോടെയുള്ള ആരതി കാണാന്‍ കഴിയാറില്ല. കാവി വസ്ത്രവുംContinue Reading

ഇന്തോനേഷ്യയിലെ യോഗ്യാകാര്‍തയില്‍ (ജോഗ്ജാകാര്‍ത എന്ന് ജാവന്‍ ബഹാസ ഉച്ചാരണം) ഏഷ്യന്‍ കൂട്ടായ്മയിലെ ഒരു മീറ്റിങ്ങിന് പങ്കെടുക്കാന്‍ പുറപ്പെട്ടപ്പോള്‍ എസ് കെ പൊറ്റക്കാടും ബാലിദ്വീപും ചെമ്പകപ്പൂവും കടലും ഒക്കെ കൂടെ കൊണ്ടുപോയിരുന്നു. അഞ്ചുരാജ്യങ്ങളില്‍ നിന്ന്‍ വന്ന സ്ത്രീനേതൃത്വകൂട്ടായ്മയില്‍ ചര്‍ച്ചചെയ്തിരുന്നത് കാലാവസ്ഥാമാറ്റങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സ്ത്രീനേതൃത്വങ്ങള്‍ സ്വീകരിക്കേണ്ട സമീപനങ്ങളും ആഗോളതലത്തില്‍ പ്രസ്തുത പ്രശ്നങ്ങളെ നേരിടുന്നതില്‍ ഉണ്ടാകേണ്ട പങ്കുചേരലും ആയിരുന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഇറങ്ങുമ്പോള്‍ സമയം രാവിലെ പത്തുമണി. ജക്കാര്‍ത്ത എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍Continue Reading

വാതപീഡകൾ ശേഷിപ്പിച്ചുകൊണ്ട് മഞ്ഞുകാലം കടന്നുപോയി. പകലുകൾക്കു ചൊടിയേകാൻ ക്ഷീണിതനായ ഒരു ഉച്ചസൂര്യൻ വന്നുതുടങ്ങി. ജോലിക്കു തിരിച്ചു കയറുന്നതിനു മുമ്പുള്ള കുറച്ചു നേരം ഇലകൾ പൊടിക്കുന്നതും നോക്കി മാർക്കോവാൽഡോ ബഞ്ചിലിരിക്കും. ചടച്ചു ചെറുതായ ഒരു വൃദ്ധൻ ആകെ പിഞ്ഞിക്കൂടിയ ഒരു ഓവർക്കോട്ടിൽ ചുരുണ്ടുകൂടി അയാൾക്കടുത്തു വന്നിരിക്കാറുണ്ട്. ഈ സിനോർ റിസിയേരി ലോകത്താരുമില്ലാത്ത ഒരു പെൻഷൻകാരനാണ്‌; വെയിലു വീഴുന്ന പാർക്ക് ബഞ്ചുകളിലെ നിത്യസന്ദർശകൻ. സിനോർ റിസിയേരി ഇടയ്ക്കിടെ ഒന്നു പിടഞ്ഞുകൊണ്ട് നിലവിളിക്കും: “ഔ!”Continue Reading

പുപുരിയില്‍നിന്നും ഭുവനേശ്വറിലേക്കുള്ള വഴിയില്‍ ഇരുപതു കിലോമീറ്റര്‍ ചെന്നാലാണ് രഘുരാജപൂര്‍ എന്ന ക്രാഫ്റ്റ് വില്ലേജ്. ഒറീസ്സയിലെ പ്രസിദ്ധ ചിത്രകലയായ പഠ്ചിത്രത്തിന് പേരുകേട്ടതാണ് ഈ സ്ഥലം. അന്‍പതോളം കുടുംബങ്ങള്‍ രഘുരാജപുരത്ത് ഈ ചിത്രകലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഒരു ചെറിയ ഗലിയുടെ ഇരുവശത്തുമുള്ള ചെറിയ മുറികളായിരുന്നു സ്റ്റുഡിയോകളായി ഉപയോഗിച്ചിരുന്നത്. ഗലിയിലേക്ക് ഞങ്ങളെത്തിയതും ഒരുപാടുപേര്‍ ചുറ്റിലും വളഞ്ഞു. ആദ്യം കണ്ട കടയിലേക്ക് കയറിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്തുകണ്ട നിരാശ ശരിക്കും വേദനിപ്പിച്ചു.        Continue Reading