July 2023

സംഗീതത്തിന്റെ അഞ്ചാം പാദം ‘പഞ്ചമം’ അഥവാ’ പഞ്ചം ‘എന്ന ഓമന പേര് രാഹുൽ ദേവ് ബർമ്മന് ലഭിക്കാൻ കാരണം കുഞ്ഞു നാളിൽ ആർ.ഡി. ഈ ഒരു പാദത്തിലായിരു ന്നുവത്രെ കരഞ്ഞിരുന്നത്. സംഗീതത്തിന്റെ കളിത്തൊട്ടിലായിരുന്നു ബർമ്മൻ കുടുബം. പിതാവ് എസ്.ഡി ബർമ്മൻ ഭാരതീയ സംഗീതത്തിന്റേയും ബംഗാൾ, ഒഡിയ നാടോടി സംഗീതത്തിന്റേയും പാതയിലാണ് സംഗീത നൃഷ്ടികൾ ചെയ്തതെങ്കിലും ആർ.ഡി. വെസ്റ്റേൺ സംഗീതത്തിന്റെ ചുവട് പിടിച്ചായിരുന്നു സംഗീത വഴികളിൽ സഞ്ചരിച്ചത്. 17 വയസ്സിൽ തന്നെContinue Reading

ഉദയത്തിന് അൽപം മുമ്പാണ് മരുഭൂമിയിലെ കൂരാക്കൂരിരുട്ട് . അപ്പോഴാണ് രാത്രി ഘനീഭവിക്കുക! ആ ഇരുട്ടിലാണ് ഒട്ടകങ്ങൾ ഉണരുക. പ്രഭാതത്തെ വരവേൽക്കാനായി മൂപ്പനൊട്ടകം മുരണ്ടൂ. കിഴക്ക് വെള്ളകീറുമ്പോൾ ഒട്ടകങ്ങൾ എല്ലാം ഉണർന്നിരുന്നു. ഒട്ടകങ്ങളുടെ പ്രഭാതക്കച്ചേരി തുടങ്ങി. മാനത്ത് വെളിച്ചം സംക്രമിക്കുന്നതിനനുസരിച്ച് അത് കൂടിക്കൊണ്ടിരുന്നു. ആദ്യ സ്വർഗ്ഗകിരണങ്ങളെ വരവേറ്റു. ഒട്ടകക്കുട്ടികൾ ആ കച്ചേരി കേട്ടു. പക്ഷേ, അവ കണ്ണു തുറന്നില്ല. തള്ളമാരുടെ ചൂടുപറ്റി കിടന്നു. സപ്താശ്വങ്ങൾ വലിക്കുന്ന സൂര്യരഥത്തിന്റെ ചക്രങ്ങൾ മെല്ലെയാണ് ഉരുണ്ടത്.Continue Reading

എന്റെ പ്രിയ ഭർത്താവ് ദിവാകരൻ ചേട്ടൻ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസന സമേതം എന്റെ കൂട്ടുകാരെ അറിയിക്കുന്നു…. അറുപത്തിയൊൻപത് വയസ്സുള്ള ദിവാകരന്റെ , നാല്പ്പത്തിയഞ്ചു പ്രായത്തിലെ കളർ ഫോട്ടോ ചേർത്ത്പദ്മിനിയെന്ന ഐഡിയിൽ ഒരു പോസ്റ്റ് . താപ്പോട്ട്,കമന്റ് ബോക്സിൽ നോക്കിയപ്പോൾനിമിഷങ്ങൾക്കകം ഒരു വാചകം വന്നിരിക്കുന്നു. ‘അഭിനന്ദനങ്ങൾ’(ഒരു വാക്കുപോലും പോസ്റ്റിയത് നോക്കാതെ, കമന്റ് ഹിസ്റ്ററി കൂട്ടുന്ന ഒരു വിരുതന്റെ പണി….) ” ആശംസകൾ”(മറ്റൊരു വിരുതൻ. സമാന ചിന്തകൻ.) വേറൊന്നിങ്ങനെ:“പിള്ളച്ചേട്ടൻ മരിച്ചു പോയിരുന്നെന്നാണ്Continue Reading

പ്രഭാതംനിവർന്നു നിരക്കവേഎന്റെ ജാലകത്തുറസുകളിൽകതിർക്കൈകൾ നീട്ടികാലഹരണപ്പെട്ട മനസ്സിൽഒന്നെത്തിനോക്കാൻവെമ്പുന്ന പകലോൻ! മനസ്സ്പ്രകാശവേഗവും കടന്ന്ഓരോ രാത്രിയിലുംആകാശത്തിനുമീതെസൂര്യനുമുമ്പേഎത്രയോ പ്രകാശവർഷമകലെകുതിച്ചിരിക്കും. വിഭജിക്കപ്പെട്ട നിറങ്ങളിൽമഴവില്ലുകൾ കണ്ടുകൊണ്ടേയിരിക്കും. മഴവിൽക്കാഴ്ച്ചകൾസ്വപ്നങ്ങളിൽവസന്തമൊരുക്കുകയായിരിക്കും. സൗന്ദര്യത്തെവർണ്ണിച്ചുവർണ്ണിച്ച്വസന്തത്തിൽ ഗ്രീഷ്മത്തെആഗിരണംചെയ്തുകൊണ്ടേയിരിക്കും. അപ്പോൾസ്പഷ്ടമായ സൗന്ദര്യത്തെവിചിത്രമായക്രമീകരണങ്ങളിൽപരിഷ്കരിച്ചുപരിഷ്കരിച്ച്സങ്കീർണമായൊരുകാലഹരണപ്പെടലിൽനിന്ന്വലിച്ചു താഴെയിടാൻഎത്തുന്നത്ഉദിക്കുന്ന സൂര്യനായിരിക്കും. കവർ : സി പി ജോൺസൺContinue Reading

വിപി ശിവകുമാർ എന്ന എഴുത്തുകാരനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ദേശത്തിന്‍റെയും കാലത്തിന്‍റെയും പുരാവൃത്തങ്ങൾ കറുത്ത ഹാസ്യത്തിൽ കുറുക്കി മലയാളിയുടെ ഭാവനയുടെ ലോകത്തേക്ക് വിതറി വളരെ പെട്ടെന്നു തന്നെ അരങ്ങൊഴിഞ്ഞ പ്രതിഭയായിരുന്നു മലയാളത്തെ അതിശയിപ്പിച്ച വിപി ശിവകുമാർ. ആധുനിക മലയാള ചെറുകഥാലോകത്തെ ഒറ്റപ്പെട്ട ശബ്ദം, അദ്ദേഹത്തിൻ്റെ കഥകൾ മലയാളത്തിൽ വ്യത്യസ്തമായി അന്നും ഇന്നും നിലനിൽക്കുന്നു. “നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയാക്കി മാറ്റുകയും അതിലെല്ലാം വക്രിച്ച ചിരി ചേര്‍ക്കുകയും ആധുനികതയുടെ ഗൃഹാതുരവായനയെ ഹാസ്യപ്രധാനമായ കണ്ടുപിടുത്തങ്ങളിലൂടെ ധിക്കരിക്കുകയുംContinue Reading