നമ്മള് തൊടുന്ന ബീഹാര്‍ – ഭാഗം അഞ്ച്
തിരിച്ചിറങ്ങുമ്പോള്‍ രാവിലെ ചായകുടിച്ച് പുറപ്പെട്ടപ്പോഴേക്കും വണ്ടിവന്നു. സമയം ആറു മണി. വണ്ടിയില്‍ നിറയെ സാധങ്ങള്‍. എന്തൊക്കെയോ ചാക്ക് കെട്ടുകള്‍. അതിനിടയ്ക്ക് ഞാനിരുന്നു. ഡ്രൈവര്‍ ഒരു ഗൂഡസ്മിതത്തോടെ സംസാരിക്കാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പരിചയപ്പെടാന്‍ ഒരു വിഷമം പോലെ. ചോദിക്കുന്നതിനെല്ലാം മുറിഞ്ഞ ഉത്തരങ്ങള്‍ മാത്രം. ഏതോ ചിന്തയിലോ പ്രശ്നതിലോ ആണ് ഡ്രൈവര് എന്ന് ഞാന്‍ നിരീച്ചു. സംസാരിച്ചുപദ്രവിച്ചില്ല. പാതയോരത്തെ ജീവിതങ്ങള്‍ അന്നത്തെ ദിവസം തുടങ്ങിയിരുന്നു. ധാബകള്‍ ഇനിയും തുറന്നിട്ടില്ല. ചെറിയ ഗുമിട്ടിപ്പീടികകള്‍Continue Reading


















