August 2017

മികച്ച സിനിമകൾ പലപ്പോഴും സീറ്റിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന്, പോപ്കോൺ ചവച്ചു കൊണ്ടുള്ള ഒരു സിനിമകാണൽശീലത്തെ അലോസരപ്പെടുത്തും. കാരണം, ഹൃദയം മാത്രമല്ല അത്തരം സിനിമകൾ ആവശ്യപ്പെടുക.  പോപ്കോൺ സിനിമകൾ മയക്കിക്കിടത്തുന്ന പ്രേക്ഷകന്റെ തലച്ചോറിനെയും ഒരു ശ്രേഷ്ഠമായ സിനിമ ഉപയോഗപ്പെടുത്തും. നഖശിഖാന്തം പ്രതിഭയായിരുന്ന, ‘മാസ്റ്റർ ഡയറക്ടർ’ എന്ന വാക്കിന് ലോകാടിസ്ഥാനത്തിൽത്തന്നെ അർഹനായിരുന്ന G. അരവിന്ദന്റെ ‘കുമ്മാട്ടി’ ഏറ്റവും ലളിതമായ ഒരു കഥ പറഞ്ഞു പോകുമ്പോഴും പ്രേക്ഷകന്റെ തലച്ചോറിനെ ആവശ്യപ്പെടുന്ന ഒരു ആസ്വാദനContinue Reading

[dropcap]സ്വ[/dropcap]കാര്യതാവകാശം-Right to Privacy- മൌലികാവകാശമാണെന്ന സുപ്രീം കോടതി വിധി എല്ലാ അര്‍ത്ഥത്തിലും ഉദാര ജനാധിപത്യമൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. Article 21- right to life and liberty-സ്വകാര്യതയ്ക്കുള്ള പൌരന്‍റെ അവകാശത്തെ ഉള്‍ക്കൊള്ളുന്നു എന്നും അതിന്‍റെ അവിഭാജ്യ ഘടകമാണ് ഇതെന്നും കോടതി വിധിച്ചിരിക്കുന്നു. എം പി ശര്‍മ, ഖരക് സിംഗ് കേസുകളിലെ വിധികളില്‍ സ്വകാര്യത മൌലികാവകാശമല്ല എന്ന മുന്‍ വ്യാഖ്യാനങ്ങള്‍ ഇതോടെ റദ്ദാക്കപ്പെട്ടു. ആധാര്‍ സംബന്ധിച്ച് കോടതി പ്രത്യേകമായൊന്നും പറഞ്ഞിട്ടില്ലെങ്കിലും ആധാര്‍ പോലുള്ളContinue Reading

[dropcap]സ[/dropcap]ര്‍ക്കാര്‍ കണക്കനുസരിച്ച് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 27 ശതമാനം വനഭൂമിയാണ്. ഇതുതന്നെ പെരുപ്പിച്ച കണക്കാവാനേ തരമുള്ളു. കാരണം ഇതിലധികഭാഗവും വനമല്ലാതായിക്കഴിഞ്ഞ സര്‍ക്കാര്‍ വക തേക്ക് പ്ലാന്റേഷനാണ്. കുറേഭാഗം അണക്കെട്ടുകളുടെ സംഭരണി എന്ന നിലയില്‍ വനപ്രകൃതി നഷ്ടപ്പെട്ട ഭൂപ്രദേശങ്ങളാണ്. പാറപൊട്ടിച്ചും മണ്ണെടുത്തും മലയിടിച്ചും മരംമുറിച്ചും കയ്യേറ്റങ്ങള്‍ നടത്തിയും വനത്തിന്റെ ഏറെ ഭാഗങ്ങള്‍ നശിച്ചു കഴിഞ്ഞിരിക്കുന്നു. അതായത് ഇപ്പോള്‍ വനമെന്നവകാശപ്പെടുന്നതില്‍ ഏറിയ പങ്കും സ്വാഭാവിക വനമല്ല എന്നര്‍ഥം. യഥാര്‍ത്ഥത്തിലുള്ള വനം പ്രാക്തനവും സചേതനവുമായContinue Reading

  [dropcap]ഞാ[/dropcap]ൻ എന്റെ പഴയ സ്നേഹിതൻ സിമോങ്ങ് റഡേവിനെ കാണാൻ പോവുകയായിരുന്നു; പതിനഞ്ചു കൊല്ലമായിരിക്കുന്നു ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഒരു കാലത്ത് അയാളായിരുന്നു എന്റെ ഏറ്റവും അടുത്ത ചങ്ങാതി; പ്രശാന്തവും സന്തുഷ്ടവും ദീർഘവുമായ എത്ര സായാഹ്നങ്ങളാണ്‌ അയാൾക്കൊപ്പം എനിക്കുണ്ടായിരിക്കുന്നതെന്നോ! അങ്ങനെയൊരു സ്നേഹിതനോടാണ്‌ നാം നമ്മുടെ ഏറ്റവും നിഗൂഢമായ ഹൃദയാഭിലാഷങ്ങൾ പങ്കു വയ്ക്കുന്നത്, അങ്ങനെയൊരു സ്നേഹിതനോടൊപ്പം നടത്തുന്ന സംഭാഷണങ്ങളിൽ നിന്നാണ്‌ അനർഘവും സമർത്ഥവും വിലോലവുമായ ചിന്തകൾ, മനസ്സിനെ പ്രചോദിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്നContinue Reading

  [dropcap]പ[/dropcap]ത്താം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യ പരസ്പരം കലഹിക്കുന്ന വൈക്കിംഗ് പ്രഭുക്കന്മാരുടെ നാടായിത്തീര്‍ന്നു. കിയേവിലെ അന്നത്തെ പ്രഭു, വ്ലാഡിമിര്‍ ആയിരുന്നു അവരില്‍ ഏറ്റവും ശക്തന്‍. തന്റെ കീഴിലുള്ള, നാനാഭാഷകള്‍ സംസാരിക്കുന്ന, വിവിധ സാംസ്ക്കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഒന്നാക്കാന്‍ കഴിയുന്ന ശക്തി ഏതാണെന്ന് വ്ലാഡിമിര്‍ ആലോചിച്ചു; അന്വേക്ഷിച്ചു. ഇക്കാര്യത്തില്‍ മതത്തോളം പറ്റിയ മറ്റൊന്നും ഇല്ലെന്നു മനസിലാക്കിയ വ്ലാഡിമിര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കും തന്റെ ദൂതന്മാരെ അയച്ചു. അവര്‍ ജൂത, ഇസ്ലാം, കത്തോലിക്കാ മതങ്ങളിലെContinue Reading