April 2025

“ഞാൻ ലോകത്തിന്റെ അറ്റത്തുനിന്ന് വന്നവൻ…” ഇങ്ങനെയാണ് Pope Francis A man of his word” എന്ന ഡോക്യുമെന്ററിയുടെ തുടക്കം. ലോകത്തിന്റെ അറ്റത്ത് നിന്ന് വത്തിക്കാൻ വരെയുള്ള ഈ യാത്ര, കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും മനുഷ്യസ്നേഹസംബന്ധിയായ അധ്യായങ്ങളിലൊന്നാണ്. 2018-ൽ പുറത്തിറങ്ങിയ Wim Wenders സംവിധാനം ചെയ്ത ‘Pope Francis – A Man of His Word ‘എന്ന ഡോക്യുമെന്ററിയെ ഉപജീവിച്ചാണ് ഈ ലേഖനം. അതിൽ പോപ്പിന്റെ തന്നെContinue Reading

ഇന്നലെ കാശ്‌മീർ പ്രതിഷേധങ്ങൾ കൊണ്ട് മുഖരിതമായിരുന്നു. “ഞങ്ങൾ ഇന്ത്യക്കാരാണ്. തീവ്രവാദികൾക്കെതിരെയുള്ള യുദ്ധത്തിൽ തങ്ങൾ സൈന്യത്തിനൊപ്പമാണ്. ഈ അക്രമം ഞങ്ങൾക്കെതിരെ ആയിരുന്നു. നിങ്ങൾ അകപ്പെട്ടുപോയി എന്നുമാത്രം. ഞങ്ങൾ അഗാധമായി ദുഃഖിക്കുന്നു. ഇത് വരുമാനത്തെക്കുറിച്ചോ ബിസിനസ്സിനെ കുറിച്ചോ അല്ല. ഇത് സന്ദർശകർക്കു നേരെ നടന്ന കുരുതിയെ കുറിച്ചാണ്. ഞങ്ങളുടെ ഹൃദയം അവർക്കൊപ്പമാണ്, എല്ലാം നഷ്ടപ്പെട്ട ആ കുടുംബങ്ങൾക്കൊപ്പം”. ഇത് കാശ്മീരിന്റെ ശബ്ദമാണ്. വർഷങ്ങൾ നീണ്ട സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കൂട്ടക്കുരുതികൾക്കും, ഭരണകൂട/സൈനിക ബലപ്രയോഗങ്ങൾക്കും നിരോധനാജ്ഞയുടെContinue Reading

ഡോ റഷീദ് ജഹാൻ (1905-1952) ആമുഖം ഈ കഥ 1932 ൽ അഗ്നിസ്ഫുലിംഗങ്ങൾ എന്ന ഉർദു കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്. ഡോ റഷീദ് ജഹാൻ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കു വേണ്ടി പ്രവർത്തിച്ച ഒരു ഉറച്ച കമ്മ്യൂണിസ്റ്റുകാരി ആയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ചികിത്സ നൽകി വന്നിരുന്നു. ഇംഗ്ലീഷ്, റഷ്യന്‍, ചൈനീസ് തുടങ്ങിയ ഭാഷകളിലെ കഥകള്‍ അവര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വെറും 46 വർഷം കൊണ്ട് ജീവിതം സാർത്ഥകമാക്കിയ, സമൂഹത്തിന് എക്കാലത്തേയും മാതൃക ആയി മാറിയContinue Reading

തട്ടുകടയില്‍ നിന്ന്ഉഴുന്നുവട വാങ്ങിതിന്നുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നവാഹനങ്ങളുടെചക്രങ്ങളൊക്കെയുംഉഴുന്നുവടകളാണെന്നുകണ്ടെത്തുമ്പോള്‍ കൈയില്‍ക്കരുതിയിരുന്നതിന്നാനിരിക്കുന്നഉഴുന്നുവടകൈയില്‍ക്കിടന്നുരുളുന്നതായിഅതിന്നടിയില്‍പ്പെട്ടാരോ കിടക്കുന്നതായികൈവിട്ടുരുളുന്നു. അതുരുണ്ടു പോകും നിരത്തില്‍ബസ്സിന്‍റെ പിന്‍ചക്രങ്ങള്‍ക്കിടയില്‍പെട്ടുപോയൊരു ജീവനെആരൊക്കെയോ ആംബുലന്‍സിലേക്ക്മാറ്റുന്നതു കാണുന്നു. കൈ തുറന്നു നോക്കുമ്പോള്‍പറ്റിപ്പിടിച്ച രക്തം പോലെഎണ്ണമയം കഴുകിക്കളഞ്ഞിട്ടും. ഉഴുന്നുവട കഴിക്കാം.പക്ഷെ,അതിന്‍ നടുവിലുള്ളശൂന്യമായ ചക്രവടിവില്‍യാദൃച്ഛികമായ അപകട ഭീതിഒളിഞ്ഞിരിക്കുന്നു. കവർ: ജ്യോതിസ് പരവൂർContinue Reading

തുറന്നുവെച്ച പുസ്തകങ്ങള്‍ ഗുവാഹാത്തിയിലെത്തിയതിന്‍റെ പിറ്റേന്ന്, ഫെബ്രുവരി 23 ആം തിയ്യതി രാവിലെ ഞങ്ങള്‍ പുറപ്പെട്ടു. ദിസ്പൂരില്‍ നിന്ന് ഷില്ലോംഗിലേയ്ക്ക്. അസമിന്‍റെ തലസ്ഥാനത്തുനിന്ന് മേഘാലയയുടെ തലസ്ഥാനത്തേയ്ക്ക്. ഗുവാഹാത്തി-ഷില്ലോംഗ് ദേശീയപാതയിലെ രണ്ടര മണിക്കൂർ നേരത്തെ ഈ യാത്ര തന്നെ ഹൃദ്യമായ അനുഭവമാണ്.അഞ്ചോ പത്തോ മിനുട്ട് നേരത്തെ യാത്രയ്ക്ക് ശേഷം ഡ്രൈവര്‍ വിജയ് പറഞ്ഞു:“ഇനി ഈ റോഡിന്‍റെ ഇടതുവശം അസമും വലതുവശം മേഘോലൊയുമാണ്” ആ ‘ഘോ’യും ‘ലൊ’യും ശ്രദ്ധിച്ചോ? അസമീസ് ഭാഷയ്ക്ക് ഏറ്റവും അടുപ്പംContinue Reading