പ്രേതശരീരങ്ങളുടെ സ്നേഹവൃത്താന്തവും അമ്പിളിപ്പൂവിന്റെ ഏലും
മൃദുല്‍ വി എം ന്റെ ‘കുളെ’ കാസര്‍ഗോഡ് ജില്ലയിലെ പ്രേതവിവാഹം എന്നൊരു സാമൂഹികാചാരത്തിന്റെ മാത്രം കഥയല്ല; ഇത്തരം സാമൂഹികവ്യവഹാരങ്ങളില്‍ അന്തര്‍ഭവിച്ച ജാതിയുടെ സൂക്ഷ്മചിത്രീകരണം കൂടിയാണ്. ജാതിയുടെയും അയിത്തത്തിന്റെയും ശുദ്ധിവാദത്തിന്റെയും അടയാളങ്ങള്‍ കഥയില്‍ കാണാം. ആലോചന,നിശ്ചയം,പ്രേത കല്യാണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ആഖ്യാനം. രാജീവന്‍, സജീവന്‍,രാഘവന്‍ നായര്‍ ,സത്യഭാമ എന്നിങ്ങനെ വരനും വരന്റെ വീട്ടുകാരും , മുന്ദനും സരോജിനിയും ബീനയും ബിനീഷും എന്നിങ്ങനെ വധുവും വധുവിന്റെ വീട്ടുകാരും കഥയില്‍ പ്രധാനമായും ഇടപെടുന്നു.Continue Reading





















