July 2018

എല്ലാ രാമായണമാസത്തിലും ചോദിക്കുന്ന ചോദ്യം ഒരിക്കൽ കൂടി : ജനകൻ സീതയുടെ വളർത്തച്ചൻ ആണെങ്കിൽ സീതയുടെ യഥാർത്ഥ അച്ഛൻ ആരാണ്? അത് വാൽമീകി തന്‍റെ രാമായണത്തിൽ മറച്ച് വച്ചത് എന്തിനാണ്? മുൻപ് വായിച്ചിട്ടില്ലാത്തവർക്ക്‌ മുസ്ലിം വേദം വായിച്ച കുറിപ്പ് താഴെ.. “ബാപ്പ, ഈ മതിലുകളിൽ എഴുതിയിരിക്കുന്നത് എന്താണ് ?” നിതിൻ ചോദിച്ചു. ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ പ്രശസ്തമായ ബ്രിഡ്ജ് വാട്ടർ വെങ്കിടേശ്വര അമ്പലത്തില്‍  ആയിരുന്നു. എല്ലാ കൊല്ലവും ഓണത്തിന് എല്ലാContinue Reading

1999 ജൂലൈ 26 ഏങ്ങനെ മറക്കാനാവും ? ഇതുപോലെ ഒരു പ്രഭാതത്തിലാണ് കമാൻഡിങ് ഓഫീസർ അറിയിച്ചത് . Our operation is successfully completed. We are moving back to Unit tomorrow. പഞ്ചാബിൽ രണ്ട്‌ മാസത്തിലേറെയായി ജാഗ്രതയോടെ എന്തിനും സന്നദ്ധരായ യൂണിറ്റംഗങ്ങൾ അത് ആദ്യം അവിശ്വാസത്തോടെ കേട്ടു. പിന്നീട് ആശ്വാസമായും.  അഭിമാന നിമിഷമായി ഞങ്ങള്‍ക്ക് അത് . ആരോ ലഡ്ഡു കൊണ്ടു വന്നു. പലരുടെയും കുടുംബങ്ങൾ യൂണിറ്റിൽContinue Reading

മുരളി മീങ്ങോത്ത് :- 1.കേരള നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വക്കിലാണോ ? 2.ഹരീഷിന്റെ നോവലിന്റെ കാര്യത്തിൽ കേരളീയ സമൂഹം കൊടുത്ത പിന്തുണ ഭീഷണിയെ മറികടക്കാൻ പര്യാപ്തമായില്ലേ ? 3.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എല്ലാ മത നേതാക്കളും ഒപ്പമാണോ? സി.ആര്‍.പരമേശ്വരന്‍:- കേരള നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വക്കിലാണെന്നല്ല പറയേണ്ടത് ; .മൂന്നുനാല് ദശകങ്ങളായി നാം ഏറെ ദൂരം തിരിച്ചു നടന്നു കഴിഞ്ഞു എന്നാണ് പറയേണ്ടത്.. വൈകുണ്ഠ സ്വാമിയില്‍ നിന്ന്Continue Reading

“ തരുപക്ഷിമൃഗങ്ങളോടുമി- നരരോടും സുരരോടുമെന്നുമേ ഒരുമട്ടവരുളിലേന്തുമ- സരള സ്നേഹരസം നിനപ്പു ഞാന്‍ “ (ആശാന്‍) കുന്നുകളുടെ, സുരങ്കങ്ങളുടെ, തേനീച്ചകളുടെ, പുലികളുടെ, നാഗങ്ങളുടെ, എട്ട് സംസ്കൃതികളുടെ,സത്യത്തിന്‍റെ നാടായ എന്‍മകജെ; പക്ഷെ നാടിനുപുറത്തു രേഖപ്പെട്ടത് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്‍റെ പേരിലാണ്.നിത്യവേദനയുടെ ,നിത്യദുഖത്തിന്‍റെ, നിരന്തരസമരത്തിന്‍റെ ഭൂമികയാണ് എന്‍മകജെ. ചെറുകഥകളായും, ഡോകുമെന്‍ററികളായും ലേഖന സമാഹാരങ്ങളായും എന്‍ഡോസള്‍ഫാന്‍ ദുരന്തം നിരവധി രീതിയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവരാശി അഭിമുഖീകരിച്ച വലിയ ദുരന്തങ്ങളിലൊന്നിന്‍റെ നോവല്‍ ആവിഷ്ക്കാരമാണ് എന്‍മകജെ . ബഹുസ്വരതയാണ് നോവലിന്‍റെContinue Reading

കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ ” എന്ന നോവലിന്റെ പതിനേഴാം പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ് .എൻമകജെ എഴുതാനുണ്ടായ സാഹചര്യം ഒന്ന് പറയാമോ ? അംബികാസുതൻ മാങ്ങാട് :_ പതിനേഴാം പതിപ്പ് ഇറങ്ങി . ഇംഗ്ളീഷിലും ,തമിഴിലും ,കന്നഡയിലും വന്നു .ഹി ന്ദിയിൽ അടുത്ത മാസം രാഷ്‌ട്രപതി പ്രകാശിപ്പിക്കും .നൂറാം വാർഷികത്തോടനുബന്ധിച്ച് ഹിന്ദി പ്രചാര സഭയാണ് ഹിന്ദി വിവർത്തനം പ്രസിദ്ധീകരിക്കുന്നത് , നോവലിനെ ഹൃദയത്തോട് ചേർത്തുപിടിച്ചContinue Reading