July 2016

വർഷങ്ങൾക്കു മുൻപ് കേവലം സാധാരണ വായനക്കാരനായിരുന്ന കാലത്ത് മഹാശ്വേത ദേവിയെന്ന എഴുത്തുകാരി അകലങ്ങളിലെ വൻകരയായിരുന്നു. പിന്നീട് പരിചയപ്പെടാനും ദീദിയുടെ നോവലായ ‘ഓപ്പറേഷൻ ബഷായ് ടുഡു’ പരിഭാഷപ്പെടുത്താനും സൗഭാഗ്യം ലഭിച്ചപ്പോൾ ആ വൻകര സ്നേഹവാത്സല്യങ്ങളുടെ ചെറിയ ദ്വീപ് ആയി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. പുറമെ പരുക്കൻ ശരീര ഭാഷയാണെങ്കിലും അത് വെറുമൊരു പുറംതോട് മാത്രമാണെന്ന് അധികം വൈകാതെ ആർക്കും തിരിച്ചറിയാനാവും. അര നൂറ്റാണ്ടിലേറെ കാലമായി എഴുത്തിലും സാമൂഹിക പ്രവർത്തനത്തിലും ഒരുപോലെ സജീവമായ നിലകൊണ്ടContinue Reading

എന്റെ ഒരു അനുഭവക്കുറിപ്പുണ്ട് – നനയാത്ത മഴ. എട്ടാംക്ലാസ്സിലെ സ്റ്റേറ്റ് സിലബസില്‍ മലയാളപാഠാവലിയില്‍ അതുണ്ട്. ഒരു നനയാത്ത മഴക്കാരി, മറ്റൊരാള്‍ നനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് കുട പിടിക്കുക…അങ്ങനെയാലോചിക്കുമ്പോള്‍ ഒരു ചിരി ചുണ്ടത്ത് ഊറിവരുന്നു…. ജിഷ്ണുരാഘവന്‍ ഭൂമി കടന്നുപോയതിനെക്കുറിച്ചുള്ളതാണ് ഞാനാദ്യം വായിക്കുന്ന ദീപക്കുറിപ്പ്. യാത്രാഭാണ്ഡം മുറുക്കിവച്ചവര്‍ ബാക്കിയാവുകയും കെട്ടുമുറുക്കാത്തവര്‍ നറുക്കെടുപ്പു വീണ് യാത്രയാവുകയും ചെയ്യുന്ന ലോകരീതിയെക്കുറിച്ച് താടിക്കുകൈയും കൊടുത്തിരുന്ന് ആലോചിച്ചുപോയി. ശരീരവും മനസ്സും രണ്ടിലും വേദനകളും അതിനെയെല്ലാം അതിജീവിക്കാനുള്ള തത്രപ്പാടുകളും ഉള്ള ഒരു യാത്രക്കാരിയായതിനാല്‍ത്തന്നെ ജിഷ്ണുവിന് ഒരുContinue Reading

ആത്മാവ് മരവിച്ച മഴത്തുള്ളികൾ കൽമഴയായ് പെയ്തിറങ്ങുന്നു   വൃദ്ധൻ നോക്കിനിന്നു വർണശബളമായ സൂര്യ മരണം വൃശ്ചിക ക്കാറ്റിനെന്തൊരു തണുപ്പ്   മഴ വെള്ളത്തിൽ ചവിട്ടാതെ ചെളി വെള്ളത്തിൽ കളിക്കുന്നു നിറം മങ്ങിയ ഓർമ്മകൾ   ഇന്നലെയാണോ ഈ മലഞ്ചെരുവിൽ നാം ആദ്യം വന്നത് ? നീല കുറിഞ്ഞി വീണ്ടും പൂത്തു .   ദീപ നാളങ്ങളിൽ ഇരുട്ടിലും തെളിയുന്ന മുഖങ്ങൾ എവിടെയോ അണയുന്ന ഒരു നാളം   You leftContinue Reading

ഞാനീ കുറിപ്പെഴുതുമ്പോൾ ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ’ അതിൻ്റെ പത്താം പതിപ്പിലെത്തി നിൽക്കുകയാണ്.ആറേഴു മാസങ്ങൾ കൊണ്ട് പത്താം പതിപ്പ് എന്നത് എന്നെപ്പോലൊരു തുടക്കക്കാരിയെ സംബന്ധിച്ചിടത്തോളം മഹാത്ഭുതം തന്നെയാണ്. ഓർമ്മകളെ ചുറ്റിപ്പറ്റി എഴുതുന്ന ഒരാളെന്ന നിലയ്ക്ക് എവിടെയെങ്കിലും ഞാൻ അടയാളപ്പെടുമെന്ന് വിദൂര സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ല. പണ്ട് ബി.എഡിനു പഠിക്കുന്ന കാലത്ത് ആകാശവാണി നടത്തിയ കഥാരചനാ മത്സരത്തിലേക്ക് ഒരു കഥയയച്ചു. ക്ലാസ്സ് നോട്ടെഴുതാനും പരീക്ഷയെഴുതാനും മാത്രം പേനയെടുക്കുന്ന ഞാൻ എന്ത് ധൈര്യത്തിൻ്റെ പേരിലാണ് ആ കഥContinue Reading

കരതലാമലകം എന്ന പ്രയോഗം മിക്കവാറും പേർ കേട്ടിരിക്കും. ഉള്ളം കയ്യിലെ നെല്ലിക്കയെന്നവണ്ണം കാര്യങ്ങളെ കാണുന്ന സന്ദർഭങ്ങൾക്ക് പറയുന്നതാണത്. പാർശ്വവീക്ഷണത്തിന്റെ അപാകതകൾക്ക് പകരം വെയ്ക്കാൻ നമുക്കീ വഴിയാണുള്ളത്. പാർശ്വവീക്ഷണം അപകടം പിടിച്ച ഒന്നാണ്. നാമൊരു വശമേകാണൂ. കാണുന്നതു തന്നെ ഒരേനിരപ്പിൽ നിന്നുകൊണ്ടാകുമ്പോൾ അതിൽ കുറവുകൾ പലതുമുണ്ടാകും. പൂർണ്ണമല്ല. കണ്ട കാഴ്ചപ്പുറത്താണ് പിന്നെ ചിന്തകളും വിചിന്തനങ്ങളും ഒക്കെ.മറുഭാഗം കാണാൻ ശ്രമിക്കില്ല എന്നു തന്നെയല്ല ,അങ്ങനെയൊന്ന് ഉണ്ടെന്നു പോലും അറിയാത്ത മട്ടിലാണ് നിലപാടുകൾ ഉറപ്പിക്കുകContinue Reading