November 2021

വിജയനഗര സാമ്രാജ്യത്തിലെ യെലഹംഗ പ്രവിശ്യയുടെ അധികാരിയായിരുന്ന കെംപഗൗഡ പ്രഭു പതിനാറാം നൂറ്റാണ്ടിൽ ബെംഗലൂരിൽ ഒരു നഗരം നിർമ്മിച്ചപ്പോൾ അതിന് അതിരിട്ട് നാല് ഗോപുരങ്ങൾ (cardinal towers) സ്ഥാപിച്ചു. അതിലൊന്ന് ഇന്ന് നഗരത്തിലെ പ്രധാന ഉദ്യാനങ്ങളിലൊന്നായ ലാൽബാഗിലാണ്. മെയിൻഗേറ്റ് വഴി അവിടെ ചെല്ലുന്ന സന്ദർശകർ ആദ്യം കാണുക പരന്നു കിടക്കുന്ന ഒരു ഊക്കൻ പാറയുടെ ഉച്ചിയിൽ ഒറ്റക്ക് നിൽക്കുന്ന ഈ കാവൽഗോപുരമാണ്. മുന്നൂറോളം കോടി വർഷങ്ങൾ പഴക്കം വരുന്ന ഈ പാറContinue Reading

(മൂന്നാലു തലമുറകളായെങ്കിലും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു പോരുന്ന കുടുംബത്തിലെ, പ്രധാനിയായ കലാകാരനായിരുന്ന എന്‍റെ അച്ഛന്‍റെ സഹോദരന്‍, തന്‍റെ അവസാനകാലത്ത് കടുത്ത മറവിരോഗത്തിന്‍റെ പിടിയിലായിരുന്ന അവസരത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ചെന്നതിന്‍റെ അനുഭവത്തിലാണ് ഈ കവിത. ആരെയും തിരിച്ചറിയാന്‍ തന്നെ കഴിയാതിരുന്ന അദ്ദേഹം, ഞാന്‍ കാക്കാരിശ്ശി ഈരടികളിലൊന്ന് മൂളിത്തുടങ്ങിയതും കൃത്യമായി അതിന്‍റെ ബാക്കി ഓര്‍ത്തെടുത്ത്, താളബോധത്തോടെ ചൊല്ലിയത് സന്തോഷകരമായ ആഹ്ളാദമായി) ”ആരു വന്നിരിക്കുന്നു പറയൂ ”, മകള്‍ കൊച്ചുകുഞ്ഞെന്ന പോലച്ഛനോടാരായുന്നെന്നെച്ചൂണ്ടികൈകളെന്‍ കയ്യില്‍Continue Reading

“പറക്കും പക്ഷികൾ കൂടകന്ന് പുലർകാലേപറക്കും പോലെ ദേഹമൊഴിഞ്ഞ് ജീവൻ താനുംതനിക്ക് ചേരും കൂട്ടിലടങ്ങും,അവിടുന്നും പറക്കുംചിരകാലം ഒരു കൂട്ടിൽ തന്നെ ഇരുന്നുവെന്നും വരാം..” കണ്മഷിക്കണ്ണുകളിൽ തിളങ്ങുന്ന ക്രൗര്യവും, ചെഞ്ചായം കൊണ്ട് അലങ്കാരം കോറിവരച്ച വട്ടമുഖത്ത് അതിഗാംഭീര്യവും നിറച്ച് മൂവാളംകുഴിചാമുണ്ടി ‘ചെമ്പുചീള്‘ മുന്നിൽ കണ്ടത് പോലെ നാലു ദിക്കും നോക്കി അലറി വിളിച്ചു. തകർത്തടിക്കുന്ന ചെണ്ടമേളങ്ങളെയും, ചിതറിത്തെറിച്ച് മുഴങ്ങുന്ന വെടിക്കെട്ടൊച്ചകളെയും അതിജീവിച്ച് ഇടിമുഴക്കം പോലുള്ള ആ അലർച്ച അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.വട്ടക്കിരീടത്തിന്റെ ചുറ്റുംContinue Reading

” ജയ് ഭീമിനു ” ശേഷം ഓ ടി ടി ​യി ൽ കുറെയേറെ ദളിത് സിനിമകൾ കണ്ടു ഇന്ത്യൻ സിനിമയുടെ തന്നെ പുതിയ വഴിമാറ്റത്തെ പറ്റി സന്തോഷിച്ചിരിക്കുമ്പോൾ ആണ് മലയാളത്തിലെ “ചുരുളിയുടെ ” വരവ്. അത് കൊണ്ട് തന്നെ അത് ആദിവാസികളുടെ അവസ്ഥയെ പറ്റിയുള്ള സിനിമ ആകുമോ എന്ന് പ്രത്യാശിച്ചു. പക്ഷെ “ചുരുളിയിലെ” തെറി കേട്ടപ്പോൾ തന്നെ ആ പ്രതീക്ഷ അസ്തമിച്ചു​.​ ആദിവാസികൾ അവരുടെ തെറികളിൽ അഭിരമിക്കുന്നവർ അല്ലല്ലോ.Continue Reading

‘ചുരുളി ‘ സിനിമയുടെ തുടക്കം അതൊരു ‘വെസ്‌റ്റേണ്‍’ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണോ എന്ന സംശയം ഉയര്‍ത്തുകയുണ്ടായി. അമേരിക്കയുടെ പശ്ചിമ ഭാഗത്തെ, ഒരു കാലത്ത്, നിയമം അധികം കടന്നു ചെന്നിട്ടില്ലാത്ത പ്രദേശത്തെ കന്നുകാലിച്ചെറുക്കന്മാരും( cow boys), കുറ്റവാളികളും നിയമം നടത്താന്‍ ഉദ്യുക്തരായ ഷെരീഫുമാരും, കൊള്ളക്കാരും, തോക്കുകാരും ഉള്‍പ്പെടെയുള്ള ഒരു സംഘം വരണ്ട മരുപ്രദേശത്ത് നടത്തുന്ന ജീവിത സമരങ്ങളില്‍ സദാ അക്രമത്തിന്റെ സാന്നിധ്യമുണ്ട്. അവിടെ വെടിയൊച്ച സദാ മുഴങ്ങിക്കേള്‍ക്കുന്നു. കുതിരയുടെ ചിനക്കല്‍ കേള്‍ക്കുന്നു.Continue Reading