November 2020

ബ്യുണസ് അയേഴ്‌സിൽ നവംബർ 27 ന് നടന്ന മറഡോണയിലെ അന്ത്യകർമ്മങ്ങളിൽ, കോവിഡ് നിബന്ധനങ്ങൾ കാരണം, കുറച്ചു പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിഞ്ഞുള്ളു. പക്ഷെ പുറത്ത് ആയിരങ്ങൾ പോലീസിന്‍റെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ മൈതാനത്ത് കളിക്കാന്‍ ഇറങ്ങുമ്പോൾ ആശംസകൾ അർപ്പിക്കുന്നത് പോലെ അവർ ആർപ്പ് വിളികളുമായി, പതാകകളേന്തി വന്നു. സ്‌പെയിനിൽ നടന്ന 82 ലെ ലോകകപ്പിൽ മറഡോണയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും അർജന്റീന ആദ്യ റൗണ്ടിനപ്പുറം കടന്നില്ല. എങ്കിലുംContinue Reading

അടക്കിവെച്ച കാമനകളുടെ തുറന്നൊഴുക്കാണ് ആള്‍ക്കൂട്ടത്തിന്റെ ഉന്മാദം ബാധിച്ച ഓട്ടവും,ആക്രമണവും. വേട്ട എന്ന ആദിമചോദനയുടെ വറ്റാത്ത ഉറവകള്‍ പേറുന്ന മനുഷ്യസമൂഹത്തിന്റെ ആവിഷ്കാരമണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട് ‘. ജല്ലിക്കെട്ട് എന്ന മൃഗയവിനോദവുമായി സാമ്യമൊന്നുമില്ലെങ്കിലും ഇവിടെ ആള്‍ക്കൂട്ടത്തിന്റെ, പുരുഷാരത്തിന്റെ ആഘോഷം തന്നെയാണ് നടക്കുന്നത്. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ് ‘ എന്ന ചെറുകഥയാണ് ‘ജല്ലിക്കെട്ടി’ന്റെ ആധാരം. മാവോയിസ്റ്റ് എന്ന കഥയുടെ അടിസ്ഥാനപ്രമേയം മാത്രമാണ് ചലച്ചിത്രം പിന്തുടരുന്നത്. എസ് ഹരീഷും ആര്‍Continue Reading

നടയിലെ കല്യാണമണ്ഡപത്തിനരികെ കരിങ്കല്ല് പാകിയ തറയിൽ പടിഞ്ഞിരുന്ന് മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു. ” ലീവില്‍ നാട്ടില്‍ വരുമ്പോള്‍, സമയമുണ്ടാക്കി ഇവിടെ വന്ന്- കഴിയുമെങ്കില്‍, ലോഡ്ജില്‍മുറിയെടുത്ത് ഒരു രാത്രി തങ്ങി- അന്ന് വൈകുന്നേരവും പിറ്റേന്ന് രാവിലെയും- അമ്പലത്തില്‍ തൊഴുത്, മടങ്ങുക എന്നത് വിവാഹം കഴിഞ്ഞത് മുതലുള്ള ശീലമാണ്. അയല്‍സംസ്ഥാനത്ത്, താമസിക്കുന്നതിനടുത്തൊക്കെ അമ്പലങ്ങളുണ്ടെങ്കിലും, പോകുന്ന പതിവില്ല. നിരുപദ്രവിയായ ഒരു നിരീശ്വരവാദിയാണ് ഞാന്‍. വിവാഹവും കുട്ടികളുടെ ചോറൂണും വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ വിവാഹവുമടക്കം ജീവിതത്തിലെ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്നത്Continue Reading