November 2017

അദ്ധ്യായം – 1 പ്രഭാതം പൊട്ടിവിടര്‍ന്നതേ ഉള്ളൂ. നീണ്ടുനില്‍ക്കുന്ന അഞ്ചര ബെല്‍ മുഴങ്ങി. തടവുകാരുടെ എണ്ണം തിട്ടപ്പെടുത്തി വാര്‍ഡര്‍മാരും ഹെഡ്‌വാര്‍ഡര്‍മാരും ചീഫ്‌ വാര്‍ഡറുടെ മുമ്പില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അണ്‍ലോക്ക്‌ ബെല്‍ ഒരടി അടിച്ചു. ബ്ലോക്ക്‌ മേസ്‌തിരിമാര്‍ മുറികളോരോന്നും തുറക്കാന്‍ തുടങ്ങി. നൈറ്റ്‌ വാര്‍ഡര്‍മാര്‍ ഗേറ്റിലേക്ക്‌ അലസമായി ചുവടുവെച്ചു. പ്രഭാതഭക്ഷണം മഞ്ചല്‍ തട്ടുകളില്‍ നിരത്തി ബ്ലോക്കുകളിലേക്ക്‌ ചുമന്നുകൊണ്ടുപോകാന്‍ കിച്ചണ്‍ തടവുകാര്‍ ജോഡികളായി നിലയുറപ്പിച്ചു. ഈ സമയത്ത്‌ ഒന്നാം ബ്ലോക്കിലെ സെല്‍ കെട്ടിടത്തില്‍നിന്ന്‌Continue Reading

  പരശുരാമന്‍ നമ്മുടെ പൂര്‍‌വ്വികന്‍, താതകോപം കൊണ്ടു കാമം കൊയ്തെടുത്തവന്‍, ആയുധച്ചിലമ്പലുകളാല്‍ തടം കെട്ടി ആര്‍ത്തനാദത്താല്‍ പിതൃതര്‍പ്പണം ചെയ്തവന്‍. തിരമാലകളിളകി ഉന്മാദമുലയും സാഗരത്തോടു- ഗ്രകോപം ചാണ്ടി, കേരളം വീണ്ടെടുത്ത രാമന്‍. ഞങ്ങള്‍, രാമന്‍റെ പിന്‍‌മുറക്കാര്‍, കാമം കൊയ്തു നടക്കുന്നോര്‍ വീര്യം കുടിച്ചുടഞ്ഞ ജീവനില്‍ ധ്വജമാഴ്ത്തി, തണുത്തുറഞ്ഞ ശവപ്പെട്ടിയില്‍ കിടക്കും വിപ്ലവസൂക്തത്തിനെ മറച്ചു മൂടാന്‍ രക്തവസ്ത്രം തേടുവോര്‍. ധര്‍മ്മവുമധര്‍മ്മവും മനുഷ്യനാട്യം നടിച്ച് നാട്ടിലിറങ്ങുമ്പോള്‍, മര്‍മ്മങ്ങള്‍ കണ്ടറിഞ്ഞ് തൊടുക്കാന്‍ ഭീഷ്മനും കര്‍ണ്ണനും ധനുര്‍‌വ്വേദമു-Continue Reading

  സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയാണ്‌. ആളുകൾ ചേക്കയേറാൻ വീടുകളിലേക്കു പായുന്ന നേരമാണ്‌; പക്ഷേ എനിക്കു ചേക്കയേറാൻ ഒരിടവുമില്ല. വീടുകൾക്കിടയിലെ ഇടുങ്ങിയ വിടവിലൂടെ ഞാൻ സാവധാനം നടത്തം തുടരുകയാണ്‌. തെരുവുകൾക്കിരുപുറവുമായി എത്രയോ വീടുകൾ നിരന്നു നില്പുണ്ടെങ്കിലും എനിക്കായി ഒരു വീടില്ലാത്തതെന്തുകൊണ്ടാണ്‌? ഒരു നൂറാമത്തെ തവണ ആ ചോദ്യം ഞാൻ മനസ്സിൽ ആവർത്തിച്ചു. ചിലപ്പോൾ ഒരു ടെലിഫോൺ തൂണിനു മുന്നിൽ നിന്നു മൂത്രമൊഴിക്കുമ്പോൾ തൂണിൽ നിന്ന് ഒരു കയർ കഷണം തൂങ്ങിക്കിടക്കുന്നത് കാണാറുണ്ട്;Continue Reading

  ഒരാഴ്‌ചയായിത്തുടരുന്ന വൃന്ദാവനത്തിലെ ഭക്തിജീവിതം, താല്‌ക്കാലികമായി, അടുത്ത ദിവസം അവസാനിക്കുകയാണ്‌. സാഹചര്യങ്ങള്‍ രൂപപ്പെടുത്തി. മുന്നിലെത്തിച്ചുതന്ന സുഹൃത്തുക്കളുമൊരുമിച്ചുള്ള ഈ സഞ്ചാരം നല്‍കിയ ഉള്‍ക്കരുത്ത്‌, നേടിയ തിരിച്ചറിവുകള്‍, എല്ലാം വാക്കുകള്‍ക്കതീതമാണെന്നറിയുന്നു. ഒരു വിനോദയാത്ര പോകുന്ന ലാഘവത്തോടെ ഒരു തീര്‍ത്ഥാടക സംഘത്തില്‍ അംഗമാകാന്‍ കഴിയില്ല. അതിനു തയ്യാറെടുക്കും മുമ്പ്‌ ഏതു കൊടിയ ഭൗതികവാദിക്കും ഭക്തി എന്ന വികാരത്തെ അടുത്തറിയേണ്ടതുണ്ട്‌. ജീവിതയാത്രയില്‍ സംഭവിക്കുന്ന പ്രത്യയങ്ങളെ ഭഗവാന്‍റെ ചൈതന്യസ്‌പര്‍ശമായി നോക്കിക്കാണണം. ഗുണദോഷങ്ങളെ ഭഗവത്‌ രചനയായി കണ്ട്‌ മിതത്വംContinue Reading

  ഇലക്ട്രിസിറ്റി ബില്ല് കണ്ട് തല ചുറ്റി വീണ അനുഭവം നിങ്ങൾക്ക് ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാവില്ല. പക്ഷേ, അതിനോടടുത്ത്‌ നില്‍ക്കുന്ന അനുഭവ കഥകള്‍  കേട്ടിട്ടുണ്ടാകും തീര്‍ച്ച. പലതരം സേവനങ്ങൾക്കുമുള്ള ബില്ലുകൾ പലപ്പോഴും നമ്മള റിയാതെ നമ്മളെ കൊള്ളയടിക്കാനുള്ള  വഴിയായിത്തീര്‍ന്നിരിക്കുന്നു  നമ്മുടെ നാട്ടിൽ. വെറുതെയാണോ സേവന രംഗത്തേക്ക് വരാൻ സ്വകാര്യ കമ്പനികൾ അടങ്ങാത്ത താല്പര്യം കാട്ടുന്നത്! ദില്ലി സംസ്ഥാനത്ത് വൈദ്യുതി വിതരണം നടത്തുന്നത് മുഖ്യമായും മൂന്ന് കമ്പനികളാണ്. അവരുടെ കണക്കറ്റ “നഷ്ടം” മൂലംContinue Reading